Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപി സജീന്ദ്രനും ബിന്ദു കൃഷ്ണയും ഉപാധ്യക്ഷരാവും: തമ്പാനൂര്‍ രവിയും ജോസഫ് വാഴക്കനും പുറത്തേക്ക്

ദില്ലി: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി പട്ടിക നാളെ പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയുണ്ടായിരുന്ന ജംബോ പട്ടിക ഒഴിവാക്കി അമ്പതോളം വരുന്ന പട്ടികയാണ് പ്രഖ്യാപിക്കാന്‍ പോവുന്നത്. പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നാണ് താരീഖ് അന്‍വര്‍ വ്യക്തമാക്കുന്നത്.

നേരത്തെ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഒരിടത്ത് പോലും വനിതകളെ പരിഗണിച്ചിരുന്നില്ല. കെപിസിസി ഭാരവാഹി പട്ടികയില്‍ അര്‍ഹമായ പ്രാധിനിധ്യം നല്‍കുമെന്ന ഉറപ്പ് നേതൃത്വം അന്ന് നല്‍കിയിരുന്നു.

കെ പി സി സി പുനഃസംഘടനയില്‍ അന്തിമചര്‍ച്ച

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. കെപിസിസി പുനഃസംഘടനയില്‍ അന്തിമചര്‍ച്ച നടത്തുമെന്നാണ് കരുതുന്നതെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. പട്ടികയില്‍ നേതൃത്വം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു

കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം

ചര്‍ച്ച തുടരുകയാണെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. പ്രസിഡന്റിനെ കൂടാതെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെ നേരത്തെ എ ഐ സി സി നേരിട്ട് നിയമിച്ചിരുന്നു. ഇതിന് പുറമെ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാര‍് കൂടി പട്ടികയില്‍ വരും. ഇതോടെ കെപിസിയുടെ ആകെ ഭാരവാഹികള്‍ 23 ആവും. ഇതിന് പുറമെ 28 നിര്‍വാഹക സമിതി അംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഇതോടെ നിലവില്‍ 250 ലേറെയുള്ള കെപിസിസി 51 അംഗങ്ങളിലേക്ക് ചുരുക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല

വി എസ് ശിവകുമാർ, ആര്യാടൻ ഷൗക്കത്ത്, ജ്യോതി കുമാർ ചാമക്കാല വി ടി ബല്‍റാം, അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതനായ വ്യക്തിയാവും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാവും. ഇക്കാര്യത്തില്‍ കെപിസിസി അധ്യക്ഷനും വിഡി സതീശനും തമ്മില്‍ ധാരണയില്‍ എത്തിയതായി സൂചനയുണ്ട്.

തമ്പാനൂർ രവി, ജോസഫ് വാഴക്കൻ

തമ്പാനൂർ രവി, ജോസഫ് വാഴക്കൻ എന്നീ മുതിര്‍ന്ന നേതാക്കളെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും. അഞ്ച് വര്‍ഷം ഭാരവാഹികളായിരുന്നവര്‍ വേണ്ടെന്ന തീരുമാനമാണ് ഇവര്‍ക്ക് തിരിച്ചടിയായത്. അതുപോലെ തന്നെ പദവി പ്രതീക്ഷിച്ച മുന്‍ ഡിസിസി അധ്യക്ഷന്‍മാരും നിരാശരാവേണ്ടി വരും. അതേസമയം ഗ്രൂപ്പുകള്‍ നല്‍കിയിരിക്കുന്ന പട്ടികയില്‍ നിന്നും അര്‍ഹതയുള്ള നേതാക്കളെ മാത്രം ഉള്‍ക്കൊള്ളിക്കും.

ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, സുമ ബാലകൃഷ്ണന്‍

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിപി സജീന്ദ്രനേയും വനിതാ പ്രതിനിധികളായി ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, സുമ ബാലകൃഷ്ണന്‍ എന്നിവരേയുമാണ് പരിഗണിക്കുന്നത്. നിലവില്‍ എംഎല്‍എ, എംപിമാരായ ജനപ്രതിനിധികളെ പട്ടികയിലേക്ക് പരിഗണിക്കുന്നില്ലെന്നും സൂചനയുണ്ട്. അങ്ങനെയങ്കില്‍ പിസി വിഷ്ണുനാഥ് ഉള്‍പ്പടേയുള്ള പലരും ഒഴിവാക്കപ്പെടും. അതേസമയം മുതിര്‍ന്ന നേതാക്കള്‍ രാഷ്ട്രീയ കാര്യസമിതിയില്‍ തുടരും.

കെസി വേണുഗോപാലുമായി വിഡി സതീശനും കെ സുധാകരനും

കേരളത്തില്‍ തീരുമാനിച്ച മാനദണ്ഡങ്ങള്‍ ഏകപക്ഷീയമായി മാറ്റിയാല്‍ പ്രതിഷേധിക്കുമെന്ന് ഗ്രൂപ്പുകളുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന് സാഹചര്യവും മുന്നിലുണ്ട്. ഇന്നലെ കെസി വേണുഗോപാലുമായി വിഡി സതീശനും കെ സുധാകരനും ചർച്ച നടത്തിയിരുന്നു. പട്ടിക പുറത്ത് വിടുന്നതോടെ ചില അസ്വാരസ്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് മറികടക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പടേയുള്ളവര്‍ പരസ്യ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍ വലിയ വിവാദങ്ങളില്ലാതെ കെപിസിസി ഭാരവാഹിപട്ടിക പുറത്തിറക്കാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+