Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട ജില്ലയിലും എറണാകുളത്തും ഇന്ന് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ ഏഴ് മുതൽ 11 സെന്റി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ‌ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം.

weather

ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം:

തെക്കൻ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 1.0 മുതൽ 1. 5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ​ഗവേഷ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കുക.

അതിശക്തമായ മഴ മുന്നറിയുപ്പുള്ള സഹാചര്യത്തിൽ അധിക‍ൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആളുകൾ മാറിത്താമസിക്കണമെന്നും വിവധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നിദ്ദേശം ഉണ്ട്.

അതേ സമയം, ഇന്നലെ സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നു. വിവിധ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണം കേന്ദ്രം ജാ​ഗ്രത നിർദ്ദശം പുറപ്പെടുവിപ്പിച്ചിരുന്നു,.

രണ്ട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിൽ ആയിരുന്നു ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്., മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരുന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+