Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് കോട്ടകള്‍ ഇളകുന്നു; വോട്ടും ഭൂരിപക്ഷവും കുത്തനെ താഴേക്ക്,കുഞ്ഞാലിക്കുട്ടിക്കും രക്ഷയില്ല,കണക്ക്

മലപ്പുറം: ചരിത്രം തിരുത്തി പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍ഭരണം നേടിയപ്പോള്‍ സീറ്റ് നിലയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന കക്ഷി മുസ്ലിം ലീഗായിരുന്നു. കോണ്‍ഗ്രസ് പോലും കഴിഞ്ഞ തവണത്തെ സീറ്റ് നില തുടര്‍ന്നപ്പോള്‍ മുസ്ലിം ലീഗിന്‍രെ സീറ്റുകളുടെ എണ്ണത്തില്‍ 3 എണ്ണത്തിന്‍റെ കുറവുണ്ടായി. കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കളമശ്ശേരി, അഴീക്കോട് സീറ്റുകള്‍ നഷ്ടമായ ലീഗിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞ ഏക സീറ്റ് കൊടുവള്ളി മാത്രമാണ്. വിജയിച്ച സീറ്റുകളില്‍ തന്നെ പലയിടത്തും ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. മുസ്ലിം ലീ​ഗിന്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നുവെന്നത് വ്യക്തമാണെന്നാണ് താനൂരില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ച വിഎ അബ്ദുറഹ്മാന്‍ അഭിപ്രായപ്പെടുന്നത്. ലീ​ഗ് കോട്ടകൾ എന്ന് കരുതിയിരുന്ന പല മണ്ഡലങ്ങളിലേയും വോട്ട് ശതമാനവും, ഭൂരിപക്ഷവും കുത്തനെ താഴേക്കാണെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

ഇനി അധികം വീശില്ല

ഇനി അധികം വീശില്ല

മതരാഷ്ട്രീയത്തിന്റെ കാറ്റ് കേരളത്തിൽ ഇനി അധികം വീശില്ലെന്നത് വ്യക്തമാക്കുന്നതായിരുന്നു നിയമസഭ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടേയും, മുസ്ലിം ലീ​ഗിന്റെയും ദയനീയ പ്രകടനം. വിശ്വാസികളെ വഞ്ചിച്ച് വോട്ട് തേടിയ ബി ജെ പിയേയും, മുസ്ലിം ലീ​ഗിനേയും കേരളം പുറം കാല് കൊണ്ട് തള്ളി കളഞ്ഞ കാഴ്ച്ചയാണ് കേരളം കണ്ടത്. കോണിയും-സ്വർ​ഗവും പറഞ്ഞ് ഒരു ജനതയെ ആകെ വഞ്ചിച്ചവർക്ക് വോട്ടിങ് മെഷീനിലൂടെ ജനം തിരിച്ചടി നൽകി.

ഇത്തവണ വോട്ട് കുത്തിയത്

ഇത്തവണ വോട്ട് കുത്തിയത്

മതം പറഞ്ഞ് വോട്ട് നേടിയവരുടെ മർമത്ത് തന്നെ മലപ്പുറം ഇത്തവണ വോട്ട് കുത്തിയെന്നത് പക്ഷേ മുസ്ലിം ലീ​ഗിന് മാത്രം ഇതുവരെ വ്യക്തമായിട്ടില്ല. വോട്ട് ശതമാന കണക്കിൽ അണികൾക്ക് മുന്നിൽ നേതൃത്വത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ മുസ്ലിം ലീ​ഗ്. ജില്ലയിലാകെ ആകെ വർധിച്ച വോട്ടും, വോട്ട് ശതമാനമാണ് അതിന് ആധാരം.

ഭൂരിപക്ഷവും വോട്ടും

ഭൂരിപക്ഷവും വോട്ടും

പക്ഷേ ആ കണക്കിനെ സാധൂകരിക്കുന്നതല്ല മുസ്ലിം ലീ​ഗ് വർഷങ്ങളായി ജയിച്ചു വരുന്ന മണ്ഡലങ്ങളിലെ അവരുടെ ഭൂരിപക്ഷവും, വോട്ട് ശതമാനവും. 2011ലെ വോട്ട് ശതമാനത്തിൽ നിന്നും 2021ലെ വോട്ട് ശതമാനത്തിലേക്കെത്തുമ്പോൾ മുസ്ലിം ലീ​ഗ് വിജയിച്ച മണ്ഡലങ്ങളിൽ വോട്ട് ശതമാനവും ഭൂരിപക്ഷവും കൂട്ടാൻ ആകെ കഴിഞ്ഞത് ഏറനാട് മണ്ഡലത്തിലാണ്. അതായത് ബാക്കി 11 മണ്ഡലങ്ങളിലും വോട്ട് ശതമാനം താഴോട്ടാണ്. ഇതിൽ പി കെ കുഞ്ഞാലിക്കുട്ടി നേടിയ വോട്ട് ശതമാനത്തിൽ പത്ത് ശതമാനത്തിനടുത്താണ് വ്യത്യാസം വന്നിരിക്കുന്നത്.

കാസർകോട്,കൊണ്ടോട്ടി

കാസർകോട്,കൊണ്ടോട്ടി

കാസർകോട്
2021-എന്‍എ നെല്ലിക്കുന്ന്, 63,296 (നേയി വോട്ട്) 43.80% (വോട്ട് വിഹിതം), 12,901 (ഭൂരിപക്ഷം)
2011-എന്‍എ നെല്ലിക്കുന്ന്, 53,068 45% 9,738

കൊണ്ടോട്ടി
2021- ടിവി ഇബ്രാഹിം, 82,759 50.42% 17,666
കാട്ടുപരത്തി സുലൈമാന്‍ ഹാജി- ഇടത് സ്വതന്ത്രന്‍, 65,093 39.66%
2011- കെ മുഹമ്മദുണ്ണി ഹാജി- ലീഗ്, 67,998 57% 28,149
പിസി നൗഷാദ്- സിപിഎം-39,849 33%

മഞ്ചേരി,പെരിന്തൽമണ്ണ

മഞ്ചേരി,പെരിന്തൽമണ്ണ

മഞ്ചേരി
2021- യുഎ ലത്തീഫ്- 78,836 50.22% 14,573
ഡിബോണ നാസര്‍-സിപിഎ, 64,263 40.93%
2011- എം ഉമ്മര്‍-67,594 58% 29,079
പി ഗൗരി-സിപിഐ, 38,515 33%

പെരിന്തൽമണ്ണ
2021- നജീബ് കാന്തപുരം, 76,530 46.21% 38
കെപിഎം മുസ്തഫ 76,492 46.19%
2011- മഞ്ഞളാംകുഴി അലി- 69,730 52% 9,589
ശശികുമാര്‍-സിപിഎം, 60,141 45%

മങ്കട, മലപ്പുറം

മങ്കട, മലപ്പുറം

മങ്കട
2021-മഞ്ഞളാംകുഴി അലി,83,231 49.46% 6,246
ടികെ റഷീദലി-Up 76,985 45.75%
2011-ടിഎ അഹമ്മദ് കബീര്‍, 67,756 56% 23,593
ഖദീജ സത്താര്‍-സിപിഎം, 44,163 36%

മലപ്പുറം
2021-പി ഉബൈദുള്ള, 93,166 57.57% 35,208
പി അബ്ദുള്‍ റഹ്മാന്‍- 57,958 35.82%
2011- പി ഉബൈദുള്ള-77,928 64% 44,508
മഠത്തില്‍ സാദിഖ് അലി -33,420 27%

വേങ്ങര, വള്ളിക്കുന്ന്

വേങ്ങര, വള്ളിക്കുന്ന്

വേങ്ങര
2021-പികെ കുഞ്ഞാലിക്കുട്ടി- 70,381 53.50% 30,596
പി ജിജി- 39,785 30.24%
2011- പികെ കുഞ്ഞാലിക്കുട്ടി , 63,138 63% 38,237
കെപി ഇസ്മയില്‍ 24,901 25%

വള്ളിക്കുന്ന്
2021- അബ്ദുള്‍ ഹമീദ് മാസറ്റര്‍- 71,823 47.43% 14,116
എപ് അബ്ദുള്‍ വഹാബാ- Up 57,707 38.11%
2011-കെഎന്‍എ ഖാദര്‍- 57,250 51% 18,122
ശങ്കരനാരായണ്‍-39,128 35%

തിരൂരങ്ങാടി, താനൂര്‍

തിരൂരങ്ങാടി, താനൂര്‍

തിരൂരങ്ങാടി
2021-കെപിഎ മജീദ് 73,499 49.74% 9,578
നിയാസ് പുളിക്കലകത്ത് 63,921 43.26%
2011-പികെ അബ്ദുറബ്ബ്, 58,666 58% 30,208
കെകെ ബാബു സമദ് 28,458 28%

താനൂർ
2021-വിഎ അബ്ദുറഹ്മാന്‍ (ഇടത്) 70,704 46.34% 985
പികെ ഫിറോസ് 69,719 45.70%
2011-അബ്ദുറഹ്മാന്‍ രണ്ടത്താണി 51,549 50% 9,433
ഇജയന്‍ 42,116 40%

തിരൂർ, കോട്ടക്കല്‍

തിരൂർ, കോട്ടക്കല്‍

തിരൂർ
2021-കുറിക്കോളി മൊയ്തീന്‍- 82,314 48.21% 7,214
ഗഫൂര്‍ പി ലില്ലീസ് 75,100 43.98%
2011-സി മമ്മൂട്ടി 69,305 55% 23,566
പിപി അബ്ദുള്ളക്കുട്ടി 45,739 36%

കോട്ടക്കൽ
2021-ആബിദ് ഹുഹൈന്‍ തങ്ങള്‍ 81,700 51.08% 16,588
എന്‍എ മുഹമ്മദ് കുട്ടി 65,112 40.71%
2011-സമദാനി, 69,717 59% 35,902
സിപിഎ ഗുരുക്കള്‍ 33,815 29%

മണ്ണാർക്കാട്,കളമശ്ശേരി

മണ്ണാർക്കാട്,കളമശ്ശേരി

മണ്ണാർക്കാട്
2021-എന്‍ ഷംസുദ്ദീന്‍ 71,657 47.11% 5,870
സുരേഷ് രാജ് Up 65,787 43.25%
2011-എന്‍ ഷംസുദ്ദീന്‍ 60,191 50% 8,270
വി ചാമുണ്ണി 51,921 43%

കളമശ്ശേരി
2021-പി രാജീവ് 77,141 49.49% 15,336
അബ്ദുള്‍ ഗഫൂര്‍ 61,805 39.65%
2011-വികെ ഇബ്രാഹീം കുഞ്ഞ് 62,843 48% 7,789
കെ ചന്ദ്രന്‍ പിള്ള 55,054 42%

കാൽചുവട്ടിലെ മണ്ണ്

കാൽചുവട്ടിലെ മണ്ണ്

ഈ കണക്കുകളിലേക്ക് സൂക്ഷിച്ച് നോക്കിയാൽ മുസ്ലിം ലീ​ഗിന്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നുവെന്നത് വ്യക്തമാണ്. ലീ​ഗ് കോട്ടകൾ എന്ന് കരുതിയിരുന്ന പല മണ്ഡലങ്ങളിലേയും വോട്ട് ശതമാനവും, ഭൂരിപക്ഷവും കുത്തനെ താഴേക്കാണ്. പത്ത് വർഷം കൊണ്ടുണ്ടായ ഈ വോട്ട് ചോർച്ച പോലും മറച്ച് വെച്ചാണ് ലീ​ഗ് നേതൃത്വം ഇടതു മുന്നണിയുടെ മലപ്പുറത്തെ പ്രകടനത്തെ ചോദ്യം ചെയ്യുന്നത്.

ലീ​ഗിന്റെ ജനപിന്തുണ

ലീ​ഗിന്റെ ജനപിന്തുണ

ലീ​ഗിന്റെ ജനപിന്തുണ കുറയുന്നതിന്റെ ഏതാനും ഉദാഹരണങ്ങൾ കൂടി നിരത്താം. 1977ൽ 76 ശതമാനവും, 2001ൽ 60 ശതമാനവും വോട്ട് നേടിയിരുന്ന മുസ്ലിം ലീ​ഗാണ് ഇന്ന് താനൂരിൽ 45.7 ശതമാനം എന്ന കണക്കിലേക്ക് ചുരുങ്ങിയത്. അതേ സമയം 77ലെ 22 ശതമാനത്തിൽ നിന്നും ലീ​ഗ് എതിരാളിയുടെ വോട്ട് ഇന്ന് 46.34 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഇരട്ടിയിലേറെ വർധന.

കരുത്തുറ്റ ജില്ല

കരുത്തുറ്റ ജില്ല

മഞ്ചേരിയിൽ 2001ലെ 62 ശതമാനത്തിൽ നിന്നും 2021 ആകുമ്പോൾ 50.22 ശതമാനമായിരിക്കുന്നു. മുസ്ലിം ലീ​ഗിന്റെ കരുത്തുറ്റ ജില്ല എന്ന നിലയിൽ നിന്നും മുസ്ലിം ലീ​ഗിനെ വെല്ലുവിളിച്ച് ഇടതു മുന്നണി മുന്നേറുന്ന ജില്ലയായി മലപ്പുറം മാറി കഴിഞ്ഞു. സംസ്ഥാനത്തെ മറ്റ് ലീ​ഗ് മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് തിരഞ്ഞെടുപ്പ് കണക്കുകളിൽ നിന്ന് വ്യക്തമാകും.

ഇടതു തരം​ഗം

ഇടതു തരം​ഗം

2011ലെ 20 സീറ്റിൽ നിന്ന് 2016ലെ 18 സീറ്റിലേക്ക് വീഴുമ്പോൾ അസാധാരണമായതൊന്നും ലീ​ഗ് കണ്ടിരുന്നില്ല. ഇടതു തരം​ഗത്തിലെ തിരിച്ചടി മാത്രമായി ലഘൂകരിക്കാനായിരുന്നു ശ്രമം. 2021ൽ സംസ്ഥാനത്താകെ മൂന്ന് സീറ്റ് അധികമായി മേടിച്ച് 27 സീറ്റിൽ മത്സരിച്ച് ചുരുങ്ങിയത് 24 സീറ്റെങ്കിലും നേടി ഉപമുഖ്യമന്ത്രി സ്ഥാനം വരെ മോഹിച്ച ലീ​ഗിന് പക്ഷേ വൻ തിരിച്ചടിയാണ് വോട്ടർമാർ കരുതി വെച്ചിരുന്നത്.

തിരിച്ചു പിടിക്കാം

തിരിച്ചു പിടിക്കാം

കയ്യിലുണ്ടായിരുന്നു മൂന്ന് സീറ്റ് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല താനൂരടക്കമുള്ള മണ്ഡലങ്ങൾ തിരിച്ചു പിടിക്കാമെന്ന മോഹവും അസ്ഥാനത്തായി. അവർ പ്രതീക്ഷ വെച്ചതിൽ നിന്നും ഒമ്പത് സീറ്റിന്റെ കുറവാണ് സംഭവിച്ചത്. മതം പറഞ്ഞ് വോട്ട് തേടി നാടിന് വേണ്ട അടിസ്ഥാന വികസനങ്ങളിൽ നിന്നും, ആവശ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ലീ​ഗ് തട്ടിപ്പ് വോട്ടർമാർ തിരിച്ചറിഞ്ഞിരിക്കുന്നു.

സമുദായ പാർട്ടി

സമുദായ പാർട്ടി

സമുദായത്തിനിടയിൽ സമുദായ പാർട്ടിയെന്നും, മറ്റ് മതസ്ഥർക്കിടയിൽ മതേതര പാർട്ടിയെന്നും അറിയപ്പെടാനായിരുന്നു മുസ്ലിം ലീ​ഗ് എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ മുസ്ലിം സമുദായം ഒന്നടങ്കം ശബ്ദമുയർത്തിയ മുത്തലാഖ്, പൗരത്വ വിഷയങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്താൻ പോലും സാധിക്കാത്ത പ്രതിനിധികളായിരുന്നു മുസ്ലിം ലീ​ഗിന് പാർലമെന്റിൽ ഉണ്ടായിരുന്നത്. ഫാസിസത്തിനെതിരായ പോരാട്ടത്തിന് പുറപ്പെട്ടവർ ഫാസിസത്തിന് ഐക്യപ്പെട്ട കാഴ്ച്ച ലീ​ഗ് അണികളെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.

മുസ്ലിം ലീ​ഗ് കോട്ടകൾ

മുസ്ലിം ലീ​ഗ് കോട്ടകൾ

മുസ്ലിം ലീ​ഗ് കോട്ടകൾക്ക് ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ലെന്ന് തന്നെയാണ് ഇന്നലെ നടന്ന മുസ്ലിം ലീ​ഗ് യോ​ഗത്തിലെ വിലയിരുത്തൽ. ഇതിനപ്പുറമൊരു വിലയിരുത്തലൊന്നും പ്രബുദ്ധ കേരളം ലീ​ഗ് നേതൃത്വത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. കാരണം യഥാർഥ വിലയിരുത്തലിൽ കള്ളൻ കപ്പലിൽ തന്നെ ആണെന്നത് വ്യക്തമാകും. മുസ്ലിം ലീ​ഗ് അണികളടക്കം ഉളളിൽ ആളിക്കൊണ്ടിരിക്കുന്ന വികാരങ്ങൾ പരസ്യമായി വ്യക്തമാക്കി തുടങ്ങി.

മുൻ വിദ്യാഭ്യാസ മന്ത്രി

മുൻ വിദ്യാഭ്യാസ മന്ത്രി

മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് തോൽവിയുടെ യഥാർഥ കാരണങ്ങളിലേക്ക് ചർച്ച പോകണമെന്ന്. നേതൃത്വത്തിലെ തങ്ങൾ കുടുംബാ​ഗങ്ങളും, അഴിമതി ആരോപണം നേരിടുന്നവരുമൊഴികെ ബാക്കിയെല്ലാവരും അധികാര മോഹത്തിന് പുറകേ പോയതാണ്. അതിൽ ഉപമുഖ്യമന്ത്രി സ്ഥാനം മോഹിച്ചവരും, മന്ത്രി സ്ഥാനം മോഹിച്ചവരുമെല്ലാം തോൽവിയിലെ യഥാർഥ കാരണം വിലയിരുത്താൻ പോയാൽ അണികളുടെ വിരലുകൾ തങ്ങൾക്കു നേരെ തിരിയുന്നത് കാണാനാകും.

നേതാക്കളുടെ താൽപര്യം

നേതാക്കളുടെ താൽപര്യം

നേതാക്കളുടെ താൽപര്യത്തിന് മാത്രം പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിലുള്ള വിശ്വാസം അണികൾക്ക് നഷ്ടമായി തുടങ്ങി. ഒപ്പം മത രാഷ്ട്രീയമല്ല മതേതര രാഷ്ട്രീയമാണ് കേരളത്തിന് ഇന്ന് ആവശ്യമെന്നും ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ യാഥാർഥ്യം ജനം തിരിച്ചറിഞ്ഞതോടെ മുസ്ലിം ലീ​ഗിന്റെ ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞു. അടുത്ത രണ്ട് തിരഞ്ഞെടുപ്പോടെ ലീ​ഗിന്റെ സ്ഥാനം എവിടെ ആയിരിക്കുമെന്ന് ജനങ്ങൾക്ക് വ്യക്തമായി കഴിഞ്ഞു.

അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
    Mullappally Ramachandran's reply to hibi eden | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+