കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ രംഗത്തെ താര സംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ ദിവസമാണ്. ഫലം വന്നതിന് പിന്നാലെ സംഘടനയില്‍ കൂട്ടപ്പൊരിച്ചില്‍ നടക്കുന്നു. നടന്‍ സിദ്ദിഖ് ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ഥിച്ച വേളയില്‍ നടത്തിയ പരാമര്‍ശമാണ് തന്നെ തോല്‍പ്പിച്ചതെന്ന് നാസര്‍ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭൂമി വാഗ്ദാനം ചെയ്ത് അമ്മയെ കബളിപ്പിച്ചുവെന്ന സിദ്ദിഖിന്റെ പരാമര്‍ശനമാണ് നാസര്‍ ലത്തീഫ് ചൂണ്ടിക്കാട്ടുന്നത്. സിദ്ദിഖിനെതിരെ സംഘടനയ്ക്ക് പരാതി നല്‍കാനും നടപടിയെടുത്തില്ലെങ്കില്‍ നിയപരമായി നീങ്ങാനുമാണ് നാസര്‍ ലത്തീഫിന്റെ തീരുമാനം. അമ്മയ്ക്ക് ഭൂമി വാഗ്ദാനം ചെയ്തിരുന്നുവെന്ന് സമ്മതിച്ച നാസര്‍ ലത്തീഫ് പിന്നീട് എന്താണ് സംഭവിച്ചതെന്നും വിശദീകരിച്ചു. തുടര്‍ന്ന് വായിക്കുക...

രണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തിരണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തി

1

നാസര്‍ ലത്തീഫിന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ എഴുപുന്നയില്‍ 20 സെന്റ് സ്ഥലമുണ്ടായിരുന്നു. ഈ സ്ഥലമാണ് താര സംഘടനയ്ക്ക് കൈമാറാന്‍ അദ്ദേഹം തയ്യാറായതത്രെ. ഇക്കാര്യം സംഘടനാ ഭാരവാഹികളോട് സംസാരിച്ചിരുന്നു. എന്നാല്‍ ഭാരവാഹികള്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യം കാണിച്ചില്ല എന്നാണ് നാസര്‍ ലത്തീഫ് പറയുന്നത്.

2

എഴുപുന്നയിലെ 20 സെന്റ് അമ്മയ്ക്ക് ദാനമായി നല്‍കാനായിരുന്നു തീരുമാനം. സ്ഥലം ഏറ്റെടുക്കാന്‍ അമ്മ തയ്യാറായില്ല. സിനിമാ രംഗത്തുള്ള വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനായിരുന്നു ഭൂമി വാഗ്ദാനം ചെയ്തത്. ഭൂമി രേഖകള്‍ സംഘടനാ ഭാരവാഹികളെ കാണിക്കുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇതെല്ലാം നടന്നതെന്നും നാസര്‍ ലത്തീഫ് പറയുന്നു.

3

രണ്ടു നിലയില്‍ ചെറിയ വീടുകള്‍ നിര്‍മിച്ച് സിനിമാ രംഗത്തുള്ളവരെ സഹായിക്കാനായിരുന്നു നാസര്‍ ലത്തീഫിന്റെ തീരുമാനമത്രെ. രണ്ടു സെന്റ് വീതം ഒരോരുത്തര്‍ക്ക് നല്‍കാമെന്നും പദ്ധതിയിട്ടിരുന്നു. ഇക്കാര്യത്തില്‍ പലതവണ അമ്മയുടെ ഭാരവാഹികളെ സമീപിച്ചു. പക്ഷേ, പ്രതികരണമുണ്ടായില്ല. ശേഷം ആ ഭൂമി മറ്റു ചിലര്‍ക്കായി നല്‍കിയെന്നും നാസര്‍ ലത്തീഫ് പറഞ്ഞു.

4

പാട്ടുകാരായ സീറോ ബാബു, ഇബ്രാഹിം തുടങ്ങി ചിലര്‍ക്കായി ആ ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കുകയാണ് പിന്നീട് ചെയ്തത്. ഇവിടെ നാല് വീടുകള്‍ പൂര്‍ത്തിയായി. ഇനിയും നാല് വീടുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. വസ്തുത ഇതായിരിക്കെ, സിദ്ദിഖ് മറ്റു ചില ലക്ഷ്യത്തിലാണ് അനാവശ്യ പരാമര്‍ശം നടത്തിയതെന്നും നാസര്‍ ലത്തീഫ് പറയുന്നു.

കശ്മീര്‍ അടിമുടി മാറുന്നു; 7 മണ്ഡലങ്ങള്‍ കൂടും, പട്ടിക വര്‍ഗത്തിന് സംവരണം, പ്രതിഷേധിച്ച് പാര്‍ട്ടികള്‍കശ്മീര്‍ അടിമുടി മാറുന്നു; 7 മണ്ഡലങ്ങള്‍ കൂടും, പട്ടിക വര്‍ഗത്തിന് സംവരണം, പ്രതിഷേധിച്ച് പാര്‍ട്ടികള്‍

5

തിരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയിലാണ് സിദ്ദിഖ് ഇല്ലാത്ത ആരോപണം ഉന്നയിച്ചത്. ഞാന്‍ അമ്മയെ കബളിപ്പിച്ചിട്ടില്ല. സിദ്ദിഖിന്റെ പ്രസ്താവനയിലൂടെ ഞാന്‍ പൊതുജന മധ്യത്തില്‍ അപമാനിക്കപ്പെട്ടു. ആ പ്രസ്താവനയാണ് എന്നെ അമ്മയുടെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം എന്നും നാസര്‍ ലത്തീഫ് പറഞ്ഞു.

6

മോഹന്‍ലാല്‍ പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയുമായിട്ടാണ് അമ്മയില്‍ ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചത്. പ്രധാന സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് പദവിയിലേക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും പാനലിന് പുറത്തുള്ളവര്‍ മല്‍സരിക്കാനെത്തിയതോടെ വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ഇതോടെയാണ് അമ്മയില്‍ ഭിന്നതയുണ്ടെന്നും ശക്തമായ മല്‍സരമാണ് നടക്കുന്നതെന്നുമുള്ള പ്രചാരണമുണ്ടായത്.

മലര്‍ മിസ്സും സെലിനും ഒറ്റ ക്ലിക്കില്‍; വീണ്ടും ഒന്നിച്ച് സായ് പല്ലവിയും മഡോണയും... കാണാം ചിത്രങ്ങള്‍

7

വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഔദ്യോഗിക പാനലിന്റെ ഭാഗമായി മല്‍സരിച്ച ആശ ശരത്ത് പരാജയപ്പെടുകയായിരുന്നു. പാനലിന് പുറത്ത് നിന്ന് മല്‍സരിച്ച മണിയന്‍പിള്ള രാജു വിജിയിക്കുകയും ചെയ്തു. കൂടാതെ ലാല്‍, വിജയ് ബാബു തുടങ്ങി പാനലിലില്ലാതിരുന്നവര്‍ എക്‌സിക്യൂട്ടീവിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദിഖിന്റെ പരാമര്‍ശത്തിനെതിരെ മണിയന്‍പിള്ള രാജുവും ഷമ്മി തിലകനും നേരത്തെ രംഗത്തുവന്നിരുന്നു.

Recommended Video

cmsvideo
ചർച്ചയായ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ച് സിദ്ദിഖ് | Oneindia Malayalam

English summary
What Happened Actor Nassar Latheef Land Which Offering For AMMA; Mohanlal, Siddique, Cinema News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X