എകെജി വിവാദം കത്തുന്നു; തുറന്നടിച്ച് സിവിക്, സുശീലക്കെഴുതിയ കത്തുകള്‍ ഇഎംഎസ് ഉപയോഗിച്ചു

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'എ കെ ജി നക്സലൈറ്റ്', പാർട്ടിയിൽ ഗുണ്ടാസംഘം ഉണ്ടാക്കി | Oneindia Malayalam

  വിടി ബല്‍റാം എംഎല്‍എ തുടക്കമിട്ട എകെജിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എകെജി ബാലപീഡകനാണെന്ന് ബല്‍റാം അഭിപ്രായപ്പെട്ടതാണ് വിവാദത്തിന് തുടക്കമിട്ടതെങ്കില്‍ ഇപ്പോള്‍ കുറച്ചുകൂടി കടന്ന ചര്‍ച്ചയാണ് സിവിക് ചന്ദ്രന്‍ മുന്നോട്ട് വയ്ക്കുന്നത്. എകെജി സുശീലയ്ക്ക് അക്കാലത്തെഴുതിയ കത്തുകള്‍ ഇഎംഎസ് ഉപയോഗിച്ചിട്ടുണ്ടെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. ഗോപാലസേന എന്ന പേരില്‍ കമ്യൂണിസ്റ്റുകാരുടെ ഗുണ്ടാ സംഘമുണ്ടാക്കിയ എകെജിയെ കുറിച്ചും സിവിക് പറയുന്നു. കമ്യൂണിസ്റ്റുകാരുടെ ഒളിവുകാല ജീവിതം വിശുദ്ധ പുസ്തകമൊന്നുമല്ല. മാര്‍ക്‌സിന് വേലക്കാരിയില്‍ കുഞ്ഞുണ്ടായിട്ടുണ്ട്. കെആര്‍ ഗൗരിയമ്മ ടിവി തോമസിനെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളും സിവിക് ചന്ദ്രന്‍ എടുത്തുപറയുന്നു.

   സുശീലയ്ക്ക് എഴുതിയ കത്തുകള്‍

  സുശീലയ്ക്ക് എഴുതിയ കത്തുകള്‍

  പ്രണയകാലത്ത് എകെജി സുശീലയ്ക്ക് എഴുതിയ കത്തുകള്‍ പിന്നീട് എകെജിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഇഎംഎസ് ഉപയോഗിച്ചിട്ടുണ്ടെന്ന് സിവിക് ചന്ദ്രന്‍ മാതൃഭൂമിയോട് പറഞ്ഞു. കേരളത്തില്‍ ആദ്യം നക്‌സലേറ്റ് ആകേണ്ടിയിരുന്ന വ്യക്തിയാണ് എകെജി. ഇതില്‍ നിന്ന് പിന്തിരിഞ്ഞത് ഇഎംഎസിന്റെ ഇടപെടലിലൂടെയാണ്.

  എകെജി ചെയ്തത്

  എകെജി ചെയ്തത്

  അക്കാലത്ത് നക്‌സലേറ്റ് അനുകൂല ലഘുലേഖകള്‍ കേരളത്തില്‍ കൊണ്ടുവന്ന് വിവര്‍ത്തനം ചെയ്ത് വിതരണം ചെയ്യാന്‍ നേതൃത്വം കൊടുത്തത് എകെജിയായിരുന്നു. എകെജിയുടെ ശിഷ്യന്‍മാരാണ് പുല്‍പ്പള്ളി, തലശേരി നക്‌സല്‍ ആക്രമണങ്ങള്‍ നടത്തിയത്.

  ഇഎംഎസ് ഉപയോഗിക്കാന്‍ കാരണം

  ഇഎംഎസ് ഉപയോഗിക്കാന്‍ കാരണം

  നക്‌സലിസത്തിലേക്ക് പോകേണ്ടിയിരുന്ന എകെജിയെ പിന്തിരിപ്പിക്കാനാണ് ഇഎംഎസ് എകെജിയുടെ കത്തുകള്‍ ഉപയോഗിച്ചത്. ഇതിന്റെ ഭാഗമായി ഇഎംഎസ് ആദ്യം സുശീലയെ പേടിപ്പിച്ചു. എകെജി നക്‌സലിസത്തിലേക്ക് പോയാല്‍ ജീവിതം തുലഞ്ഞുപോകുമെന്ന് അദ്ദേഹം സുശീലയോട് പറഞ്ഞു.

  സുശീലയില്‍ നിന്നു വാങ്ങി

  സുശീലയില്‍ നിന്നു വാങ്ങി

  പിന്നീട് എകെജി എഴുതിയ കത്തുകള്‍ സുശീലയില്‍ നിന്നു വാങ്ങി. ഇതുവച്ച് എകെജിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും നക്‌സലിസത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. ആ കത്തുകള്‍ കണ്ണൂരിലെ ഏതോ വായനശാലയിലുണ്ടെന്നും സിവിക് ചന്ദ്രന്‍ സൂചിപ്പിച്ചു. കമ്യൂണിസ്റ്റുകളുടെ ഒളിവുകാല ജീവിതം വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

  ഗൗരിയമ്മയും ടിവി തോമസും

  ഗൗരിയമ്മയും ടിവി തോമസും

  കെആര്‍ ഗൗരിയമ്മ ടിവി തോമസിനെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൗരിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ടിവി തോമസിന് മറ്റൊരു വിവാഹത്തില്‍ കുഞ്ഞുണ്ട്. ആ കുഞ്ഞിന് ജോലി നല്‍കിയതിനെ കുറിച്ച് ഗൗരിയമ്മ പിന്നീട് പറഞ്ഞിട്ടുണ്ടെന്നും സിവിക് കൂട്ടിച്ചേര്‍ത്തു.

  മാക്‌സിന് വേലക്കാരിയില്‍ കുഞ്ഞ്

  മാക്‌സിന് വേലക്കാരിയില്‍ കുഞ്ഞ്

  മാക്‌സിന് വേലക്കാരിയില്‍ കുഞ്ഞുണ്ടായിരുന്നു. ഈ കുട്ടിയെ ഏംഗല്‍സാണ് പിന്നീട് വളര്‍ത്തിയത്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം കമ്യൂണിസ്റ്റുകാരുമായി ബന്ധപ്പെട്ടുണ്ട്. ഇതെല്ലാം നിലനില്‍ക്കവെ തിരിച്ച് മറ്റൊന്നും പറയാനാവില്ല എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാഷിസമാണെന്നും സിവിക് പറഞ്ഞു.

  അറിയാത്ത എകെജി

  അറിയാത്ത എകെജി

  നമ്മള്‍ കേട്ടതും അറിഞ്ഞതുമായ എകെജിക്ക് പുറമെ മറ്റൊരു എകെജിയുമുണ്ടെന്ന് സിവിക് ചന്ദ്രന്‍ പറയുന്നു. കമ്യൂണിസ്റ്റ് ഗുണ്ടാ സംഘമായ ഗോപാലസേന രൂപീകരിച്ച എകെജിയാണത്. ഈ സംഘമാണ് ഇപ്പോള്‍ കൊടിസുനിയിലെത്തി നില്‍ക്കുന്നത്. എകെജിയില്‍ നിന്ന് കൊടി സുനിയിലേക്കുള്ള ദൂരം നടന്നുതീര്‍ത്തു എന്നതാണ് കോടിയേരിയുടെയും പിണറായിയുടെയും രാഷ്ട്രീയ വളര്‍ച്ചയെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.

  ഉമ്മന്‍ചാണ്ടിയുടെ രതി

  ഉമ്മന്‍ചാണ്ടിയുടെ രതി

  ഉമ്മന്‍ചാണ്ടിയുടെ രതി മുതല്‍ ഗാന്ധിയെ കുറിച്ചുവരെ പ്രചരിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. സഹികെട്ട ആത്മാഭിമാനമുള്ള ഒു കോണ്‍ഗ്രസുകാരന്റെ ഉത്തരവാദിത്വമില്ലാത്ത പ്രതികരണമാണ് ബല്‍റാമില്‍ നിന്നുണ്ടായത്. എംഎല്‍എയുടേത് ഉത്തരവാദിത്തമുള്ള ഒരു ഇടപെടലല്ലായിരുന്നുവെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.

  ചെയ്യേണ്ടിയിരുന്നത് ഇങ്ങനെ

  ചെയ്യേണ്ടിയിരുന്നത് ഇങ്ങനെ

  തെറ്റായ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ വിടി ബല്‍റാമിനെതിരേ നിയമപരമായി നടപടിയെടുക്കാം. അല്ലെങ്കില്‍ തിരുത്താന്‍ അയാള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താം. അല്ലാതെ അയാള്‍ ലോകകാര്യങ്ങളില്‍ അഭിപ്രായം പറയരുതെന്നും വിവരമില്ലെന്നു പറഞ്ഞ് ആക്രമിക്കുന്നതും ശരിയല്ലെന്നു സിവിക് ചന്ദ്രന്‍ പറഞ്ഞു.

  ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തോ?

  ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തോ?

  എകെജി വിവാദത്തില്‍ തന്റെ അഭിപ്രായങ്ങള്‍ വിശദീകരിച്ച് സിവിക് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനെതിരേയും സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായി. അതിന് പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബ്ലോക്ക് ചെയ്തു. ബല്‍റാമിനെ പിന്തുണച്ച് സിപിഐ മുന്‍ എംഎല്‍എ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് പ്രതിഷേധം കാരണം പിന്‍വലിക്കുകയായിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  VT Balram Comments about AKG: Civic Chandran attacked Communist Leaders

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്