കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചിത്രമല്ല ഗുരുവായൂരമ്പല നടയില്‍; പ്രതികരണവുമായി വിപിന്‍ ദാസ്

Google Oneindia Malayalam News

കൊച്ചി: പൃഥ്വിരാജിനേയും ബേസില്‍ ജോസഫിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഭീഷണികളില്‍ പ്രതികരണവുമായി സംവിധായകന്‍ വിപിന്‍ ദാസ്. വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചിത്രമായിരിക്കില്ല ഗുരുവായൂരമ്പല നടയില്‍ എന്ന് വിപിന്‍ ദാസ് പറഞ്ഞു. ദി ക്യൂവിനോടായിരുന്നു വിപിന്‍ ദാസിന്റെ പ്രതികരണം.

ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും എന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെ സിനിമയില്‍ ഗുരുവായൂരമ്പലത്തെ വികലമായി ചിത്രീകരിക്കുകയാണെങ്കില്‍ അനുവദിക്കില്ല എന്ന തരത്തില്‍ ഭീഷണിയുമായി തീന്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്തെത്തിയിരുന്നു.

1

'മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി. എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍, രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി' എന്നായിരുന്നു പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് വിപിന്‍ ദാസിന്റെ പ്രതികരണം.

ഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലംഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം

2

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നും ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടും എന്നും വിപിന്‍ ദാസ് പറഞ്ഞു. ഈ സിനിമയില്‍ മറ്റൊരു രാഷ്ട്രീയവും പറയുന്നില്ല എന്നും വിപിന്‍ ദാസ് വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടിശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടി

3

നഖക്ഷതങ്ങള്‍, നന്ദനം, ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയ സിനിമകളില്‍ കണ്ടത് പോലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു സിനിമയാണിത് എന്നും ജയ ജയ ജയ ഹേ എന്ന തന്റെ മുന്‍ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍ എന്നും വിപിന്‍ ദാസ് വ്യക്തമാക്കി. ജയ ജയ ജയ ഹേ സ്ത്രീപക്ഷ രാഷ്ട്രീയം പറയാന്‍ വേണ്ടി തന്നെ എടുത്ത സിനിമയായിരുന്നു.

ഒമര്‍ ലുലുവിന്റെ 'നല്ല സമയ'ത്തിന് മോശം സമയം; സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നുഒമര്‍ ലുലുവിന്റെ 'നല്ല സമയ'ത്തിന് മോശം സമയം; സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു

4

ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ രാഷ്ട്രീയം പറയുന്നില്ല. ഒരു കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഉള്ള ഒരു കൊമേഷ്യല്‍ സിനിമയാണിത് എന്നും എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും വിപിന്‍ ദാസ് പറഞ്ഞു. ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടിയല്ല ഈ സിനിമ ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5

സിനിമ കാണുമ്പോള്‍ അക്കാര്യം മനസിലാകും. നമ്മള്‍ ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം സിനിമയുടെ പോസ്റ്റര്‍ വരുമ്പോള്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത് എന്നും വിപിന്‍ ദാസ് ചൂണ്ടിക്കാട്ടി. അവര്‍ അതില്‍ പ്രതികരിക്കുമ്പോഴാണല്ലോ അങ്ങനെയൊരു സംഭവമില്ലെന്ന് നമുക്ക് പറയാന്‍ കഴിയുക എന്നും വിപിന്‍ ദാസ് പറഞ്ഞു.

English summary
Vipin Das about his upcoming movie Guruvayuurambala Nadayil amid Pratheesh Vishwanath's reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X