കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് പോയിട്ട് സംസ്ഥാനത്തിന് എന്ത് കിട്ടിയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയട്ടെ; വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുമ്പോള്‍ ആ യാത്ര കൊണ്ട് സംസ്ഥാനത്തിന് എന്താണ് നേട്ടമുണ്ടായത് എന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ ബാധ്യസ്ഥരാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രി കുടുംബാഗംങ്ങളെ ഒപ്പം കൊണ്ടുപോയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തു പോകുന്നതില്‍ തെറ്റില്ല. അത് തന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ ഇത്തരം വിദേശയാത്രകള്‍ നടത്തുമ്പോള്‍ അതുകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടായത് എന്ന് ജനങ്ങളോടു പറയാന്‍ അവര്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.

1

വിദേശയാത്രയ്ക്ക് കുടുംബാംഗങ്ങളെ കൊണ്ടുപോകണോ വേണ്ടയോ എന്നുള്ളത് അവരവരുടെ ഔചിത്യമാണ് എന്നാണ് പ്രതിപക്ഷം പറഞ്ഞത് എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തി. അതിന്റെ പേരില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതിപക്ഷത്തിന്റെ മേല്‍ കുതിര കയറാന്‍ വരേണ്ട എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.

'രക്തസാക്ഷിയാകാന്‍ അണികള്‍... നേതാക്കളോ സുഹൃത്തുക്കളും, ഇതൊക്കെ മോശമാണ്; വിമര്‍ശിച്ച് അനൂപ് മേനോന്‍'രക്തസാക്ഷിയാകാന്‍ അണികള്‍... നേതാക്കളോ സുഹൃത്തുക്കളും, ഇതൊക്കെ മോശമാണ്; വിമര്‍ശിച്ച് അനൂപ് മേനോന്‍

2

വിദ്യാഭ്യാസ മന്ത്രി വിദേശത്ത് പോയി എന്താണ് പഠിച്ചത് എന്ന് അദ്ദേഹം നാലു വാചകത്തില്‍ എങ്കിലും വിവരിച്ചിരുന്നു എങ്കില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പഠിക്കാമായിരുന്നു എന്നും വി ഡി സതീശന്‍ പരിഹസിച്ചു. കേസരി ഹാളിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

നോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതിനോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതി

3

അതേസമയം സ്വപ്‌ന സുരേഷിന്റെ പുസ്തകത്തിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എങ്കില്‍ അതിനെ കുറിച്ച് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സര്‍വാധികാരങ്ങളും ഉണ്ടായിരുന്ന ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ആണ് ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'തട്ടിപ്പില്‍ വീഴില്ല എന്ന് സ്വയം തീരുമാനിക്കണം.. സഹകരണബാങ്കില്‍ നടക്കുന്നതും നരബലി'; സുരേഷ് ഗോപി'തട്ടിപ്പില്‍ വീഴില്ല എന്ന് സ്വയം തീരുമാനിക്കണം.. സഹകരണബാങ്കില്‍ നടക്കുന്നതും നരബലി'; സുരേഷ് ഗോപി

4

എന്നാല്‍ കേരളത്തിലെ സി പി ഐ എമ്മും ബി ജെ പിയും തമ്മില്‍ ധാരണയുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികളൊന്നും ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ സാധ്യത ഇല്ല എന്നും വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട് എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

English summary
what the state has benefited from Chief Minister and ministser foreign trip asks VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X