Get Updates
Get notified of breaking news, exclusive insights, and must-see stories!

25 വീടുകള്‍ നിര്‍മിച്ച് നല്‍കും, ദുരന്തം തകര്‍ത്ത വയനാടിന് സഹായഹസ്തവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നവര്‍ക്ക് സഹായഹസ്തവുമായി നിരവധി പേര്‍. വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടത്തില്‍ ഡിവൈഎഫ്‌ഐ 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ ആദ്യാവസാനം ദുരിതബാധിത മേഖലയില്‍ ഉണ്ടാവുമെന്നും സംസ്ഥാന സെക്രട്ടറി വികെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ദുരിതബാധിതര്‍ക്ക് വേണ്ടി ചെയ്യും. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അറിയിച്ചു.

wayanad-landslide

അതേസമയം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എംഎ യൂസഫലി, വ്യവസായിയാ രവി പിള്ള, കല്യാണ്‍ ജ്വലേഴ്‌സ് ഉമ കല്യാണ രാമന്‍, എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കരുത്തേകിയാണ് വ്യവസായ പ്രമുഖര്‍ സഹായവുമായി എത്തിയത്. നേരത്തെ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വയനാടിനായി അഞ്ച് കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു.

തമിഴ്നാട് പ്രഖ്യാപിച്ച അഞ്ച് കോടി രൂപ പൊതുമരാമത്ത് മന്ത്രി ഇവി വേലു ഓഫീസിലെത്തി കൈമാറി. അതേസമയം അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും, കാനറാ ബാങ്ക് ഒരു കോടിയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും, വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും ഓഷധി ചെയര്‍പേഴ്‌സന്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

അതേസമയം മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. കരസേനാ അംഗങ്ങളാണ് പാലം നിര്‍മിക്കുന്നത്. നാളെ രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും.

പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയ്‌ലി പാലത്തിലൂടെ കടന്നുപോകാനാവും. ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുണ്ട്. ഇത് പാലത്തിന്റെ തൂണ്‍ സ്ഥാപിക്കുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്. പാലത്തിന്റെ പണി വൈകാന്‍ കാരണവും ഇത് തന്നെയാണ്.

പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ ഈ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിച്ചേക്കും. ഇരുമ്പ് തകിടുകള്‍ പാലത്തിന് മുകളില്‍ വിരിക്കേണ്ടതുണ്ട്. ഇത് ഉച്ചയോടെ മാത്രമേ സാധ്യമാകൂ. അതിന് ശേഷം മാത്രമേ വാഹനങ്ങള്‍ ഇതുവഴി മുണ്ടക്കെ ഭാഗത്തേക്ക് പോകാനാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+