Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിച്ചയെടുത്ത് വന്നാലും കേറിക്കിടക്കാന്‍ ഒരു വീട് വേണ്ടേ..? എല്ലാം പോയി'; തീരാത്ത വിലാപങ്ങള്‍

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നിന്ന് തലനാരിഴക്കാണ് താന്‍ രക്ഷപ്പെട്ടത് എന്ന് റിസോര്‍ട്ട് ജീവനക്കാരിയായ മധ്യവയസ്‌ക. മുണ്ടക്കൈയിലാണ് ഇവരുടെ വീട്. തിങ്കളാഴ്ച വീട്ടില്‍ പോകാനിരുന്നതായിരുന്നു എന്നും എന്നാല്‍ പെരുമഴ കാരണം അന്ന് റിസോര്‍ട്ടില്‍ തന്നെ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഇവര്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. തന്റെ വീടും വീട്ടിലെ സാധനങ്ങളുമെല്ലാം നഷ്ടപ്പെട്ടു.

വീട് നഷ്ടപ്പെട്ടവര്‍ക്ക് വാസയോഗ്യമായ വീട് സര്‍ക്കാര്‍ വെച്ച് നല്‍കണം എന്നും അവര്‍ ആവശ്യപ്പെട്ടു. ദുരന്തസമയത്ത് ഇവരുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ജീവന്‍ തിരിച്ചുകിട്ടിയെന്ന് പറഞ്ഞ് ആശ്വസിക്കുമ്പോഴും ഇനി കയറിക്കിടക്കാന്‍ ഇടമില്ലല്ലോ എന്ന ആശങ്കയിലാണ് ഇവര്‍. അവരുടെ വാക്കുകളിലേക്ക്...

landslide

'ഉരുള്‍പൊട്ടലുള്ള സമയത്ത് ഞാന്‍ വീട്ടിലില്ലായിരുന്നു. റിസോര്‍ട്ടില്‍ ഭക്ഷണമുണ്ടാക്കുന്ന ജോലിയാണ് എനിക്ക്. അന്ന് ഞാന്‍ ഗസ്റ്റ് വന്നത് കൊണ്ട് റിസോര്‍ട്ടിലായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടിലേക്ക് പോകാറുണ്ട്. അഞ്ച് കിലോമീറ്ററാണ് വീട്ടില്‍ നിന്ന് റിസോര്‍ട്ടിലേക്കുള്ളത്. തിങ്കളാഴ്ച വീട്ടില്‍ പോകാനിരുന്നതായിരുന്നു. നല്ല മഴയായത് കൊണ്ട് പിറ്റേന്ന് പോകാം എന്ന് കരുതി.

അതുകൊണ്ട് എന്റെ ജീവന്‍ കിട്ടി. എന്റെ കുടുംബത്തിലെ എല്ലാവരും സേഫാണ്. ആണ്‍മക്കള്‍ക്ക് രണ്ട് പേര്‍ക്കും പുറത്താണ് ജോലി. പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു. ഭര്‍ത്താവില്ല. വീട് മുഴുവന്‍ പോയി. കയറി കിടക്കാന്‍ ഒരിടമില്ല. പിച്ചയെടുത്തിട്ടാണേലും വന്ന് കിടക്കാന്‍ ഒരു സ്ഥലം വേണ്ടേ. ലോണെടുത്തുണ്ടാക്കിയ വീടാണ്. 240000 രൂപ ബാങ്കില്‍ അടച്ചിട്ടുണ്ട്. അതിന്റെ പേപ്പറുകളൊന്നും ലഭിച്ചിട്ടില്ല.

ഇപ്പോള്‍ വീടും പോയി. ഇനിയെന്ത് ചെയ്യും. ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്ത് ആ വീട്ടില്‍ നില്‍ക്കാം എന്ന ധൈര്യമുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. മുണ്ടക്കൈയിലും ചൂരല്‍മലയിലും വീട് പോയ എല്ലാവര്‍ക്കും വാസയോഗ്യമായ സ്ഥലത്ത് സര്‍ക്കാര്‍ വീട് വെച്ച് നല്‍കണം. എന്റെ ചേച്ചിയുടേയും അനിയത്തിയുടേയും വീട് പോയി. ആര്‍ക്കും വീടില്ല. എന്റെ വീട്ടിലുണ്ടായിരുന്ന കടലാസുകളും സാധനങ്ങളും എല്ലാം നഷ്ടപ്പെട്ടു.

അങ്ങോട്ട് പോകാനും പറ്റില്ല. മുണ്ടക്കൈ എന്ന് പറഞ്ഞാല്‍ നല്ല ഗ്രാമപ്രദേശമാണ്. ഏത് ജനങ്ങള്‍ക്ക് വന്നാലും ജീവിക്കാന്‍ പറ്റും. പണിയുണ്ട്, വെള്ളം, വിറക് എല്ലാ സൗകര്യവുമുണ്ടായിരുന്നു. പ്രകൃതി ഇങ്ങനെ ചെയ്തത് കൊണ്ട് നമുക്ക് ആരോടും ഒന്നും പറയാന്‍ പറ്റില്ല. ജീവന്‍ കിട്ടിയത് തന്നെ ഭാഗ്യം. അപ്പുറത്തെ വീട്ടിലെ രണ്ട് പേരുടെ മൃതദേഹം ഞങ്ങളുടെ വീട്ടില്‍ നിന്നാണ് ലഭിച്ചത്.

അയല്‍വാസികളുടെ വീടെല്ലാം പോയി. എന്റെ വീട് മാത്രം ഒരു അടയാളമായി ബാക്കിയുണ്ട്. നാലോ അഞ്ചോ അടി പൊക്കത്തില്‍ മണ്ണുണ്ട് എന്നാണ് പറയുന്നത്.,' അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+