Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് വിന്‍സി, 'സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞേക്കാം'

കൊച്ചി: ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല എന്ന് നടി വിന്‍സി അലോഷ്യസ്. കെ സി വൈ എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67ാം പ്രവര്‍ത്തന വര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു വിന്‍സി അലോഷ്യസ് തന്റെ നിലപാട് വ്യക്തമാക്കി. ഇതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞേക്കാം എന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.

ലഹരി വിരുദ്ധ ക്യാംപെയ്ന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു കെ സി വൈ എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67ാം പ്രവര്‍ത്തന വര്‍ഷം ആഘോഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിന്‍സി അലോഷ്യസിന്റെ പ്രഖ്യാപനം. പരിപാടിയില്‍ ലഹരി വിരുദ്ധ ക്യാംപയെ്ന്‍ ലോഗോ പ്രകാശനം ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ പി സിബിയാണ് പ്രകാശനം ചെയ്തത്.

Vincy Aloshious

ഇതിന് പിന്നാലെ സംസാരിച്ച വിന്‍സി തന്റെ നിലപാടും വ്യക്തമാക്കുകയായിരുന്നു. ''ഞാനിവിടെ വന്നത് കെ സി വൈ എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനത്തിന് വേണ്ടിയിട്ടാണ്. അതിന്റെ മെയിന്‍ ഉദ്ദേശ്യം എന്ന് പറയുന്നത് ലഹരി വിരുദ്ധ ക്യാംപെയ്ന്‍ കൂടിയാണ്. ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ ഒരു കാര്യം പറയുകയാണ്.

ചിലപ്പോള്‍ ഈ ഒരു തീരുമാനം എടുക്കുന്നത് കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ എനിക്ക് ഇനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമായിരിക്കും. എങ്കിലും ഞാന്‍ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന ആരുമായിട്ടും ഞാന്‍ സിനിമ ചെയ്യില്ല. എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരാണ് എന്ന് അറിഞ്ഞവരുമായി ഞാന്‍ ഇനി ഒരു സിനിമ ചെയ്യില്ല. ഇങ്ങനെയൊരു കാര്യം പറഞ്ഞുകൊണ്ട് ഈ പരിപാടി ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു,' എന്നായിരുന്നു വിന്‍സിയുടെ വാക്കുകള്‍.

വിന്‍സിയുടെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. മുന്‍നിര താരങ്ങള്‍ പിന്തുടരേണ്ട നിലപാടാണ് ഇത് എന്നും സൂപ്പര്‍താരങ്ങള്‍ ഈ ക്യാംപെയ്ന്‍ ഏറ്റെടുക്കണം എന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. ലഹരിവിരുദ്ധ ക്യാംപെയ്‌നുകള്‍ക്ക് ഇത്തരം പബ്ലിക്ക് ഫിഗേഴ്‌സിന്റെ പിന്തുണ ആവശ്യമാണ് എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുള്ള നടിയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അതേസമയം ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലീമ എന്ന ക്രിസ്റ്റീന സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നതായി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെ സിനിമാ മേഖലയിലെ ലഹരി ഉപയോഗം വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+