''ഇവരേയും നമുക്ക് ചേർത്തുപിടിക്കണം"; കാറ്ററിംഗ് മേഖലയിലെ തൊഴിലാളികളുടെ സങ്കടം കാണാൻ ഇവിടെ ആരുമില്ലേ?
തിരുവനന്തപുരം: ഓണക്കാലമെത്തിയതോടെ നിയന്ത്രണങ്ങളോടെയെങ്കിലും എല്ലാ മേഖലകളും തുറന്നു പ്രവർത്തിക്കുമ്പോൾ ഇപ്പോഴും നിശ്ചലമാണ് കാറ്ററിങ് മേഖല. വിവാഹങ്ങളിലും ഉത്സവങ്ങളിലുമൊക്കെ സദ്യ ഒഴിവാക്കിയും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് വരുത്തുകയുമൊക്കെ ചെയ്തതോടെ പ്രതിസന്ധിയിലായത് നിരവധി മനുഷ്യരുടെ ജീവിതങ്ങളാണ്. പാചകമേഖലയിൽ 35 വർഷത്തോളം പിന്നിട്ട തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സുദർശനൻ ഇതു പറയുമ്പോൾ സംഭവത്തിൻ്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാനാകും.
കിടിലം ഹോട്ട് ലുക്കിൽ സാധിക , ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

സർക്കാർ സഹായമുണ്ടെങ്കിൽ മാത്രമേ മേഖലയിലുള്ളവർക്ക് ഇനി പിടിച്ചുനിൽക്കാനാകൂവെന്നാണ് സുദർശനൻ പറയുന്നത്. കാറ്ററിംഗ് തൊഴിലിലേക്ക് കടന്നു വന്ന നിരവധി പുതിയ ആളുകൾ സ്വർണ്ണപ്പണയത്തിൻ്റെ വായ്പയെടുത്തും ഭീമമായ തുക കടം വാങ്ങിയുമൊക്കെയാണ് കാറ്ററിംഗ് സർവീസിനാവശ്യമായ പാത്രങ്ങൾ മുതൽ ഇതിലേക്ക് വേണ്ട അല്ലറചില്ലറ സാധനങ്ങൾ വരെയുള്ളവ വാങ്ങിക്കൂട്ടിയത്.

പലരും ആത്മഹത്യയുടെ വക്കിലാണ്. കാറ്ററിങ് സർവീസിനായി വാങ്ങിയ അടുപ്പുകൾ ജോലി ഇല്ലാതായതോടെ മുഴുവൻ കേടായി. അടുപ്പുകളുടെ ഇരുമ്പൊക്കെ പൊളിഞ്ഞ സ്ഥിതിയിലാണെന്നും എന്തുചെയ്യണമെന്നറിയാതെ മാസങ്ങൾക്കു മുമ്പ് പാത്രങ്ങൾ അടുക്കിവെച്ച് പുതിയ കാലം പിറക്കുമ്പോൾ എല്ലാം ശരിയാകുമെന്ന് വിചാരിച്ച് ആശ്വാസത്തോടെ കാത്തിരിക്കുന്ന സുദർശനൻ പറയുന്നു.

വിവാഹങ്ങളിലെ റിസ്പഷനുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും നൂറു പേർക്കുള്ള ഭക്ഷണത്തിന് ഓർഡർ നൽകാറുണ്ട്. എന്നാൽ, നൂറ് പേർക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കിയാലും അമ്പതോളം പേർക്കുള്ള പാക്ക് ചെയ്ത ഭക്ഷണമാണ് വിതരണം ചെയ്യേണ്ടി വരുന്നതെന്നും കാറ്ററിംഗ് സർവീസ് ഉടമ സുദർശൻ പറയുന്നു.
വിവാഹങ്ങളുമായി ബന്ധപ്പെട്ട് വധുവും വരനും കുടുംബവും അടക്കമുള്ളവർക്ക് മാത്രമാണ് സാമൂഹിക അകലം പാലിച്ച് ഇത്തരം ചടങ്ങുകൾ നടക്കുന്നിടത്തു പോലും ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്നത്. 20 പേർ എന്നുള്ള പഴയ കണക്കിൽ തന്നെയാണ് സർക്കാർ ഉറച്ചു നിൽക്കുന്നത്. ഇതിനൊരു മാറ്റം വരുത്തിയാൽ മാത്രമേ ഈ മേഖലയ്ക്ക് ഒരു പുനരുജ്ജീവനം ഉണ്ടാവുകയുള്ളൂവെന്നും വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്ന സുദർശനൻ പറയുന്നു.

ലോണെടുത്ത് ആരംഭിച്ച കാറ്ററിങ് സർവീസ് മാസങ്ങളോളം പൂട്ടിയിടേണ്ടി വന്നതോടെ വലിയ ദുരിതമാണ് അനുഭവിക്കേണ്ടിവന്നത്. സ്വന്തമായി ഉണ്ടായിരുന്ന ഇന്നോവ കാർ വിറ്റാണ് ബാങ്ക് ലോൺ പോലും അടച്ചു തീർത്തതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
വർഷങ്ങളോളമായി കടകൾ അടച്ചിട്ടിട്ടും ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കെട്ടിടനികുതിയിലും ലൈസൻസ് പുതുക്കി നൽകുന്നതിലും സർക്കാർ ഇളവ് അനുവദിച്ചിട്ടില്ല. ലൈസൻസ് പുതുക്കേണ്ട കാലപരിധി ഫെബ്രുവരിയിൽ അവസാനിക്കുന്ന നിരവധി പേരുണ്ട്.

കാറ്ററിംഗ് മേഖലയിലുള്ള നിരവധി ആളുകൾ സ്വർണം പണയം വച്ചാണ് കുട്ടികളുടെ വിദ്യാഭ്യാസവും വീടുകളിലെ നിത്യേനയുള്ള ചെലവുകൾ പോലും മുന്നോട്ടുകൊണ്ടുപോകുന്നത്. സർക്കാരിൻ്റെ സാന്ത്വനം ആവശ്യപ്പെട്ട് കാറ്ററിങ് അസോസിയേഷനും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷനും സർക്കാരിന് നിവേദനം നൽകി കഴിഞ്ഞെങ്കിലും ഇനിയും ആശ്വാസകരമായ നടപടികൾ ഉണ്ടായിട്ടില്ല.

വിവാഹ സ്ഥലങ്ങളിൽ ഓഡിറ്റോറിയം വാടകയ്ക്കെടുക്കുന്നവർക്ക് ഹാളിൻ്റെ പരിമിതിക്കുള്ളിൽ നിന്ന് 500 പേർക്കെങ്കിലും പ്രവേശനം അനുവദിച്ചാൽ മാത്രമേ ഇതിന് മാറ്റമുണ്ടാകു. കൂടുതൽ ആളുകൾ എത്തിയാൽ പൊലീസും കൊവിഡ് സെക്ടറൽ മജിസ്ട്രേറ്റുമാരും വലിയ തുക പിഴ ഈടാക്കുന്ന സംഭവങ്ങളും കേരളത്തിൽ പലയിടങ്ങളിലും നടക്കുന്നുമുണ്ട്.
കൂടാതെ, വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളിൽ കൂടുതൽ ആളുകളും ഇതിലേക്ക് വരുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. അതിനാൽ കാറ്ററിംഗ് തൊഴിലാളികൾ ഇനി പച്ച പിടിക്കണമെങ്കിൽ സർക്കാരിൻ്റെ ആശ്വാസം കൂടിയേതീരൂ.

കാറ്ററിങ് മേഖല സ്തംഭിച്ചപ്പോൾ ദുരിതത്തിലായത് ഡെക്കറേഷൻ, ആർട്ട് തുടങ്ങിയ ടീമുകൾ കൂടിയാണ്. പ്രത്യേക പരിപാടികളിലൊക്കെ ആഹാരം വിളമ്പി നൽകാൻ നിൽക്കുന്നവരും ഇപ്പോൾ തൊഴിലില്ലാതെ ദുരിതത്തിലാണ്. അവരെ കൂടി നമുക്ക് ചേർത്ത് പിടിക്കേണ്ടതുണ്ട്.
ഓണക്കാലത്തിൻ്റെ വരവായതോടെ വൈകുന്നേരങ്ങളിൽ ഭക്ഷണം പാഴ്സലിലൂടെ വിതരണം നടത്തുന്നവരുടെ എണ്ണത്തിൽ നഗരങ്ങളിലെന്ന പോലെ ചെറു ഗ്രാമങ്ങളിലും തിരക്ക് കൂടിയിട്ടുണ്ട്. എന്നിട്ടും ഇനിയും ഈ മേഖലയിൽ രക്ഷപ്പെടാതെ നിൽക്കുന്നവർ അനവധി നിരവധിയാണെന്ന് സുദർശനനെ പോലെയുള്ള നിരവധി ആളുകളുടെ ജീവിതകഥ നമ്മളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നുണ്ട്.
അമ്മയെ പോലെ തന്നെ അതിസുന്ദരി , സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജാൻവിയുടെ ഫോട്ടോഷൂട്ട്
പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ , വൈറലായി പുതിയ ഫോട്ടോഷൂട്ട്
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications