' ഇന്ന് 100 അടിച്ചാൽ നാളെ 150 അടിക്കും, ലക്ഷ്യങ്ങൾ അവസാനിച്ചിട്ടില്ല'; വൈറൽ പൊറോട്ടയടിക്കാരി ഇനി അഭിഭാഷക
കാഞ്ഞിരപ്പള്ളി: വൈറലായി മാറിയ ഒരു പൊറോട്ടയടിക്കാരിയുടെ കഥ ഇതിനുമുൻപ് സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടറിഞ്ഞതാണ്. എന്നാൽ, അന്ന് പൊറോട്ടയടിക്കാരിയെന്ന് വിശേഷിപ്പിച്ച നാവുകൾക്ക് തിരുത്താൻ സമയമായിരിക്കുന്നു.
തന്റെ അമ്മയെ സഹായിക്കാൻ ഹോട്ടലിൽ പൊറോട്ട അടിച്ച അനശ്വര ഹരി നിയമ വിദ്യാർത്ഥിനിയിൽ നിന്നും ഇപ്പോൾ അഭിഭാഷകയായി എൻ റോൾ ചെയ്തു. ഹോട്ടലിലെ വിവിധ ജോലികളും നിയമ പഠനവും ഒരുമിച്ചു കൊണ്ടു പോയ അനശ്വരയ്ക്ക് ഇനി പുതിയ തുടക്കം. എരുമേലി - കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്വദേശം.
14 വർഷമായി പൊറോട്ടയടി തുടരുന്ന ഈ പെൺകുട്ടി ക്രിമിനല്‍ വക്കീലായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. തൊടുപുഴ അല്‍ അസര്‍ കോളേജിൽ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി. അപ്പോഴും അന്നമായ പൊറോട്ടയടിയെ തന്റെ ജീവതത്തോട് അനശ്വര ചേർത്തു പിടിച്ചു.

പണ്ട് സ്കൂളിൽ പോകുന്ന കാലം മുതൽ അനശ്വര പൊറോട്ടയടിക്കാൻ തുടങ്ങിയതാണ്. തുടർന്ന് കോളേജിൽ പോകുന്ന ദിവസമൊഴിച്ച് അവധി ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം കൂടാറുണ്ടെന്ന് അനശ്വര പറയുന്നു. ഞായറാഴ്ച ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലായിരുന്നു അനശ്വരഎൻ റോൾ ചെയ്തത്. ഇതിനു പുറമേ, എറണാകുളത്ത് അഡ്വ. മനോജ് വി. ജോര്‍ജിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുവാന്‍ അനശ്വരയ്ക്ക് അവസരം കിട്ടി.

ഒരു മാസത്തിനുള്ളില്‍ പ്രാക്ടീസിന് ചേരും. പക്ഷെ, തന്റെ ലക്ഷ്യങ്ങൾ അവസിനിച്ചിട്ടില്ലെന്ന് അനശ്വര ഹരി വൺ ഇന്ത്യാ മലയാളത്തോട് പറഞ്ഞിരിക്കുകയാണ്...
അനശ്വര ഹരിയുടെ വാക്കുകൾ; -
'ശെരിക്കും പറഞ്ഞാൽ എന്നെ സംബന്ധിച്ച്, പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വിജയം നേടാൻ കഴിഞ്ഞതിന്റെ സന്തോഷമാണ്. ഒരുപക്ഷേ, എന്നെക്കാൾ കൂടുതൽ സന്തോഷിക്കുന്നത് എന്റെ കുടുംബമാണ്.

എന്റെ വിജയത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചവരാണ് എന്റെ കുടുംബത്തിലുള്ളവർ. അതുകൊണ്ട് ഈ രീതിയിൽ സന്തോഷം കൊടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനിക്കുന്നു ഞാൻ. അമ്മയും അമ്മയുടെ ചേച്ചിയും അനിയത്തിമാരായ മാളവികയും അനാമികയുമാണ് എന്റെ കുടുംബം. അഭിഭാഷകയായി എന്റോള്‍ ചെയ്തു. ഇനി തുടർ പഠനവും ആഗ്രഹങ്ങളും ഏറെയുണ്ട്. അടുത്ത മാസം മുതൽ പ്രാക്ടീസിന് ചേരും.
മാസ് ലുക്കിൽ ദുൽഖർ സൽമാൻ; ആരും അടിക്കും ഇവിടെ ലൈക്ക്; കാണാം വൈറൽ ചിത്രങ്ങൾ

സ്പെഷ്യലൈസേഷൻ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതും ക്രിമിനൽ ലോയിൽ തന്നെ സ്പെഷ്യലൈസേഷൻ ചെയ്യണമെന്നതാണ് ആഗ്രഹം. പക്ഷേ , ഇപ്പോൾ എല്ലാം കൂടി ഒരുമിച്ച് നടത്താൻ കഴിയില്ല. പടിപടിയായി ചെയ്യാനാണ് ഞാൻ ലക്ഷ്യമിടുന്നത്. എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് കുടുംബവും സ്വന്തം കൂട്ടുകാരുമാണ്. ഇപ്പോൾ, ഇതാ 14 വർഷം കൊണ്ട് പൊറോട്ട എടുക്കുന്നുണ്ട്. ആദ്യം ഞാൻ അഞ്ചും ആറും പൊറോട്ട ആയിരുന്നു അടച്ചിരുന്നത്.

എന്നാൽ, ഇന്ന് തരക്കേടില്ലാത്ത രീതിയിൽ നന്നായി തന്നെ പൊറോട്ട അടിക്കാറുണ്ട്. ഇന്നിപ്പോൾ 100 അടിച്ചാൽ നാളെ 150 അടിക്കും. കൂടുതൽ ഓർഡർ ഉള്ള ദിവസം കുടുംബത്തിലെ എല്ലാവരും ചേർന്നാണ് പൊറോട്ട അടി. കടയിൽ പൊറോട്ടയും അപ്പത്തിനും പുറമേ ഉച്ചയ്ക്ക് ഊണും കിട്ടും. സ്കൂളിൽ പോകുന്ന കാലം ഞാൻ പൊറോട്ട അടിക്കാൻ തുടങ്ങി. അന്നൊക്കെ കഴിയുന്നതുപോലെ അടിച്ചു കൊടുക്കും. സ്കൂളിൽ പോകും. പക്ഷെ, കോളേജിൽ പോകുന്ന ദിവസങ്ങളിൽ അവധി ഉളളപ്പോൾ മാത്രമാണ് അമ്മയെ സഹായിക്കാറ്'.

അനശ്വരയുടെ അമ്മ കാശാംകുറ്റില്‍ സുബിയാണ് ഹോട്ടല്‍ നോക്കി നടത്തുന്നത്. 20 വര്‍ഷങ്ങൾ പിന്നിടുന്നു ഹോട്ടൽ ആരംഭിച്ചിട്ട്. അമ്മയെ സഹായിക്കാൻ ചേച്ചി സതി കുട്ടപ്പനും ഒപ്പമുണ്ട്. യാത്രകളെ ഏറെ ഇഷ്ടമുള്ള വ്യക്തിയായ അനശ്വര ഉടൻ കുടുംബത്തിനൊപ്പം നല്ലൊരു യാത്ര പ്ലാൻ ഇടുകയാണ്.












Click it and Unblock the Notifications