• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വീട്ടിലേക്ക് വരാൻ പറ്റുമോ, അർത്ഥം വച്ചുള്ള സംസാരങ്ങൾ': സഹായിക്കാൻ വന്നവരുടെ ഉദ്ദേശത്തെ കുറിച്ച് ഹനാൻ

Google Oneindia Malayalam News

കൊച്ചി: സ്വന്തം പഠന ചെലവിന് വേണ്ടി തെരുവില്‍ മീന്‍ കച്ചവടം നടത്തിയ ഒരു പെണ്‍കുട്ടിയെ മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. പേര് ഹനാന്‍. അധ്വാനിച്ച് സ്വന്തമായി ജീവിക്കുന്ന ആ പെണ്‍കുട്ടിയെ മലയാളികള്‍ നെഞ്ചിലേറ്റിയിരുന്നു. എന്നാല്‍ 2018ല്‍ ഒരു വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റെന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു. ചികിത്സയിലായിരുന്ന ഹനാന് പത്ത് ശതമാനം മാത്രമേ എഴുന്നേറ്റ് നടക്കാന്‍ സാധ്യതയുള്ളൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയത്.

ദില്‍ഷയോട് ഇപ്പോഴും പ്രണയമുണ്ടോ? ആത്മാര്‍ത്ഥമായിരുന്നോ; ബ്ലസ്ലീ തുറന്ന് പറയുന്നുദില്‍ഷയോട് ഇപ്പോഴും പ്രണയമുണ്ടോ? ആത്മാര്‍ത്ഥമായിരുന്നോ; ബ്ലസ്ലീ തുറന്ന് പറയുന്നു

1

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടിലൂടെ ഹനാന്‍ രണ്ട് മാസം കൊണ്ടാണ് ഹനാന്‍ തന്റെ ശരീരപ്രകൃതിയില്‍ മാറ്റം വരുത്തിയത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഹനാന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

2

ഇപ്പോഴിതാ ഹനാന്റെ മറ്റൊരു അഭിമുഖ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികലെ കുറിച്ചെല്ലാം ഹനാന്‍ അഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട്. തനിക്ക് ലഭിച്ച സഹായങ്ങലെ കുറിച്ചം സപ്പോര്‍ട്ട് ചെയ്യുന്നവരെ കുറിച്ചും ഹനാന്‍ പറയുന്നുണ്ട്. ഹനാന്റെ വാക്കുകളിലേക്ക്...

3

സര്‍ക്കാര്‍ സഹായം ചെയ്യുമെന്ന് പറയുമ്പോള്‍ എല്ലാവരുടെയും വിചാരം സാമ്പത്തികമായി സഹായം ചെയ്തു എന്ന നിലയിലാണ്. എന്നാല്‍ അങ്ങനെയല്ല, ഒരു സംരക്ഷണം എന്ന നിലയിലാണ്. എന്നോട് എന്തെങ്കരിലും മോശമായി സംസാരിക്കാനോ മോശമായി ട്രീറ്റ് ചെയ്യാനോ എല്ലാവര്‍ക്കും ഭയമാണ്.

4

ഒരു കുടുംബമുള്ള പെണ്‍കുട്ടിയെ എല്ലാവരും നോക്കുക ഭയത്തോടെയാണ്. കാരണം, അവള്‍ക്ക് ചോദിക്കാനും പറയാനും വീട്ടില്‍ എട്ടനുണ്ട്, അച്ഛനുണ്ട്, ഒരു പ്രശ്‌നം വന്നാല്‍ എടുത്തിട്ട് അടിക്കുമെന്ന ഭയത്തോടെയാണ് എല്ലാവരും ഒരു വീട്ടിലുള്ള പെണ്‍കുട്ടിയെ നോക്കുക. എന്നാല്‍ എന്നെ ഭയ്‌തോട് കൂടി നോക്കുകയെന്ന് പറഞ്ഞാല്‍ അത് സര്‍ക്കാര്‍ നല്‍കിയ സംരക്ഷണമാണ്. അതിന് സാമ്പത്തികമായ സഹായത്തിന്റെ തലങ്ങളല്ല ഉള്ളതെന്ന് ഹനാന്‍ പറഞ്ഞു.

5

എല്ലാവരുടെ അടുത്തും വളരെ ഡിപ്ലാമാറ്റിക്കായും സ്‌നേഹപൂര്‍വമായാണ് ഇടപെട്ടത്. നല്ല ഉദ്ദേശത്തോടെ സഹായിക്കാന്‍ വന്നവരുണ്ട്. അല്ലാതെ വേറെ ഉദ്ദേശത്തോടെ കൂടി വന്നവരുണ്ട്. വൈറലായ സമയത്ത് എന്നെ യൂസ് ചെയ്യുക, എന്റെ ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കുക, എന്നിട്ട് അവര്‍ക്കും ഒരു പേര് ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ വന്നവരുമുണ്ട്. പക്ഷേ, ആ ഒരു സമയത്ത് എനിക്ക് 21 വയസ് പ്രായമേയുള്ളൂ.

6

ഈ വന്നവരില്‍ ആരൊക്കെയാണ് മോശം ഉദ്ദേശ്യത്തോടെ വന്നതെന്ന് ആരൊക്കെയാണ് നല്ല ഉദ്ദേശ്യത്തോടെ വന്നതെന്ന് വേര്‍തിരിച്ച് കാണാനുള്ള ഒരു അറിവൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നെ സ്‌നേഹിച്ച് കഴിഞ്ഞാല്‍ ഞാന്‍ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കും. പിന്നീട് നമ്മള്‍ കുറച്ച് അടുക്കുമ്പോഴായിരിക്കും എങ്ങനെയാണ് നമ്മളെ കണ്ടിരിക്കുന്നതെന്ന് മനസിലാക്കുന്നുള്ളൂ.

7

കോണ്‍ഗ്രസിന്റെ അണികള്‍, അപകടം പറ്റിക്കിടക്കുന്ന സമയത്ത്, കിടക്കുന്ന ഒരു ഫോട്ടോ വേണം, മാക്‌സിമം പ്രമോഷന്‍ കിട്ടുന്നതാണെന്ന് പറഞ്ഞു. ഹനാന് വീട് വച്ചുതരുന്നതല്ലേ എന്ന് പറഞ്ഞ് കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. വീട്ടിലേക്ക് വരാന്‍ പറ്റുമോ, എന്ന നിലയില്‍ അര്‍ത്ഥം വച്ചുള്ള സംസാരം വന്നപ്പോള്‍ അത് എന്നെ വല്ലാതെ ഹേര്‍ട്ട് ചെയ്തു. പക്ഷേ, ഞാന്‍ അത് എവിടെയും പറയാന്‍ നിന്നില്ല.

8

അവരെ ഒറു തരത്തിലും അപമാനിക്കാന്‍ നിന്നില്ല. എനിക്ക് വീടിന്റെ താക്കോല്‍ തന്നു, എന്ന് പറഞ്ഞ് അവര്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കുകയാണ്. ഞാന്‍ വേണ്ടാന്ന് പറഞ്ഞ സാധനം വേണ്ടാന്ന് അവര്‍ക്ക് പറയാലോ, അവരായിട്ട് എന്ന കരിവാരിത്തേക്കാന്‍ നോക്കുമ്പോള്‍, അങ്ങനെ ഒരു വീട് ഞാന്‍ വാങ്ങിച്ചിട്ടില്ല, നല്ല ഉദ്ദേശ്യത്തോടെ സഹായം ചെയ്യുകയാണെങ്കില്‍ വാങ്ങിക്കാം എന്നാണ് കരുതിയത്.

9

എന്നാല്‍ അപകടം പറ്റി കിടക്കുന്ന ഫോട്ടോ വേണം, വീട്ടിലേക്ക് വരും എന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് വല്ലാതെ ഹേര്‍ട്ട് ചെയ്തു. ഞാന്‍ കിടപ്പിലായ ഫോട്ടോ വച്ചിട്ട് ബക്കറ്റ് പിരിവ് നടത്തുന്നത് എന്നെ വല്ലാതെ ഹേര്‍ട് ചെയ്തു. പക്ഷേ, ഇവര്‍ അത് വീണ്ടും വീണ്ടും കൊടുത്തു എന്ന് പറഞ്ഞു, ഇതോടെ എനിത്ത് തിരിച്ച് പ്രതികരിക്കേണ്ടായി വന്നു. അല്ലാതെ ഞാന്‍ ആര്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ നടത്താനോ മറ്റുള്ള രീതിയില്‍ പ്രതികരണം നടത്താനോ ഞാന്‍ പോയിട്ടില്ലെന്ന് ഹനാന്‍ പറയുന്നു.

'മീശ'ക്കാരന്‍ ഇനി പുറംലോകം കാണില്ല; കൂട്ടപ്പരാതികള്‍, യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി'മീശ'ക്കാരന്‍ ഇനി പുറംലോകം കാണില്ല; കൂട്ടപ്പരാതികള്‍, യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

Recommended Video

cmsvideo
  ഹനാൻ കണ്ടെത്തിയ പുതിയ വഴി ഇതാണ് | Oneindia Malayalam
  English summary
  Viral Video Star Hanan Hameed opens up about the motives of those who came to help her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X