എന്തൊരു നാണംകെട്ട രാഷ്ട്രീയമാണിത്: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ പ്രതികരിച്ച് എംവി ജയരാജന്‍
കണ്ണൂർ: ബൂർഷ്വാ രാഷ്ട്രീയത്തിന്റെ അഴുക്കുചാലാണ് മഹാരാഷ്ട്രയിലെ റിസോർട് രാഷ്ട്രീയത്തിൽ തെളിയുന്നതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ശിവസേനയ്ക്ക് എം എൽ എ മാർ 55 ആണ്. അതിൽ മന്ത്രി ഏകനാഥ് ഷിൻഡെ അടക്കം മുപ്പതോളം എം എൽ എ മാരെയാണ് ബി ജെ പി വിലയ്ക്ക് വാങ്ങിയത്. ഓപ്പറേഷൻ മഹാരാഷ്ട്ര എന്ന പദ്ധതി ബി ജെ പിയുടെ ശീലം അനുസരിച്ച് അവസാനത്തേതാകാൻ യാതൊരു സാധ്യതയുമില്ലെന്നും സി പി എം നേതാവ് ഫേസ്ബുക്കില്‍ കുറിക്കുന്നു. എം വി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതി
വിലക്കെടുക്കാൻ ബി ജെ പിയും കോടികൾ വാങ്ങാൻ എം എൽ എമാരും
ബൂർഷ്വാ രാഷ്ട്രീയത്തിന്റെ അഴുക്കുചാലാണ് മഹാരാഷ്ട്രയിലെ റിസോർട് രാഷ്ട്രീയത്തിൽ തെളിയുന്നത്. വിലയ്ക്ക് വാങ്ങാൻ ബി ജെപി യും കോടികൾ വാങ്ങാൻ എം എൽ എമാരും. ഇതെന്തൊരു നാണം കെട്ട രാഷ്ട്രീയമാണ്? ശിവസേനയ്ക്ക് എം എൽ എ മാർ 55 ആണ്. അതിൽ മന്ത്രി ഏകനാഥ് ഷിൻഡെ അടക്കം മുപ്പതോളം എം എൽ എ മാരെയാണ് ബി ജെ പി വിലയ്ക്ക് വാങ്ങിയത്. ഓപ്പറേഷൻ മഹാരാഷ്ട്ര എന്ന പദ്ധതി ബി ജെ പിയുടെ ശീലം അനുസരിച്ച് അവസാനത്തേതാകാൻ യാതൊരു സാധ്യതയുമില്ല.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട 9 സംസ്ഥാന സർക്കാരുകൾ റിസോർട്ട് രാഷ്ട്രീയത്തിലൂടെ, ജനഹിതത്തെ അട്ടിമറിച്ച്, ബി ജെ പിയും കൂട്ടാളികളും ഇപ്പോൾ ഭരിക്കുകയാണ്. എല്ലാ ഓപ്പറേഷനിലും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഒരു ടച്ച് ഉണ്ടായിട്ടുണ്ട്. ഇവടെയും അത് കാണാം. ഇക്കൂട്ടരുടെ വിശ്വസ്തനായ ഗുജറാത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ ആണ് ഓപ്പറേഷന്റെ നേതൃത്വം ഏറ്റെടുത്തത്. ചില ശിവസേന എം എൽ എ മാരെ തട്ടിക്കൊണ്ടു പോയതാണ്. സൂറത്ത് റിസോർട്ടിൽ നിന്നും കുതറി ഓടി രക്ഷപെടാൻ ശ്രമിച്ച ചില എം എൽ എ മാരെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് അവിടെ തന്നെ താമസിപ്പിച്ചത്.
എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം
മഹാരാഷ്ട്രയുടെ സമീപ സംസ്ഥാനമായ ഗുജറാത്തിലെ സൂറത്തിൽ എം എൽ എ മാർ ചാടിക്കളയുമെന്ന ആശങ്ക ബി ജെ പിക്കുണ്ടായി. അതുകൊണ്ടാണ് വിദൂര സ്ഥലവും ബി ജെ പി ഭരിക്കുന്നതുമായ ഗുവാഹത്തിയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ എം എൽ എ മാരെ എത്തിച്ചത്. സംസ്ഥാന ഭരണം കയ്യിലുണ്ടായിട്ടും ശിവസേനയ്ക് എം എൽ എ മാരെ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല.
രണ്ട് പേർ മാത്രമാണ് തടങ്കലിൽ നിന്ന് രക്ഷപെട്ടത്. അവർ തട്ടിക്കൊണ്ടപോയ കാര്യങ്ങൾ മാധ്യമങ്ങളോട് വിവരിച്ചു. ശിവസേനയുടെ സ്വാധീനത്തെക്കാൾ കൂടുതൽ കോടികളും മന്ത്രിസ്ഥാനങ്ങളും വിമത നേതാവിന് മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്താണ് ബി ജെ പി യുടെ ഓപ്പറേഷൻ. സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിലെ കുതിരക്കച്ചവടം മതേതര ജനാതിപത്യ വ്യവസ്ഥയെ അട്ടിമറിക്കുന്നതാണ്. ഇത്തരമൊരു കുതിരക്കച്ചവടത്തിന് പശ്ചാത്തലം ഒരുക്കുകയാണ്. ഇ ഡി യുടെ നേതൃത്വത്തിൽ ചില പ്രതിപക്ഷ എം എൽ എ മാരെ കേസുകളിൽ കുടുക്കി ജയിലിൽ അടച്ചത്. ബി ജെ പി കേന്ദ്രത്തിലെ അധികാരം ദുരുപയോഗം ചെയ്തു നടത്തുന്ന ജനാധിപത്യ കശാപ്പിനെതിരെ ജനകീയ പ്രതിഷേധം ഉയർന്ന് വരണം.