കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ പര്യടനവുമായി തരൂര്‍, പിന്നില്‍ രാഘവനും?.. ലീഗും പിന്തുണച്ചാല്‍ കളി മാറും; പുതിയ രാഷ്ട്രീയനീക്കങ്ങള്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: കേരള രാഷ്ട്രീയത്തിലേക്ക് ശശി തരൂര്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ ദേശീയ നേതൃത്വം ശശി തരൂരിനെ അവഗണിക്കുകയാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എ ഐ സി സി അധ്യക്ഷനായതിന് ശേഷം നടന്ന പുനസംഘടനയിലൊന്നും ശശി തരൂരിനെ പരിഗണിച്ചിരുന്നില്ല.

കൂടാതെ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയിലും തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വന്ന് ഇവിടെ ചുവടുറപ്പിക്കാനാണ് ശശി തരൂര്‍ ശ്രമിക്കുന്നത് എന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

1

സംസ്ഥാനത്തെ പുതിയ സാഹചര്യം ശശി തരൂര്‍ തനിക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി അദ്ദേഹം മലബാര്‍ പര്യടനത്തിന് ഒരുങ്ങുകയാണ്. യു ഡി എഫിലെ പ്രധാനഘടകകക്ഷിയായ മുസ്ലീം ലീഗിനെ ഒപ്പം നിര്‍ത്തുക എന്നതാണ് ശശി തരൂരിന്റെ ആദ്യലക്ഷ്യം. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ തുടര്‍ച്ചയായുള്ള പ്രസ്താവനകളില്‍ മുസ്ലീം ലീഗ് നേതൃത്വം അതൃപ്തരാണ്.

'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍'മര്യാദക്കല്ലെങ്കില്‍ മലയാളത്തിലും സംസ്‌കൃതത്തിലും പുളിച്ച ചീത്ത വിളിക്കും'; സന്ദീപാനന്ദഗിരിയോട് രാഹുല്‍

2

കോണ്‍ഗ്രസ് സംസ്ഥാന പുനസംഘടന വരാനിരിക്കെ അതിലേക്കാണ് ശശി തരൂരും ലക്ഷ്യം വെക്കുന്നത്. ഞായറാഴ്ച മുതല്‍ ആണ് നാല് ദിവസം നീളുന്ന ശശി തരൂരിന്റെ മലബാര്‍ പര്യടനം ആരംഭിക്കുന്നത്. മുസ്ലീം ലീഗിന്റെ പിന്തുണ തേടി പാണക്കാട് സന്ദര്‍ശനം, മലബാറിലെ സാമൂഹിക-സാംസ്‌കാരിക നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് മലബാറിലെ ശശി തരൂരിന്റെ പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി

3

ഇത് കൂടാതെ ചില പൊതുപരിപാടികളിലും ശശി തരൂര്‍ ഭാഗമാകുന്നുണ്ട്. കൂടാതെ കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്കുകളിലൊന്നായ നായര്‍ സമുദായത്തിനും ശശി തരൂര്‍ സ്വീകാര്യനാണ് എന്ന സൂചനയുമുണ്ട്. മന്നം ജയന്തിയില്‍ ശശി തരൂര്‍ മുഖ്യ അതിഥിയാകാന്‍ സാധ്യതയുണ്ട് എന്ന് ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ കോഴിക്കോട് എം പി രാഘവന്‍ ശശി തരൂരിനെ പിന്തുണച്ചിരുന്നു.

ആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലംആഗ്രഹിച്ചത് നടക്കും, കൂടെ പ്രശസ്തിയും.. ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത് വന്‍ഭാഗ്യം; വൃശ്ചികത്തിലെ നക്ഷത്രഫലം

4

കൂടാതെ സംസ്ഥാനത്ത് നിന്ന് ശബരീനാഥന്‍, ഹൈബി ഈഡന്‍ തുടങ്ങിയവരും ശശി തരൂരിന് പരസ്യ പിന്തുണ നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നത് കെ രാഘവന്‍ എം പിയാണ്. കെ സുധാകരനെതിരെ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശം രൂക്ഷമായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയും ശശി തരൂരിന് ഉറപ്പിക്കാനായാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ ചേരി രൂപപ്പെടും.

5

അതേസമയം എ ഐ സി സിയും കെ പി സി സിയും അറിയാതെ ആണ് ശശി തരൂരിന്റെ യാത്ര എന്നതും ശ്രദ്ധേയമാണ്. ശശി തരൂരിന് പ്രത്യേകിച്ച് ചുമതലയൊന്നും എ ഐ സി സി ഏല്‍പ്പിച്ചിട്ടില്ല. അങ്ങനെയിരിക്കെ കോണ്‍ഗ്രസിന്റെ എം പി നടത്തുന്ന മേഖലാ പര്യടനത്തിന് മാനങ്ങളേറെയാണ്. മുസ്ലീം ലീഗിന്റെ പിന്തുണയും എന്‍ എസ് എസിന്റെ പിന്തുണയും ശശി തരൂരിന് നേടാനായാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പുത്തന്‍ സമവാക്യങ്ങള്‍ക്ക് കളമൊരുങ്ങും എന്ന് തീര്‍ച്ചയാണ്.

English summary
what is the motive behind Shashi Tharoor's Malabar Journey, is he going to focus on Kerala politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X