Get Updates
Get notified of breaking news, exclusive insights, and must-see stories!

Exclusive: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത: കോച്ചിനും ഉത്തരവാദിത്തമെന്ന് വിഎന്‍ പ്രസൂദ്, എന്തുകൊണ്ട് മെഡലില്ല

തിരുവനന്തപുരം: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിന്റെ അപ്രതീക്ഷിത പുറത്താകല്‍ തികച്ചും ദുഃഖകരമാണെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ സെക്രട്ടറി ജനറല്‍ വിഎന്‍ പ്രസൂദ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന കാര്യം വിശദമായി തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

വളരെ മികച്ച മത്സരം നടത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനലിലേക്ക് എത്തിയത്. ഭാരം കൂടാതിരിക്കാന്‍ നോക്കേണ്ടത് കോച്ചിന്റെ കൂടെ ഉത്തരവാദിത്തമാണ്. മത്സരിക്കുന്നവർക്കെല്ലാം ഇത് അറിയാമെങ്കിലും കോച്ചാണ് പ്രധാനമായും ഇത് ശ്രദ്ധിക്കേണ്ടത്. നൂറ് ഗ്രാം അല്ല, ഒരു ഗ്രാം കൂടിയാല്‍ പോലും അയോഗ്യതയാക്കപ്പെടും എന്നതാണ് അന്താരാഷ്ട്ര വേദികളിലെ നിയമമെന്നും അദ്ദേഹം പറഞ്ഞു.

vn-prasood

വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം സെമിഫൈനലില്‍ ജയിച്ചു. പക്ഷെ ഔദ്യോഗികമായി ഫൈനലിലേക്ക് കടക്കണമെങ്കില്‍ ഇന്നത്തെ ഭാര പരിശോധന കൂടി പൂർത്തിയാകണം. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രം ഫൈനലിലേക്ക് യോഗത്യ നേടിയില്ല. ഫൈനലിലേക്ക് കടക്കാത്തതുകൊണ്ട് തന്നെ സ്വർണവും വെള്ളിയുമില്ല.

അയോഗ്യത കാരണം സെമി ഫൈനലിലെ വിജയവും റദ്ദാക്കപ്പെട്ടു. അതോടെ അവിടെയും മെഡല്‍ ലഭിക്കില്ല. നിയമപ്രകാരം ഇതോടെ സെമിഫൈനലില്‍ വിനേഷ് ഫോഗട്ടിനെതിരെ മത്സരിച്ച ക്യൂബന്‍ താരം സ്വാഭാവികമായും ഫൈനലിലേക്ക് എത്തും. സെമി ഫൈനല്‍ മത്സരത്തിന്റെ നടപടിക്രമങ്ങള്‍ ഔദ്യോഗികമായി പൂർത്തിയാകുക ഇന്നത്തെ ഭാരപരിശോധനയ്ക്ക് ശേഷം മാത്രമാണെന്നും വിഎന്‍ പ്രസൂദ് കൂട്ടിച്ചേർക്കുന്നു.

ഇന്നലെ തുടങ്ങിയ മത്സരത്തിന്റെ നടപടി ക്രമങ്ങള്‍ ഇന്നത്തെ ഭാര പരിശോധനയോടെ മാത്രമേ പൂർത്തിയാകുകയുള്ളു. മത്സരത്തില്‍ നിന്ന് പുറത്തായവരുടെ ഭാരം പിന്നീട് പരിശോധിക്കുകയില്ല. എന്നാല്‍ തുടർന്നും മത്സരിക്കാനുള്ളവരുടെ ഭാര പരിശോധന പൂർത്തിയാക്കിയതിന് ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് വിടുക.

ഒരു മത്സരാർത്ഥിയുടെ ഭാരം കണ്‍ട്രോള്‍ ചെയ്യുന്നതും കുറപ്പിക്കുന്നതുമെല്ലാം കോച്ചാണ്. സ്വാഭാവികമായും ഗുസ്തി താരത്തിനും അത് അറിയാം. രണ്ട് ദിവസത്തിന് മുമ്പ് വെയിറ്റ് കുറച്ചാണ് ഇന്നലെ രാവിലെ താരം ക്വാളിഫൈ ചെയ്യുന്നത്. മത്സരത്തിനായുള്ള കായിക ക്ഷമത വേണമെന്നുണ്ടെങ്കില്‍ ആഹാരം കഴിക്കണമല്ലോ.

അങ്ങനെ ന്യൂട്രീഷന്‍സ് അടങ്ങിയ ആഹാരം കഴിച്ചതുകൊണ്ടാണ് നല്ല രീതിയില്‍ മത്സരിക്കാന്‍ സാധിച്ചത്. പക്ഷെ അപ്പോള്‍ ഭാരം കൂടിപ്പോയി. അത്തരത്തില്‍ കൂടുന്ന ഭാരം എല്ലാം താരങ്ങളും അടുത്ത ഭാര പരിശോധനയ്ക്ക് മുന്‍പായി കുറയ്ക്കും. പക്ഷെ വിനേഷിന് ഇന്ന് അത്രത്തോളം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല. വിനേഷിന്റെ പുറത്താകല്‍ തികച്ചും ദുഃഖകരമാണ്, എങ്കിലും മെഡല്‍ പ്രതീക്ഷയുള്ള താരങ്ങള്‍ ഇന്ത്യക്ക് വേറേയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. 50 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരത്തിന്റെ ഭാരം ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ 50.100 ഗ്രാം ആയിരുന്നു. ഇതോടെയാണ് മെഡല്‍ ഉറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

താരത്തോടെ പ്രതീക്ഷ കൈവിടാതെ ശക്തമായി തന്നെ തിരിച്ച് വരൂ എന്നാണ് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. "വിനേഷ്, നീ ചാമ്പ്യൻമാരിൽ ഒരു ചാമ്പ്യനാണ്! നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്ന നിരാശയുടെ ബോധം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതേ സമയം, നിങ്ങൾക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് എനിക്കറിയാം. ചെറുത്തുനിൽപ്പിനെ പ്രതിനിധീകരിക്കുക, വെല്ലുവിളികൾ നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്." പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+