കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാകാലങ്ങളില്‍ ചെകുത്താന്മാരെ പാലൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാട്; ഇഎംഎസ്സിനെതിരെ വിടി ബല്‍റാം

Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മിന്റെ സമുന്ന നേതാവായ ഇഎംഎസ്സിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ചെകുത്താന്മാരെ ചോരയൂട്ടി വളര്‍ത്തിയ നേതാവെന്നാണ് ഇഎംഎസ് നമ്പൂതിരിപ്പാടിനെ വിടി ബല്‍റാം വിശേഷിപ്പിച്ചത്.

ഇഎംഎസ്സിന്റെ ജന്മനാടായ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും പരിഹസിച്ച് ബാനര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി എന്നോണമാണ് ബല്‍റാമിന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം.

സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഒരാളെ ഒന്ന് പരിചയപ്പെടുത്താം. പേര് സി സുകുമാരന്‍. ഞങ്ങളുടെ കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡണ്ടും ഇപ്പോള്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമാണ്.

1

ഒന്നുകൂടി ഉണ്ട്, ഏലംകുളം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റാണ് സുകുമാരന്‍.നാല്‍പ്പത് വര്‍ഷത്തെ സിപിഎം കുത്തക തകര്‍ത്ത് ഏലംകുളം പഞ്ചായത്തിന്റെ ഭരണത്തലപ്പത്തേക്ക് കടന്നുവന്നിരിക്കുന്ന കോണ്‍ഗ്രസുകാരനാണ് ഇതെന്നും ബല്‍റാം പറയുന്നു.

ചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഒരുപാട് ചെകുത്താന്മാരെ കാലാകാലങ്ങളില്‍ പാലൂട്ടി/ചോരയൂട്ടി വളര്‍ത്തിയ നമ്പൂതിരിപ്പാടിന്റെ മണ്ണില്‍ പ്രസിഡണ്ടായി ജനങ്ങള്‍ തെരഞ്ഞെടുത്ത അടിസ്ഥാന വര്‍ഗ്ഗക്കാരനാണ് സുകുമാരനെന്നും ബല്‍റാം പോസ്റ്റില്‍ വിശേഷിപ്പിക്കുന്നുണ്ട്.

വിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവംവിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവം

അതേസമയം സിപിഎമ്മും ഡിവൈഎഫ്‌ഐയും രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ രംഗത്തുണ്ട്. ഡിവൈഎഫ്‌ഐ ബാനറിനെതിരെ ബല്‍റാം നേരത്തെയും വിമര്‍ശനമുന്നയിച്ചിരുന്നു. കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസ്സുമായി ജനങ്ങള്‍ എന്നാണ് ബല്‍റാം കുറിച്ചത്്. ഇതിനിടെ യാത്രയ്‌ക്കെതിരെ എം സ്വരാജും രംഗത്തെത്തി.

ഭാരത് ജോഡോ യാത്രയ്ക്കിടെ വഴിയോരത്തെ ഒരു വീട്ടില്‍ കക്കൂസുണ്ടോ എന്ന് ചോദിച്ച് രാഹുലിന്റെ അംഗരക്ഷകര്‍ എത്തിയ വാര്‍ത്ത ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ പരിഹാസം. കക്കൂസുണ്ടോ എന്ന രാഹുലിന്റെ ചോദ്യത്തില്‍ രാഷ്ട്രീയമുണ്ടെന്നും സ്വരാജ് പറഞ്ഞു.

രാഹുല്‍ ഗാന്ധി മുമ്പ് പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തില്‍ ഉള്‍പ്പെടെ ഒരു നൂറ് വീട്ടില്‍ ചോദിച്ചാലാണ് ഒരു കക്കൂസ് എങ്കിലും കാണാനാവുക. ഇവിടെ ചോദിച്ചപ്പോള്‍ തന്നെ കക്കൂസുള്ള വീട് കണ്ടു. ഉത്തരേന്ത്യില്‍ നിന്ന് വന്നവര്‍ക്ക് അത് വലിയ അനുഭവമായിരുന്നു. കേരളം സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി ആദരിക്കപ്പെട്ടിട്ടുള്ളതാണ്.

ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് ഏത് സാഹചര്യം ഉണ്ടെങ്കിലും, കേരളത്തിലെ എല്ലാ വീട്ടിലും ശൗചാലയം ഉണ്ടാവും. ഇവിടെ അതില്ലാത്ത ഒരു വീട് പോലും കാണാന്‍ കഴിയില്ലെന്നും സ്വരാജ് പറഞ്ഞു.

യുപി, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, പോലെയൊക്കെയാണ് കേരളമെന്നാണ് രാഹുലിന്റെ വിചാരം. രാഹുല്‍ വിഷമിക്കേണ്ട കാര്യമില്ല. കേരളത്തില്‍ 100 ദിവസം ജാഥ നടത്തിയാലും എപ്പോ ശൗചാലയം ആവശ്യമെന്ന് തോന്നിയാലും ഏത് വീട്ടിലും അതുണ്ടാവും. തീറ്റയും കുടിയും ശൗചാലയത്തില്‍ പോകുന്നതല്ലാതെ രാജ്യം നേരിടുന്ന ഒരു പ്രശ്‌നമെങ്കിലും ഇവര്‍ പറയുന്നുണ്ടോയെന്നും സ്വരാജ് കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, വിലക്കയറ്റം, എന്നിവയെ കുറിച്ച് മിണ്ടുന്നില്ലെന്നും സ്വരാജ് പറഞ്ഞു.

കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍

English summary
vt balram criticise ems nambootiripadu after dyfi banner in elamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X