കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വരാജിന് മറുപടി ബല്‍റാം വക: പ്രവാസികളുടെ ജീവിതം കാണുന്നില്ലേ, നേതാക്കള്‍ക്ക് 'സ്റ്റഡി' ക്ലാസ് വേണം

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ മൂന്നാം ദിന പര്യടനം തുടരുന്നു. കഴക്കൂട്ടത്ത് നിന്നുമാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. ആറ്റിങ്ങലിലാണ് ഉച്ചവിശ്രമം. ഉച്ചയ്ക്ക് കെ റെയില്‍ വിരുദ്ധ സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്

അതേസമയം രാഹുലിന്റെ യാത്ര സംസ്ഥാനത്തും ദേശീയ തലത്തിലും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. കാക്കി നിക്കർ കത്തിക്കുന്ന കോണ്‍ഗ്രസിന്റെ പോസ്റ്ററും തമിഴ്നാട്ടിലെ വൈദികനുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ചയും ബി ജെ പി വിവാദമാക്കിയപ്പോള്‍ 18 ദിവസം കേരളത്തിലൂടെ യാത്ര ചെയ്യുന്ന രാഹുലിന്റെ യാത്രയെന്നായിരുന്നു സി പി എം വിമർശനം. സി പി എം കേന്ദ്ര നേതൃത്വം മുതല്‍ എം സ്വാരജ് വരെ ഈ വിമർശനം ഉയർത്തി രംഗത്ത് വന്നു. ഇതിന് മറുപടിയുമായി വിടി ബല്‍റാം ഉള്‍പ്പടേയുള്ള നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്.

രാഹുലിന്റേത് കണ്ടെയ്നർ ജാഥയെന്ന സി പി എം സംസ്ഥാന

രാഹുലിന്റേത് കണ്ടെയ്നർ ജാഥയെന്ന സി പി എം സംസ്ഥാന സമിതിയംഗം എം സ്വരാജിന്റെ വിമർശനത്തിനാണ് വി ടി ബല്‍റാം മറുപടി നല്‍കുന്നത്. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതെന്ന് സി പി എമ്മിലെ പുതുതലമുറ നേതാക്കള്‍ക്ക് ആരെങ്കിലും സ്റ്റഡി ക്ലാസ് എടുക്കണമെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള വിടി ബല്‍റാമിന്റെ മറുപടി.

മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളടക്കം

'പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളടക്കം നിരവധി പ്രവാസി മലയാളികൾ ഗൾഫിലെ പല ലേബർ ക്യാമ്പുകളിലും കഴിയുന്നത് കണ്ടെയ്നർ ഹോമുകളിലാണ്. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതെന്ന് "തൊഴിലാളി വർഗ"പാർട്ടിയുടെ പുതുതലമുറ നേതാക്കൾക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നൽകുന്നത് നന്നായിരിക്കും.'- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

സി പി എമ്മിന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പ്ലാറ്റ്

സി പി എമ്മിന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പ്ലാറ്റ് ഫോമുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന തുറന്ന് കാട്ടപ്പെടുന്ന സത്യാനന്തരം എന്ന പരിപാടിയിലൂടെയായിരുന്നു ഭാരത് ജോഡോ യാത്രയെ വിമർശിച്ച് എം സ്വരാജ് രംഗത്ത് എത്തിയത്. ബി ജെ പിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണെന്നായിരുന്നു എം സ്വരാജിന്റെ ചോദ്യം.

‘രാജ്യത്തെ ഒരുമിപ്പിക്കുക, ബി ജെ പിയുടെ വര്‍ഗീയ

‘രാജ്യത്തെ ഒരുമിപ്പിക്കുക, ബി ജെ പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.പക്ഷെ ജാഥയാകെ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബി ജെ പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി ജെ പി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്'- എം സ്വരാജ് വിമർശിച്ചു.

രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്.

രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബി ജെ പിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു ധാരണയില്‍ ഇനിയെങ്കിലും എത്തേണ്ടതുണ്ട്. ഒരുവിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്‌നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നതെന്നും എം സ്വരാജ് പറഞ്ഞു.,

 'ആ.. അമ്മച്ചി ബെസ്റ്റ് തന്നെ': 73-ാം വയസ്സില്‍ പത്താംതരം പൂർത്തിയാക്കാന്‍ നടി ലീന ആന്റണി 'ആ.. അമ്മച്ചി ബെസ്റ്റ് തന്നെ': 73-ാം വയസ്സില്‍ പത്താംതരം പൂർത്തിയാക്കാന്‍ നടി ലീന ആന്റണി

English summary
VT Balram responded to CPM leader M Swaraj who criticized Bharat Jodo Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X