വയനാട് ഉരുൾപൊട്ടൽ; വീണ്ടും സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച്, അഞ്ച് ദിവസത്തെ ശമ്പളം നൽകും
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാർ ജീവനക്കാർക്ക് വീണ്ടും സാലറി ചലഞ്ച്. ഇതിനായി സംഭാവന നൽകാനുള്ള തുകയിൽ ധാരണയായി. കുറഞ്ഞത് അഞ്ച് ദിവസത്തെ ശമ്പളം നൽകാം എന്ന സർവീസ് സംഘടനകളുടെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രി തന്നെ ഈ ആവശ്യമായി രംഗത്ത് വന്നിരുന്നു.
കൂടുതൽ പണം സംഭാവനയായി നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കും. എന്നാൽ ആരെയും നിർബന്ധിക്കില്ല. മേലധികാരിക്ക് സമ്മത പത്രം നൽകുന്നവരുടെ ശമ്പളം സ്‌പാർക്കിൽ ക്രമീകരണം വരുത്തി ഈടാക്കാനാണ് തീരുമാനം. അടുത്ത ശമ്പളം മുതൽ തുക പിടിക്കും. ഒറ്റ തവണ ആയോ മൂന്ന് തവണ ആയോ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്ഥാപന മേധാവികൾക്കാണ് ഇത് സംബന്ധിച്ച സമ്മതപത്രം നൽകേണ്ടത്.

റീ ബിൽഡ് വയനാടിനായി സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി ശമ്പളത്തിൽ നിന്നുള്ള വിഹിതം ആവശ്യപ്പെടുകയായിരുന്നു. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്പളം നൽകണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.
എന്നാൽ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന് സർവീസ് സംഘടനാ പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നായിരുന്നു സർവീസ് സംഘടനകൾ ആവശ്യപ്പെട്ടത്. ഈ നിർദ്ദേശവും സംസ്ഥാന സർക്കാർ അംഗീകരിക്കുകയുണ്ടായി. ഇതോടെയാണ് സമ്മതപത്രം ഏർപ്പെടുത്തുന്നത്.
കഴിവതും എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികൾ ആവണമെന്നും ഇത് സർക്കാരിന്റെ നിർബന്ധമല്ലെന്നും ജീവകാരുണ്യവും മനുഷ്യത്വവും സ്‌ഫുരിക്കുന്ന നല്ല മനസാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിർബന്ധിത ഉത്തരവ് പാടില്ലെന്ന സംഘടനാ നേതാക്കളുടെ ആവശ്യം കണക്കിലെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
സർക്കാരിന്റെ അഭ്യർഥന സർവീസ് സംഘടനകൾ പൊതുവേ സ്വീകരിച്ചുവെന്നും സർക്കാർ ജീവനക്കാരും പൊതു മേഖലാസ്ഥാപനങ്ങളിലും എയ്‌ഡഡ് സ്‌കൂൾ-കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതേസമയം, ദുരിതാശ്വാസ നിധിയിൽ ഒരാഴ്‌ചയ്‌ക്കകം വയനാടിനായി ലഭിച്ചത് 53.98 കോടി രൂപയുടെ സഹായം. ജൂലൈ 30 മുതൽ തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചുവരെ ലഭിച്ചതാണ് ഈ തുക. ജൂലൈ 30 മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന ഓരോ തുകയും വയനാടിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കൂവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications