Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ പത്തില്‍ 6 മിനുട്ടും സംസാരിച്ചത് വയനാടിനെ കുറിച്ചാണെന്ന് ആരിഫ് ഖാന്‍

തിരുവനന്തപുരം: വയനാട് ദുരന്തത്തെ കുറിച്ച് ഗവര്‍ണമാരുടെ സമ്മേളനത്തില്‍ സംസാരിച്ചതായി ആരിഫ് മുഹമ്മദ് ഖാന്‍. പത്ത് മിനുട്ടാണ് സംസാരിച്ചത്. അതില്‍ ആറ് മിനുട്ടും വയനാടിനെ കുറിച്ചാണ് സംസാരിച്ചതെന്ന് കേരള ഗവര്‍ണര്‍ പറഞ്ഞു. വയനാട്ടിലേക്കായി കൂടുതല്‍ സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത്. താന്‍ എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം വയനാടിനെ കുറിച്ച് സംസാരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തെ കുറിച്ച് അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വയനാടിന് വേണ്ടിയാണ് ഇപ്പോള്‍ നില്‍ക്കേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയോ ജില്ലാ ഭരണകൂടം വഴിയോ എല്ലാം ദുരിതബാധിതര്‍ക്ക് സഹായം നല്‍കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

arif-mohammed-khan

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അധ്യക്ഷതയിലാണ് ഗവര്‍ണര്‍മാരുടെ യോഗം നടന്നത്. എല്ലാവരുടെയും പിന്തുണ വയനാടിനൊപ്പമുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരും വയനാടിനെ സഹായിക്കുന്നതിന് വേണ്ട പിന്തുണ അറിയിച്ചിട്ടുണ്ട്. സാധിക്കുന്ന എല്ലാ സഹായവും ചെയ്യണമെന്ന് ഗവര്‍ണമാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ആയിരത്തോളം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്. എല്ലാ ധനസഹായങ്ങളും, എല്ലാവരും നല്‍കുന്നുണ്ട്. കൂടുതല്‍ സഹായം എത്തിക്കാനാണ് ശ്രമിക്കുന്നത്. പോകുന്ന ഇടത്തെല്ലാം അതുകൊണ്ട് വയനാടിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ തന്നെ വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് ലഭിച്ചത് 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളുമാണ്. ഇതോടെ ചാലിയാറില്‍ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 73 ആയി ഉയര്‍ന്നിരിക്കുകയാണ്. 132ഓളം ശരീരഭാഗങ്ങള്‍ ആകെ ലഭിച്ചിട്ടുണ്ട്. 37 പുരുഷന്‍മാരെയും 29 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ഇതുവരെ 198 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 195 മൃതദേഹങ്ങള്‍ വയനാട്ടിലേക്ക് കൊണ്ട് പോവുകയും ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വയനാട്ടില്‍ കുടുങ്ങിയ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ തുടങ്ങിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി. 242 തൊഴിലാളികള്‍ ഉണ്ടെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ കണക്ക്.

ഉരുള്‍പ്പൊട്ടല്‍ ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യൂ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+