Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് വിടിയും എറണാകുളത്ത് ഷിയാസും, മലപ്പുറത്ത് സര്‍പ്രൈസ്; ജില്ലകളെ നയിക്കാന്‍ യുവനിര വരും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പുതിയ നിയനങ്ങള്‍ വന്ന് കഴിഞ്ഞു. ഇതിന് പിന്നാലെ ഡിസിസികളും പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം.

പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ നിയമനങ്ങളില്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിക്കാതെയുള്ള നീക്കമാണ് നേതൃത്വം നടത്തിയതെങ്കിലും ഡിസിസികളുടെ കാര്യത്തില്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നിരുന്നാലും കൂടുതല്‍ യുവ നേതാക്കള്‍ ഡിസിസി അധ്യക്ഷ സ്ഥാനങ്ങളില്‍ ഇടംപിടിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

മുഴുവന്‍ ഡിസിസികളും

മുഴുവന്‍ ഡിസിസികളും പുനഃസംഘടിപ്പിക്കുമെന്ന തീരുമാനം നേരത്തെ തന്നെ ഐഐസിസി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. പുനഃസംഘടന വരെ മാത്രമാവും നിലവിലുള്ളവര്‍ അധ്യക്ഷ സ്ഥാനത്ത് തുടരുക. ആലപ്പുഴ പ്രസിഡന്‍റ് എം ലിജു, പാലക്കാട് പ്രസിഡന്‍റ് ശ്രീകണ്ഠന്‍ എന്നിവര്‍ പദവി രാജിവെച്ചിരുന്നു. മലപ്പുറത്ത് വികെ പ്രകശാന്‍റെ മരണത്തെ തുടര്‍ന്നും മാസങ്ങളായി പദവി ഒഴിഞ്ഞ് കിടക്കുകയാണ്

എഐസിസി നേരിട്ട്

പതിവില്‍ നിന്നും വ്യത്യസ്തമായി ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനവും എഐസിസി നേരിട്ട് നടത്തുമെന്നാണ് സൂചന. ഡിസിസി പ്രസിഡന്‍റുമാരെ കണ്ടെത്തുന്നതിന് പ്രവർത്തന മികവിനു മുൻതൂക്കം നൽകുന്ന മാനദണ്ഡങ്ങൾ നിശ്ചയിക്കാന്‍ കെ സുധാകരന് എഐസിസി നേതൃത്വം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.

കെപിസിസി സമിതി

അഞ്ചംഗ കെപിസിസി സമിതിയുടെ നേതൃത്വത്തിലായിരിക്കും ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനങ്ങള്‍ ചര്‍ച്ച ചെയ്യുക. ഈ സമിതിക്ക് മേല്‍ ഐഎസിസിയുടെ നിയന്ത്രണം ഉണ്ടാവും. പ്രവർത്തന മികവ്, സംഘാടന ശേഷി, പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിലെ സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാവും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക.

കെപിസിസി തലത്തിൽ

പേരുകളും മാനദണ്ഡങ്ങളും എഐസിസി അംഗീകരിച്ചാൽ കെപിസിസി തലത്തിൽ ചർച്ച ആരംഭിക്കും. അതിന് ശേഷമാവും അന്തിമ പട്ടിക എഐസിസിക്ക് കൈമാറും. അവിടെ നിന്ന് ​അംഗീകാരം ലഭിച്ചാല്‍ പ്രഖ്യാപന നടത്തും. ഈ പ്രക്രിയക്ക് എല്ലാം കൂടില്‍ രണ്ട് മാസം സമയം വേണ്ടി വരുമെന്നാണ് കരുതുന്നത്.

യൂത്തിന്

സംഘടനാ പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ഈ ആവശ്യം യൂത്ത് കോൺഗ്രസ്‌ മുൻഭാരവാഹികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് നിവേദനം നല്‍കുകയും ചെയ്തു.

കോഴിക്കോട്

ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ യുവാക്കള്‍ക്ക് വലിയ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ഡിസിസി അധ്യക്ഷ പദവിയിലേക്ക് പ്രതീക്ഷിക്കുന്നവരില്‍ പ്രഥമ പരിഗണനയിലുള്ള നിജേഷ് അരവിന്ദാണ്. മികച്ച പ്രാസംഗികന്‍ കൂടിയായ നിജേഷ് അരവിന്ദ് പാര്‍ട്ടി പഠനക്ലാസുകളിലെ അധ്യാപകന്‍ കൂടിയാണ്.

ചര്‍ച്ചകള്‍


അതേസമയം ഒന്ന വര്‍ഷം മുന്‍പ് മാത്രമാണ് പുതിയ അധ്യക്ഷന്‍ വന്നത് എന്നതിനാല്‍ കോഴിക്കോട് ഡിസിസ് പദവിയില്‍ മാറ്റം ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്. ഗ്രൂപ്പ് ധാരണ പാലിക്കുകയാണെങ്കില്‍ എ ഗ്രൂപ്പിന് ലഭിക്കേണ്ട ജില്ലയാണ് കോഴിക്കോട്. അത് തുടരുകയാണെങ്കില്‍ നിജേഷ് അരവിന്ദ് ഉറപ്പിക്കും. മറിച്ചാണെങ്കില്‍ കെപി അനില്‍ കുമാറിന് സാധ്യതയുണ്ട്.

മലപ്പുറത്ത്

മലപ്പുറത്ത് വിവി പ്രകാശ് അന്തരിച്ചതിന് ശേഷം നാല് വൈസ് പ്രസിഡന്‍റുമാരില്‍ ആര്‍ക്കും പകരം ചുമതല നല്‍കിയിരുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് താത്ക്കാലിക അധ്യക്ഷനായിരുന്ന ആര്യടന്‍ ഷൗക്കത്തിന് മുന്‍തൂക്കമുണ്ട്. യുവ നേതൃത്വം എന്ന പരിഗണന വരികയാണെങ്കില്‍ സര്‍പ്രൈസ് അധ്യക്ഷനായി വിഎസ് ജോയിക്ക് പരിഗണന ലഭിച്ചേക്കും.

പാലക്കാട്

പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രധാന പേര് വിടി ബല്‍റാമിന്‍റേതാണ്. വലിയ പിന്തുണയാണ് അദ്ദേഹത്തിന് പാര്‍ട്ടിക്ക് അകത്തുള്ളത്. അതേസമയം മുന്‍ ഡിസിസി പ്രസിഡന്‍റ് എ വി ഗോപിനാഥും പദവി ലക്ഷ്യമിട്ട് രംഗത്തുണ്ട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ഇദ്ദേഹത്തെ പരിഗണിക്കരുതെന്ന ആവശ്യവും ശക്തമാണ്.

Recommended Video

cmsvideo
    Ramya Haridas talks about the incident
    എറണാകുളം തൃശൂര്‍

    എറണാകുളത്ത് മുഹമ്മദ് ഷിയാസിന്‍റെ പേരിനാണ് മുന്‍തൂക്കം. പാര്‍ട്ടി ശക്തമായ ജില്ലയെന്ന നിലയില്‍ എറണാകുളത്ത് പദവി സ്വന്തമാക്കാനുള്ള നീക്കവും നേതാക്കള്‍ക്കിടയില്‍ സജീവമാണ്. തൃശൂരില്‍ അനില്‍ അക്കരയുടെ പേരും പരിഗണനയിലുണ്ട്. പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ കെസി വേണുഗോപാല്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുടെ തീരുമാനവും നിര്‍ണ്ണായകമാവും.

    ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+