വിനായകന്‍ പൊതുശല്യം: ആളുകള്‍ ഫ്ലാറ്റ് വിട്ടുപോകുന്നു; ചുട്ട അടി കിട്ടാത്തതിന്റെ പ്രശ്നം: ജോസ് തോമസ്
നടന്‍ വിനായകനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഫെഫ്ക ഭാരവാഹിയുമായ ജോസ് തോമസ്. ചുട്ട അടി കിട്ടാത്തതുകൊണ്ടാണ് വിനായകന്‍ ഇത്തരം പ്രവർത്തികള്‍ വീണ്ടും വീണ്ടും ആവർത്തിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ വിനായകനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ വിമർശനം ഉയരുന്നതിന് ഇടയിലാണ് ജോസ് തോമസിന്റേയും പ്രതികരണം.
'ഒരു ആനക്ക് മദം ഇളകിയാല്‍ മയക്കുവെടി വെച്ച് തളക്കുമെന്ന് പറയുന്നത് പോലെ ഒന്നുകില്‍ ഇയാള്‍ മാനസിക രോഗിയാണ് അല്ലെങ്കില്‍ ലഹരിക്ക് അടിമയാണ്. രണ്ട് കാര്യത്തിലും കൃത്യമായ ചികിത്സ കൊടുക്കേണ്ടതുണ്ട്. ഇയാള്‍ വയലന്റ് ആകും ആർക്കും അങ്ങോട്ട് അടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഒരു പത്തോ പതിനഞ്ചോ പേർ ചേർന്ന് ഇയാളെ തൂക്കിയെടുത്ത് ഏതെങ്കിലും ഡി-അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റണം' ന്യൂസ് 18 മലയാളം ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ജോസ് തോമസ് പറയുന്നു.

ഡി-അഡിക്ഷന്‍ സെന്ററിലെ രണ്ടോ മൂന്നോ മാസത്തെ ട്രീറ്റ്മെന്റും കൌണ്‍സിലിങ്ങും കഴിയുമ്പോള്‍ ഇയാള്‍ നന്നാകും. ഇനി അതും അല്ല മാനസിക രോഗിയാണെങ്കില്‍ ഏതെങ്കിലും മെന്റല്‍ ആശുപത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റ് ചെയ്യണം. ഇയാളുടെ പ്രവർത്തനങ്ങളില്‍ നിന്നും ഈ രണ്ട് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ആണെന്നാണ് മനസ്സിലാക്കുന്നത്.
മാനസിക രോഗികള്‍ കാണിക്കുന്നതിനേക്കാള്‍ വികൃതമായ കാര്യങ്ങളാണ് ഇയാള്‍ കാണിക്കുന്നത്. മാനസിക രോഗമാണെങ്കില്‍ സഹതപിക്കേണ്ടതാണ്. അത് ആരുടേയും കുറ്റമല്ലാലോ. അത് അല്ല, ലഹരിക്ക് അടിമപ്പെട്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ അതിന് കൊടുക്കേണ്ട ശിക്ഷ ഇതൊന്നും അല്ല, നല്ല ചൂട്ട അടിയാണ്. അത് ഇതുവരെ കിട്ടാത്തതുകൊണ്ടാണ് വിനായന്‍ ഇപ്പോഴും ഇത് തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. അയാള്‍ ഒരു പൊതുശല്യമെന്നാണ് പറയുന്നത്.
ഇയാള്‍ ഇവിടുന്ന് കെട്ടുകെട്ടി ഗോവയിലേക്ക് പോകുകയാണെന്നൊക്കെ പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാം, ആരുടേയും മുഖത്ത് നോക്കണ്ട, ആരുടേയും ചീത്ത കേള്‍ക്കണ്ട എന്നൊക്കെ പറഞ്ഞ് ഗോവയിലേക്ക് പോയിരുന്നു. പിന്നെ എപ്പോഴാണ് തിരിച്ച് വന്നതെന്ന് അറിയില്ല. എന്തായാലും ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ലഹരിക്ക് അടിമയാണെന്നാണ്. മദ്യം മാത്രമല്ല, മദ്യം കഴിച്ചാല്‍ ഇത്രയും വികൃതമായി ചെയ്യാനാകില്ല. എന്തെങ്കിലും രാസലഹരി ആയിരിക്കാം. ആ മനുഷ്യനെ എത്രയുംപെട്ടെന്ന് ഏതെങ്കിലും ട്രീറ്റ്മെന്റിന് വിധേയമാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ഇങ്ങനെ പൊതു ശല്യമായി ഒരു മനുഷ്യന്‍ പോയാല്‍ അതില്‍ പൊലീസ് ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ഇയാള്‍ കാരണം ആ ഫ്ലാറ്റിലെ ഒരുപാട് ആളുകള്‍ അവിടുന്ന് വിട്ടുപോയെന്നാണ് ഒരാള്‍ പറഞ്ഞത്. അവർ ആരും അവിടെ താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം അത്രയും ശല്യമാണ്. ഇപ്പോള്‍ വീഡിയോയില്‍ കണ്ടത് മാത്രമല്ല. ഇത് അല്ലാത്ത പല കാര്യങ്ങളും എല്ലാ ദിവസവും സംഭവിക്കുന്നു. ആരെന്ത് സംസാരിച്ചാലും പച്ചത്തെറിയാണ്. അന്തസുള്ളവർക്ക് അതുപോലെ തിരിച്ച് പെരുമാറാന്‍ സാധിക്കില്ലാലോ ഈ സാഹചര്യം അയാള്‍ മുതലെടുക്കുകയാണെന്നും ജോസ് തോമസ് പറയുന്നു.
ഞാന്‍ മനസ്സിലാക്കിയെടുത്തോളം ഇയാള്‍ ഒരു കോംപ്ലക്സിന്റെ കൂടാണ്. ഇയാളുടെ ഉള്ളില്‍ ഞാന്‍ ഒരു അവർണ്ണനാണെന്ന ചിന്തയുണ്ട്. ഈ പറയുന്നത് പൊളിറ്റിക്കലി ശരിയാണാണോയെന്ന് എനിക്ക് അറിയില്ല. അയാളുടെ സിനിമ കാണുന്നത് അയാളുടെ ജാതിയും മതമൊക്കെ ഏതാണെന്ന് നോക്കിയല്ലാലോ. അയാള്‍ നന്നായി അഭിനയിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ വിനായകന്റെ ഉള്ളില്‍ ഞാനൊരു താഴ്ന്ന ജാതിക്കാരനാണ്, എന്നെ ആരും ബഹുമാനിക്കുന്നില്ല എന്നൊക്കെയുള്ള വികാരമുണ്ട്. അത് വളർന്ന് അയാളെക്കാള്‍ വളർന്ന് വലുതായിരിക്കുകയാണ്. അതാണ് ഇപ്പോള്‍ കാണുന്ന പ്രശ്നത്തിന്റെ കാരണം.
ഒരിക്കല്‍ പോലും വിനായകനെതിരെ സംഘടനപരമായി വന്നിട്ടില്ല. ഇനി സെറ്റില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ട് പരാതിപ്പെടാതിരുന്നതാണോയെന്ന് സംശയമുണ്ട്. പരാതിപ്പെട്ടുകഴിഞ്ഞാല്‍ വീട്ടില്‍ വന്ന് ചീത്ത വിളിക്കുമെന്ന് പേടിച്ച് ചെയ്യാത്തതാണോയെന്ന് അറിയില്ല. എന്ത് തന്നെയായാലും വിനായകന്‍ സെറ്റില്‍ പ്രശ്നം ഉണ്ടാക്കിയതായി അറിയില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ലഹരി കൂടുതലായി ഉപയോഗിക്കാന്‍ കിട്ടാത്തതുകൊണ്ടാകും. സംവിധായകനൊക്കെ വേഗത്തില്‍ പടം തീർക്കാന്‍ ഇയാളെ പിടിച്ച പിടിയാലെ കൂടെ കൂട്ടുന്നതാകാം. ഫ്ലാറ്റില്‍ അയാള്‍ ഒറ്റക്കാണല്ലോ. ചികിത്സിച്ച് ഭേദമാക്കേണ്ട വിഷയമാണ് ഇതെന്നാണ് എനിക്ക് വീണ്ടും പറയാനുള്ളതെന്നും ജോസ് തോമസ് കൂട്ടിച്ചേർക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications