മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താമെന്ന് കോടതി

ജലനിരപ്പ് നിജപ്പെടുത്തിക്കൊണ്ടുള്ള കേരള നിയമസഭ പാസാക്കിയ നിയമം ചോദ്യം ചെയ്ത് തമിഴ്‌നാട് നല്‍കി ഹര്‍ജിയിലാണ് വിധി. സുപ്രീം കോടതി അഞ്ചംഗം ബഞ്ചിന്റേതാണ് വിധി.കേരളത്തിന്റെ ഡാം സുരക്ഷാ നിയമം അസാധുവാക്കിയാണ് തമിഴ്‌നാടിന് അനുകൂലമായ വിധി ഉണ്ടായിരിയ്ക്കുന്നത്.
കേരളത്തിന്റെ നിയമ ഭേദഗതി ഭരണഘാടനാ ലംഘനമാണെന്നും കോടതി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധി മറികടക്കാന്‍ കേരളം കൊണ്ട് വന്ന നിയമ ഭേദഗതിയെ ചോദ്യം ചെയ്ത ഹര്‍ജിയിലാണ് വിധി
എട്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രഖ്യാപിയ്ക്കുന്നത്. അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പടെ കോടതി വാദം കേട്ടിരുന്നുയ മുല്ലപ്പെരിയാര്‍ കരാര്‍ നിലവില്‍ വന്ന 1886 മുതലുള്‌ല തര്‍ക്കങ്ങള്‍ സസൂക്ഷമം പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.
നിയമ ഭേദഗതിയെ അനുകൂലിച്ച് കൊണ്ടായിരുന്നു കേരളത്തിന്റെ വാദം. എന്നാല്‍ അണക്കെട്ടിന് യാതൊരു ബലക്ഷയവും ഇല്ലെന്നും ജലനിരപ്പ് ഉയര്‍ത്താവുന്നതാണെന്നുമാണ് തമിഴ്‌നാട് വാദിച്ചത്. 128 വര്‍ഷം പഴക്കമുള്ള കരാറാണ് മുല്ലപ്പെരിയാര്‍ കരാര്‍.












Click it and Unblock the Notifications