കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലങ്കാരിക പദവികളില്‍ തനിക്ക് താത്പര്യമില്ലെന്ന് വിഎസ്

Google Oneindia Malayalam News

ദില്ലി: ആലങ്കാരിക പദവികളില്‍ തനിക്ക് താത്പര്യമില്ലെന്ന് പാര്‍ട്ടി ദേശിയ നേതൃത്വത്തെ വിഎസ് അച്യുതാനന്ദന്‍ അറിയിച്ചതായി സൂചന. സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലാണ് തനിക്ക് പാര്‍ട്ടിയില്‍ വ്യക്തമായ സ്ഥാനം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടത്.

വിഎസിന്റെ 'പൂച്ചയ്ക്ക്' അര്‍ഹമായ സ്ഥാനം; രാജു നാരായണ സ്വാമി കൃഷിവകുപ്പ് സെക്രട്ടറിവിഎസിന്റെ 'പൂച്ചയ്ക്ക്' അര്‍ഹമായ സ്ഥാനം; രാജു നാരായണ സ്വാമി കൃഷിവകുപ്പ് സെക്രട്ടറി

പാര്‍ട്ടി പദവികള്‍ സ്വീകരിക്കാമെന്ന വിഎസിന്റെ അഭിപ്രായത്തില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സിപിഎം തീരുനമാനം എടുക്കുകയെന്ന് യെച്ചൂരി വ്യക്തമാക്കി. അതേസമയം വിഎസ് അച്യുതാനന്ദന് കാബിനറ്റ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ മുന്നില്‍ നിര്‍ദേശങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

VS Achuthananthan

വിഎസിന്റെ സേവനം എങ്ങിനെ ഉപയോഗിക്കണം എന്ന കാര്യം ചര്‍ച്ചചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തലശ്ശേരിയില്‍ രണ്ട് ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും വിഷയത്തെ കുറിച്ച് മനസിലാക്കിയിട്ട് പ്രതികരിക്കാമെന്നും പിണറായി പറഞ്ഞു.

കറിവേപ്പിലയായില്ല, കത്തും പാഴായില്ല; വിഎസിന് കാബിനറ്റ് റാങ്കോടെ പദവി!കറിവേപ്പിലയായില്ല, കത്തും പാഴായില്ല; വിഎസിന് കാബിനറ്റ് റാങ്കോടെ പദവി!

പിണറായില്‍ ദേശീയ വനിത കമ്മീഷന്‍ സന്ദര്‍ശനം നടത്തിയത് ബിജെപി സംഘം വന്നത് പോലെയാണെന്നും ബിജെപി പ്രവര്‍ത്തകരെയല്ലാതെ ആരെയും അവര്‍ കാണാന്‍ കൂട്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

English summary
VS Achuthananadan and Sitaram yechury discussion in cabinet rank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X