Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിനൊപ്പം പഞ്ചായത്ത് ജെട്ടി ടീമും; വെള്ളിയാഴ്ചത്തെ കളക്ഷന്‍ റിലീഫ് ഫണ്ടിലേക്ക്‌

കൊച്ചി: ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടം ഉണ്ടായ വയനാടിനെ തിരകെകൊണ്ടുവരാനുള്ള ശ്രമത്തിൽ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഒരോരുത്തരും ചെയ്യുന്നുണ്ട്. ഇപ്പോൾ വയനാടിന് കൈത്താങ്ങാവുകയാണ് പ‍ഞ്ചായത്ത് ജെട്ടി സിനിമയുടെ അണിയറക്കാർ. മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നവർ ചേർന്ന് തിരിക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് പ‍ഞ്ചായത്ത് ജെട്ടി.

ജൂലായ് 26 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തങ്ങളുടെ തീരുമാനം അറിയിച്ചത്. വരുന്ന വെള്ളിയാഴ്ച ചിത്രത്തിന് ലഭിക്കുന്ന കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

panchyath

" ഒറ്റ രാത്രി കൊണ്ട് ജീവിതം കടപുഴകിപ്പോയ വയനാടിനെ ചേർത്ത് പിടിക്കുന്നവരോടൊപ്പം ഞങ്ങളും. വെള്ളിയാഴ്ച തിയറ്റർ കളക്ഷൻ പൂർണമായി വയനാട് റിലീസ് ഫണ്ടിലേക്ക്" എന്നാണ് പോസ്റ്ററിലെ കുറിപ്പ്. മണ്കണ്ഠൻ പട്ടാമ്പി, സലിം ഹസൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണി രാജ്, മണി ഷൊർഷൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദി നാട് ശശി, ഉണ്ണി നായർ, രചന നാരയണൻ കുട്ടി, സ്നേഹ ശ്രീകുമാർ, വീണ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

അതേ സമയം, വയനാട് ഉരുൾപൊട്ടിലിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ 9 3ാം ദിവസമാണ്. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിലും തിരച്ചിൽ തുടരും. ഇന്നത്തെ തിരച്ചിലിൽ വിവധ വകുപ്പുകളുടെ മേധാവിമാരു ഭാ​ഗമാകും. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.

സൺ റൈസ് വാലിയിൽ തന്നെയായിരിക്കും ഇന്നും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇവിടെ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലി കോപ്റ്ററിൽ‌ ഇറങ്ങിയ പ്രത്യേക സംഘം നാല് കിലോ മീറ്റർ ദൂരത്തിൽ പരിശോധന നടത്തിയിരുന്നു.

ഇന്ന് ആറ് കിലോ മീറ്റർ ദൂരം പരിശോധന നടത്തും. എന്നാണ് അറിയിച്ചിരിക്കുന്നത്. ദുർഘടമായ ഇടങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ച കൊണ്ടുള്ള തിരച്ചിൽ ഇന്നും തുടരും. ദുരന്തത്തിൽ 400 ലേറെ പേർ മരിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+