കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകോടികളുടെ വിശ്വസ്തനായ മുതലാളി; അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ച് സോഷ്യല്‍ മീഡിയ പറയുന്നു.....

  • By Kishor
Google Oneindia Malayalam News

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം, അറ്റ്‌ലസ് ജ്വല്ലറി - മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു സ്വര്‍ണക്കടയുടെ പരസ്യവാചകമാണിത്. ഇത് പറഞ്ഞതാകട്ടെ ഏതെങ്കിലും നായക നടനോ ഗ്ലാമര്‍ നടിയോ അല്ല. ജ്വല്ലറി ഉടമയായ രാമചന്ദ്രന്‍ നായര്‍ തന്നെ. ജ്വല്ലറി ബിസിനസില്‍ നിന്നും റിയല്‍ എസ്‌റ്റേറ്റില്‍ മേഖലയില്‍ ഇടപാടുകള്‍ നടത്തി പൊളിഞ്ഞു പോയി എന്ന് പറയപ്പെടുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെക്കുറിച്ചാണ് പറയുന്നത്.

സാധാരണ മുതലാളിമാരോട് ആളുകള്‍ക്ക് അമര്‍ഷമാണ്. അവര്‍ക്കെതിരായ വാര്‍ത്തകള്‍ക്കും സമരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രിയമാണ്. എന്നാല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ കാര്യത്തില്‍ അതങ്ങനെയല്ല. ഒരു വിവാദത്തിലും ഒരു സ്വര്‍ണ തട്ടിപ്പിലും പേര് വരാത്ത രാമചന്ദ്രന് ഫേസ്ബുക്കിലും മറ്റും വലിയ പേരാണ്. ഒപ്പം അറ്റ്‌ലസ് ഗ്രൂപ്പ് നടത്തുന്ന സേവനങ്ങളും രാമചന്ദ്രനെ ആളുകള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നു.

നാട്ടിലും മറുനാട്ടിലും കഴിയുന്ന മലയാളികള്‍ അറ്റ്‌ലസ് രാമചന്ദ്രനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പറയുന്നത് എന്തൊക്കെയെന്ന് കാണൂ...

വിശ്വസ്തനായ മുതലാളി, അറ്റ്‌ലസ് രാമചന്ദ്രന്‍

വിശ്വസ്തനായ മുതലാളി, അറ്റ്‌ലസ് രാമചന്ദ്രന്‍

അറ്റ്‌ലസിന്റെ പരസ്യവാചകം പോലെ തന്നെ, വന്‍ ജനപിന്തുണയുള്ള മുതലാളിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന് സോഷ്യല്‍ മീഡിയ തെളിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ക്കും അറ്റ്‌ലസ് ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഇദ്ദേഹത്തെക്കുറിച്ച് പറയാന്‍ നല്ലത് മാത്രമേ ഉള്ളൂ. കള്ളവും ചതിയുമില്ലാത്ത ജ്വല്ലറി എന്നാണ് പലരും അറ്റ്‌ലസിനെ വിളിക്കുന്നത് തന്നെ.

ഒമാനില്‍ നിന്നും ഒരാള്‍ പറയുന്നു

ഒമാനില്‍ നിന്നും ഒരാള്‍ പറയുന്നു

അറ്റ്‌ലാസ് രാമചന്ദ്രന്‍ എന്നാ ബിസിനസ്സ്‌കാരന്റെ വീഴ്ച വല്ലാതെ ആഘോഷിക്കുന്നവര്‍ അവരുടെ ആശുപത്രിയില്‍ നടക്കുന്നത് കൂടി അറിയൂ... ഞങ്ങള്‍ പലപ്പോഴും കണ്ടു അറിഞ്ഞിട്ടുള്ളത് ആണ് എന്ന് ഒമാനില്‍ നിന്നും ഒരു സ്ത്രീ ഫേസ്ബുക്കില്‍ എഴുതുന്നു. ആ നന്മ ഒന്നും കാണാനും അറിയാനും ആരും ഇല്ലല്ലോ എന്ന് അവര്‍ പരിതപിക്കുന്നു.

ആശുപത്രികളിലൂടെയുള്ള സേവനം

ആശുപത്രികളിലൂടെയുള്ള സേവനം

അറ്റ്‌ലസിന്റെ ആശുപത്രികളില്‍ കിട്ടുന്ന സേവനമാണ് ആളുകള്‍ക്ക് രാമചന്ദ്രനോട് പ്രിയം തോന്നാല്‍ വലിയ കാരണം. ആശുപത്രി അടച്ചു പൂട്ടുന്നു തുടങ്ങി കഥകള്‍ ഇറക്കുന്നവരോട്, ഞങ്ങള്‍ ഇന്നും പോയിരുന്നു അവിടെ.....അനേകര്‍ക്ക് ആശ്വാസം പകരാന്‍ ആ സ്ഥാപനം എന്നും അവിടെ ഉണ്ടാകണം എന്ന് തന്നെ ഞങ്ങള്‍ ആഗ്രഹിക്കുന്നു - എന്നും പറയുന്നവരുണ്ട്.

രാമചന്ദ്രന്‍ ഇല്ലായിരുന്നെങ്കില്‍

രാമചന്ദ്രന്‍ ഇല്ലായിരുന്നെങ്കില്‍

ഇതെന്റെ വ്യക്തിപരമായ അനുഭവമാണ്. 2005 ല്‍ ദുബായിയില്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ കാരുണ്യം അനുഭവിക്കാന്‍ ഇടവന്നിട്ടുണ്ട്. 2500 ദിര്‍ഹംസ് ആവശ്യമായ എന്റെ ചികിത്സ അദ്ദേഹം, എന്റെ സാഹചര്യം മനസ്സിലാക്കി വെറും പത്തു ദിര്‍ഹംസ് നോമിനല്‍ ആയി അടച്ചു ചെയ്യുവാന്‍ അനുവദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ബിസിനസ്സ് വിജയിച്ചാലും ഇല്ലെങ്കിലും ആ മനുഷ്യസ്‌നേഹിയെ കരിവാരിതേക്കുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. - ഒരു അനുഭവസ്ഥന്‍ ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ

പ്രവാസികള്‍ക്ക് പ്രിയപ്പെട്ട രാമചന്ദ്രന്‍

പ്രവാസികള്‍ക്ക് പ്രിയപ്പെട്ട രാമചന്ദ്രന്‍

പ്രവാസികളാണ് അറ്റ്‌ലസ് രാമചന്ദ്രനോട് ഏറ്റവും അനുഭാവം പ്രകടിപ്പിക്കുന്നത്. ഒരാള്‍ എഴുതുന്നു - അദ്ദേഹത്തിന്റെ ഈയവസ്ഥയില്‍ പരിതപിക്കുന്ന പ്രവാസികളാണ് കൂടുതലും എന്നതും ശ്രദ്ധിക്കണം. അപ്പോള്‍ അദ്ദേഹം ജനസമ്മതനും, ജനപ്രിയനും തന്നെയായിരുന്നു. നമ്മള്‍ മലയാളികളുടെ പൊതുസ്വഭാവം, നമ്മിലൊരുത്തനു വീഴ്ച പറ്റിയാല്‍ സന്തോഷിക്കുന്നതാണെന്നത് ദുഃഖകരമാണ്.

സൗജന്യമായി പോലും ചികിത്സ

സൗജന്യമായി പോലും ചികിത്സ

ഒരു പൈസ പോലും മുന്‍കൂര്‍ നല്‍കാതെ അറ്റ്‌ലസിന്റെ ആശുപത്രികളില്‍ ചികിത്സ കിട്ടിയവരാണ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. തീരെ നിര്‍ധനരായ ആളുകള്‍ക്ക് സൗജന്യ ചിക്തിസ പോലും ഇവിടെ കിട്ടാറുണ്ടത്രെ - മറ്റേത് സ്വകാര്യ ആശുപത്രിയില്‍ കിട്ടും ഈ സൗകര്യം.

സരിതയുടെ കോള്‍ ലിസ്റ്റിലും

സരിതയുടെ കോള്‍ ലിസ്റ്റിലും

സോളാര്‍ കേസ് കത്തിനില്‍ക്കുന്ന സമയത്ത് സരിത എസ് നായരുടെ കോള്‍ ലിസ്റ്റില്‍ രാമചന്ദ്രന്‍ നായരുടെ പേരുണ്ടായിരുന്നത്രെ. ഇത് ചോദിക്കാന്‍ വേണ്ടി വിളിച്ച ഒരാളോട് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് അത്ഭുതപ്പെടുത്തിയ കഥയും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. സോളാര്‍ എന്ന് കേട്ട ആവേശത്തില്‍ നിക്ഷേപം നടത്താന്‍ ചാടിപ്പുറപ്പെട്ടതായിരുന്നത്രെ രാമചന്ദ്രന്‍ നായര്‍.

പരസ്യത്തിന്റെ കാര്യം

പരസ്യത്തിന്റെ കാര്യം

സ്വര്‍ണം വിറ്റുകിട്ടുന്ന പണം കൊണ്ടാണോ സ്വര്‍ണക്കട മുതലാളിമാര്‍ പരസ്യം നല്‍കുന്നത്. നടിമാരെയും നടന്മാരെയും കൊണ്ടുവന്ന് പരസ്യം പറയിക്കാന്‍ എത്രയാണ് ചെലവ്. എവിടെ നിന്നാണ് ഇവര്‍ക്കൊക്കെ ഈ പണം കിട്ടുന്നത്. പരിശുദ്ധ സ്വര്‍ണത്തിന്റെ മാറ്റ് മാത്രമാണ് അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യം. അത് പറയാന്‍ രാമചന്ദ്രന്‍ നായര്‍ തന്നെ മതി.

മറ്റൊരു അനുഭവസ്ഥന്‍

മറ്റൊരു അനുഭവസ്ഥന്‍

അറ്റ്‌ലസിന്റെ മസ്‌കറ്റ് ആശുപത്രിയില്‍ ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്. ഞാനും എന്റെ ചേട്ടനും കൂടി ഒരു സുഹൃത്തിനെയും കൊണ്ടു പോയതാണവിടെ. മികച്ച സേവനം നല്‍കുന്ന ഒരു ആശുപത്രിയാണത് - അറ്റ്‌ലസിന്റെ ചികിത്സാ സഹായങ്ങള്‍ കിട്ടിയ ഇതുപോലെ ഒരുപാട് പേര്‍ ഫേസ്ബുക്കിലും മറ്റും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു

മാധ്യമങ്ങള്‍ക്ക് രാമചന്ദ്രനോട് പകയോ

മാധ്യമങ്ങള്‍ക്ക് രാമചന്ദ്രനോട് പകയോ

ജ്വല്ലറി മുതലാളിയുടെ കടയില്‍ മകളുടെ കല്യാണത്തിന് സ്വര്‍ണ്ണം എടുത്ത് ഒടുവില്‍ നിര്‍ധനന്‍ ആയ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചത് മനപ്പൂര്‍വം മറന്ന മാധ്യമങ്ങള്‍... ഒരുപാട് പെണ്‍കുട്ടികളുടെ കല്യാണം നടത്താന്‍ സൗജന്യമായും കുറഞ്ഞ ചിലവിലും സ്വര്‍ണ്ണം കൊടുത്ത അറ്റലസ് രാമചന്ദ്രന്‍ അറസ്റ്റില്‍, ഒളിവില്‍ എന്നൊക്കെ വന്‍ പ്രാധാന്യം കൊടുത്ത് പ്രചരിപ്പിച്ച് തങ്ങളുടെ മാധ്യമ ധര്‍മ്മം മനോഹരമായി പാലിച്ച് മാതൃക ആയി - മറ്റൊരാള്‍ എഴുതുന്നു

പിന്നില്‍ വര്‍ഗീയ അജണ്ടയോ

പിന്നില്‍ വര്‍ഗീയ അജണ്ടയോ

വര്‍ഗ്ഗീയ അജണ്ടക്ക് അതേ രീതിയില്‍ത്തന്നെ മറുപടി പറയണ്ടേ? അറ്റ്‌ലസ് രാമചന്ദ്രന്‍ ഒരു ഹിന്ദു മതസ്ഥനായതിനാല്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ തമ്മില്‍ മത്സരിക്കും അതു സ്വാഭാവികം. - ഇങ്ങനെയും പറയുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍.

നടനായ രാമചന്ദ്രനെയും ഇഷ്ടം

നടനായ രാമചന്ദ്രനെയും ഇഷ്ടം

ലാല്‍ ജോസിന്റെ അറബിക്കഥ, ടു ഹരിഹര്‍ നഗര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും വൈശാലി പോലുള്ള നല്ല ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തതിന്റെ പേരിലും അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ ഇഷ്ടപ്പെടുന്നുണ്ട്.

ആരെയും പറ്റിച്ച് നാടുവിട്ടതല്ല

ആരെയും പറ്റിച്ച് നാടുവിട്ടതല്ല

അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ആരെയും പറ്റിച്ച് നാടുവിട്ടതല്ല എന്നും ഈ കടമെല്ലാം തിരിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും രാമചന്ദ്രന്‍ നായരെ ഒരു പരിചയവും ഇല്ലാത്ത ആളുകള്‍ പോലും തറപ്പിച്ച് പറയുന്നു. എങ്കില്‍ ഇദ്ദേഹം ചില്ലറക്കാരനാകില്ലല്ലോ അല്ലേ.

രക്ഷപ്പെടാന്‍ പറ്റുമായിരുന്നു

രക്ഷപ്പെടാന്‍ പറ്റുമായിരുന്നു

പറ്റിച്ച് നാടുവിടാന്‍ ആയിരുന്നെങ്കില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് അത് എന്നേ ആകാമായിരുന്നു. മറ്റേതെങ്കിലും രാജ്യത്തേക്ക് ഒളിച്ചുപോകാമായിരുന്നു. പക്ഷേ ദുബായില്‍ തന്നെ തുടരാനാണ് അദ്ദേഹം തിരുമാനിച്ചത്. അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ സത്യസന്ധതയാണ് ഇത് തെളിയിക്കുന്നതെന്നും പലരും പറയുന്നു.

ബിസിനസില്‍ നഷ്ടം സ്വാഭാവികം

ബിസിനസില്‍ നഷ്ടം സ്വാഭാവികം

ജ്വല്ലറി മേഖലയില്‍ വന്‍ ശൃംഖല തന്നെ ആയിരുന്നെങ്കിലും അദ്ദേഹം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ ഇടപെടലുകള്‍ പൊളിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണമായത്. എന്നാല്‍ ബിസിനസാകുമ്പോള്‍ നഷ്ടങ്ങള്‍ സ്വാഭാവികമാണ്. ഇത് തരണം ചെയ്ത് തിരിച്ചെത്താന്‍ രാമചന്ദ്രന്‍ നായര്‍ക്ക് കഴിയുമെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ വിശ്വസിക്കുന്നത്.

നഷ്ടം സംഭവിച്ചത് ഇവിടെ

നഷ്ടം സംഭവിച്ചത് ഇവിടെ

കൊച്ചി കേന്ദ്രീകരിച്ച് ഫ്‌ലാറ്റുകളും വില്ലകളും നിര്‍മിയ്ക്കുന്ന ഒരു പദ്ധതിയില്‍ പങ്കാളിയായിരുന്നത്രെ അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍. ഇതിലും സ്‌റ്റോറ്റ് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനി വാങ്ങിയതിലും വലിയ നഷ്ടം സംഭവിച്ചതായാണ് വാര്‍ത്തകള്‍ വരുന്നത്.

സാധാരണക്കാരനായി തുടങ്ങി

സാധാരണക്കാരനായി തുടങ്ങി

കുവൈത്തില്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായി തുടങ്ങിയ രാമചന്ദ്രന്‍ നായര്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നായരായി ഉയര്‍ന്ന് വന്നത് സത്യസന്ധത കൊണ്ട് മാത്രമാണ്. പലരില്‍ നിന്നുമായി മൂലധനം സമാഹരിച്ചാണ് അദ്ദേഹം ആദ്യത്തെ ജ്വല്ലറി തുടങ്ങിയത്.

English summary
What social media talk about Atlas Ramachandran Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X