'കേരളത്തെ തകർക്കാനുള്ള മോഡി - അമിത്ഷാ സഹകരണ തന്ത്രത്തിനെതിരെ ജാഗ്രത പുലർത്തണം'
തിരുവനന്തപുരം: കേരളത്തെ തകർക്കാനുള്ള മോഡി - അമിത്ഷാ സഹകരണതന്ത്രത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വിപുലമായ ആസ്തിവാരമുള്ള രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസർക്കാർ നീക്കം. കോർപറേറ്റ്‌ഹിന്ദുത്വ വ്യവസായികളുടെയും അവരുടെ യജമാനന്മാരായ നേതൃത്വങ്ങളുടെയും പുതിയ കച്ചവടക്കണ്ണ് സഹകരണമേഖലയിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിലാണെന്ന് വ്യക്തമാക്കുന്ന തീരുമാനങ്ങളാണ് പുറത്ത്‌വരുന്നത്. ഭരണഘടന പ്രകാരം പൂർണമായും സംസ്ഥാന വിഷയമായിരുന്നിട്ടും സഹകരണരംഗത്തിന്‌പുതിയ മന്ത്രാലയം രൂപീകരിച്ച്‌അമിത്‌ഷായെ ഏൽപ്പിച്ചിരിക്കുകയാണ്‌മോഡിയെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ്‌കാലഘട്ടത്തോളം ചരിത്രമുള്ള ഗുജറാത്തിലെ സഹകരണ സ്ഥാപനങ്ങളെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്ത് ബിജെപിയുടെ കൈപ്പിടിയിലാക്കിയതിന്റെ മുഖ്യആസൂത്രകനാണ്‌അമിത്‌ഷാ. അമൂൽ കുര്യനെ ക്ഷീരസഹകരണ മേഖലയിൽ നിന്ന് പുകച്ചുപുറത്തു ചാടിച്ചതിനു പിന്നിലും അമിത്ഷായുടെ കുതന്ത്രങ്ങളായിരുന്നു. ഗുജറാത്തിലെ സഹകരണ മേഖലയുടെ ധാർമികമൂല്യങ്ങളും ദരിദ്രാഭിമുഖ്യവും മതനിരപേക്ഷ ഉള്ളടക്കവും ഇല്ലാതാകുകയും സഹകരണമേഖല പൂർണമായും അമിത് ഷായുടെ ഉരുക്കുമുഷ്‌ടിയിൽ അമരുകയും ചെയ്‌തു.

കല്യാണ പെണ്ണായി സീതാകല്യാണം താരം സൗപര്‍ണിക സുഭാഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഈ വഴിക്കാണ് ഇപ്പോൾ രാജ്യത്താകെയുള്ള സഹകരണസ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കാനുള്ള നീക്കം. വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട്‌തോന്നുംപടി സഹകരണ സ്ഥാപനങ്ങൾ പടുത്തുയർത്താനും കേന്ദ്രഗവൺമെന്റ്‌ലക്ഷ്യമിടുന്നു. ഇതെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഉരസലുകൾക്കും ഏറ്റുമുട്ടലുകൾക്കും വഴിതുറക്കും. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള സഹകരണമേഖലയിൽ കൈവയ്‌ക്കുന്നത് ഫെഡറലിസത്തിന് വിരുദ്ധമാണ്. വിനാശകരമായ ഈ നീക്കത്തെ അതിശക്തമായി എതിർക്കേണ്ടതുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ പറയുന്നു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം : ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
Recommended Video
സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ സംഘപരിവാറും മോഡിസർക്കാരും മുഖ്യമായും ലക്ഷ്യമിടുന്നത്‌കേരളത്തെയാണ്. സംസ്ഥാനത്തെ രണ്ടര ലക്ഷം കോടിയുടെ നിക്ഷേപം കൊള്ളയടിക്കാൻ കുത്തകകൾക്ക് അവസരമൊരുക്കാനാണ് പദ്ധതി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഊടുംപാവുമായ ഈ സമാന്തര സംരംഭത്തിന്റെ അടിത്തറയിലാണ് കേരളത്തിലെ മതനിരപേക്ഷ സമൂഹം നിലനിൽക്കുന്നത്. അതിനെ തകർക്കുക എന്നത് കുറച്ചു വർഷങ്ങളായി ആർഎസ്‌എസ് നേതൃത്വത്തിലുള്ള സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യമാണ്. അതിനാൽ സഹകരണമേഖലയെ മൂലധന താൽപ്പര്യങ്ങളുടെ കാൽക്കീഴിൽ വയ്‌ക്കുന്നത് സർവശക്തിയുമുപയോഗിച്ച് എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications