കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിറ്റക്‌സ് 1000 കോടി നിക്ഷേപിക്കുന്ന കാകതിയ മെഗാ ടെകസ്റ്റൈൽ പാർക്കിന്റെ സ്ഥിതി എന്ത്? മൂന്ന് വർഷം, ഒന്നുമില്ല

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കിയതാണ് എന്നാണ് കിറ്റക്‌സ് ഉടമ സാബു ജേക്കബ് പറഞ്ഞത്. തെലങ്കാനയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈദരാബാദില്‍ എത്തിയ അദ്ദേഹം തെലങ്കാനയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സര്‍ക്കാരുമായി ധാരണയിലും എത്തിയിട്ടുണ്ട്.

 കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കിറ്റെക്‌സിന്റെ ഓഹരി വിലയിൽ വൻകുതിപ്പ്, തെലങ്കാനയിലേക്കെന്ന് സാബു ജേക്കബ് കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കിറ്റെക്‌സിന്റെ ഓഹരി വിലയിൽ വൻകുതിപ്പ്, തെലങ്കാനയിലേക്കെന്ന് സാബു ജേക്കബ്

 പരിശോധനയ്ക്ക് മുൻപും ശേഷവും ഉള്ള കിറ്റക്സിലെ ചിത്രങ്ങൾ പങ്കുവെച്ച് പിവി ശ്രീനിജൻ എംഎൽഎ; മറുപടി പരിശോധനയ്ക്ക് മുൻപും ശേഷവും ഉള്ള കിറ്റക്സിലെ ചിത്രങ്ങൾ പങ്കുവെച്ച് പിവി ശ്രീനിജൻ എംഎൽഎ; മറുപടി

വാറങ്കലിലെ കാകതിയ മെഗാ ടെസ്റ്റൈല്‍ പാര്‍ക്കില്‍ ആണ് കിറ്റക്‌സ് പുതിയ നിക്ഷേപം നടത്തുക. കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് പോകുന്നു എന്ന വാര്‍ത്ത വന്നതോടെ കിറ്റക്‌സിന്റെ ഓഹരി മൂല്യത്തില്‍ വലിയ കുതിപ്പും ഉണ്ടായി. എന്നാല്‍ എന്താണ് തെലങ്കാനയിലെ കാകതിയ മെഗാ ടെസ്റ്റൈല്‍ പാര്‍ക്കിന്റെ സ്ഥിതി? പരിശോധിക്കാം...

മോഡലല്ല, ഐപിഎസ് ഓഫീസറാണ്, പൂജ യാദവ് ഐപിഎസിനെ കുറിച്ച് അറിയാം- ചിത്രങ്ങൾ

കാകതിയ മെഗാ ടെസ്‌റ്റൈല്‍സ് പാര്‍ക്ക്

കാകതിയ മെഗാ ടെസ്‌റ്റൈല്‍സ് പാര്‍ക്ക്

2017 സെപ്തംബര്‍ 22 ന് ആയിരുന്നു വാറങ്കലില്‍ കാകതിയ മെഗാ ടെസ്റ്റൈല്‍ പാര്‍ക്കിന് മുഖ്യമന്ത്രി കെ ചന്ദ്രശേഖറ റാവും തറക്കല്ലിട്ടത്. രണ്ടായിരം മുതല്‍ മൂവായിരം ഏക്കര്‍ വരെ സ്ഥലത്ത് വസ്ത്രനിര്‍മാണ പാര്‍ക്ക് വികസിപ്പിക്കും എന്നായിരുന്നു പ്രഖ്യാപനം. വലിയ പ്രതീക്ഷയോടെ ആയിരുന്നു വാറങ്കലിലെ ഈ നാഷണല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം.

ധാരണാ പത്രങ്ങള്‍

ധാരണാ പത്രങ്ങള്‍

കാകതിയ ടെക്‌സ്റ്റൈല്‍ പാര്‍ക്കില്‍ വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ തുടക്കത്തില്‍ സ്ഥാപനങ്ങളുടെ കുത്തൊഴുക്കായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 22 സ്ഥാപനങ്ങളാണ് സര്‍ക്കാരുമായി ധാരണാ പത്രത്തില്‍ ഒപ്പുവച്ചിരുന്നത്. തിരുവുരു എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ അവരുടെ 10 യൂണിറ്റുകള്‍ പാര്‍ക്കില്‍ തുടങ്ങും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

മൂന്ന് വര്‍ഷം, ഒന്നും നടന്നില്ല

മൂന്ന് വര്‍ഷം, ഒന്നും നടന്നില്ല

കാകതിയ മെഗാ ടെസ്റ്റൈല്‍ പാര്‍ക്ക് സ്ഥാപിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ കാര്യമായ നിക്ഷേപങ്ങള്‍ ഒന്നും വന്നില്ലെന്നാണ് വിക്കിപീഡിയയില്‍ നിന്ന് ലഭിക്കുന്ന വിവരം. ആദ്യ മൂന്ന് വര്‍ഷത്തില്‍ ഒരു ടെസ്റ്റൈല്‍ യൂണിറ്റ് പോലും ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നില്ല. ധാരണാപത്രങ്ങളല്ലാതെ, യഥാര്‍ത്ഥത്തിലുള്ള ഒരു നിക്ഷേപത്തേയും ആകര്‍ഷിക്കാന്‍ കാകതിയ മെഗാ ടെസ്റ്റൈല്‍ പാര്‍ക്കിന് കഴിഞ്ഞിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ പറഞ്ഞതോ

സര്‍ക്കാര്‍ പറഞ്ഞതോ

എന്നാല്‍ തെലങ്കാന സര്‍ക്കാരിന് കാകതിയ പാര്‍ക്കിനെ കുറിച്ച് പറയാന്‍ നൂറുനാവാണ്. വലിയ നിക്ഷേപങ്ങളാണ് പാര്‍ക്കില്‍ എത്തിയിരിക്കുന്നത് എന്നും വലിയ തോതില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട് എന്നും ആണ് സര്‍ക്കാരിന്ഡറെ അവകാശവാദം.

കൊറിയന്‍ കമ്പനി

കൊറിയന്‍ കമ്പനി

ഇതിനിടെ ദക്ഷിണ കൊറിയന്‍ വസ്ത്രനിര്‍മാതാക്കളായ 'യങ് വണ്‍' കാകതിയ പാര്‍ക്കില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ തങ്ങളുടെ ഫാക്ടറികള്‍ പാര്‍ക്കില്‍ പ്രവര്‍ത്തന സജ്ജമാകും എന്നാണ് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അവര്‍ വ്യക്തമാക്കിയത്. 20121 ന്റെ തുടക്കത്തില്‍ ഫാക്ടറികള്‍ തയ്യാറാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം മൂലം അത് സാധ്യമായില്ലെന്നാണ് വിശദീകരണം.

ആകെ നടന്നത്

ആകെ നടന്നത്

കാകതിയ മെഗാ ടെക്സ്റ്റൈൽ പാർക്കിൽ ഇതുവരെ ഒരു ഫാക്ടറിയും ഉയർന്നിട്ടില്ല എന്ന് തന്നെയാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സ്ഥലമേറ്റെടുക്കൽ പോലുള്ള കാര്യങ്ങൾ മാത്രമാണ് ഇതുവരെ സാധ്യമായിട്ടുള്ളത്. കാകതിയ പാർക്കിന്റെ വിജയം എത്രത്തോളം സാധ്യമാകുമെന്ന ചോദ്യം തെലങ്കാനയിലും ഉയരുന്ന ഘട്ടത്തിലാണ് കിറ്റക്സ് അങ്ങോട്ട് പോകുന്നത് എന്നൊരു ചർച്ചയും ഉയർന്നുവരുന്നുണ്ട്.

അങ്ങനെ ആണ് കിറ്റക്‌സ് വരുന്നത്

അങ്ങനെ ആണ് കിറ്റക്‌സ് വരുന്നത്

ഇങ്ങനെയൊരു മെഗാ ടെസ്റ്റൈല്‍ പാര്‍ക്കിലേക്കാണ് കിറ്റക്‌സ് എത്തുന്നത്. ആയിരം കോടി രൂപയുടെ നിക്ഷേപം ഇവിടെ നടത്തുമെന്നാണ് കിറ്റക്‌സ് സിഎംഡി സാബു ജേക്കബ് വ്യക്തമാക്കിയത്. തെലങ്കാന വ്യവസായ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരുന്നു ഇത്.

കേരളത്തില്‍ നിന്ന് പിന്‍മാറിയ പദ്ധതി

കേരളത്തില്‍ നിന്ന് പിന്‍മാറിയ പദ്ധതി

കേരളത്തില്‍ പ്രഖ്യാപിച്ച 3,500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സാബു ജേക്കബ് പരാതികളുടെ കെട്ടഴിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ആ പദ്ധതിയും കാര്യമായി എവിടേയും എത്തിയിരുന്നില്ല എന്നാണ് ലഭ്യമായ വിവരം.

പരിശോധനകളും നടപടികളും

പരിശോധനകളും നടപടികളും

തങ്ങളുടെ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു എന്നതായിരുന്നു സാബു ജേക്കബിന്റെ പരാതി. തന്നെ മനപ്പൂര്‍വ്വം വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തെലങ്കാനയില്‍ അനാവശ്യ പരിശോധനകള്‍ ഉണ്ടാകില്ലെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കാകതിയ പാര്‍ക്കില്‍ വലിയ നിക്ഷേപം വരേണ്ടത് ഇപ്പോള്‍ കിറ്റക്‌സിനേക്കാള്‍ ആവശ്യം തെലങ്കാന സര്‍ക്കാരിനാണ് എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ബിജെപിയില്‍ ചര്‍ച്ചയാകുന്നു; രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന ആളോഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ബിജെപിയില്‍ ചര്‍ച്ചയാകുന്നു; രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന ആളോ

കുവിയ്ക്ക് സുഖപ്രസവം; മൂന്ന് കുഞ്ഞുങ്ങള്‍... അമ്മയും കുഞ്ഞുങ്ങളും അജിത് മാധവന്റെ വീട്ടില്‍കുവിയ്ക്ക് സുഖപ്രസവം; മൂന്ന് കുഞ്ഞുങ്ങള്‍... അമ്മയും കുഞ്ഞുങ്ങളും അജിത് മാധവന്റെ വീട്ടില്‍

ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ

Recommended Video

cmsvideo
കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം..കാരണം കേരളം വിട്ടു | Oneindia Malayalam

English summary
What is the status of Kakatiya Mega Textile Park, where Kitext declared 1,000 crore investment? After three years of inauguration, no projects started in the Part till now.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X