Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയോടും കേന്ദ്രത്തോടും കേരളം എന്ത് തെറ്റാണ് ചെയ്തത്? അർഹതപ്പെട്ടത് തട്ടിപ്പറിക്കുന്നുവെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിലപാടുകൾക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം. തിരുവനന്തപുരം പാളയത്തുളള രക്തസാക്ഷി മണ്ഡപത്തിലാണ് മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം. കേരളത്തിന് ഭരണഘടനാപരമായി അർഹതപ്പെട്ടത് പലതും കേന്ദ്രം തട്ടിപ്പറിച്ചെടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത് ഒരു ജനാധിപത്യ രാജ്യത്ത് നടക്കേണ്ടതല്ല. സ്വന്തം കയ്യിലുളള അധികാരം അമിതാധികാരമെന്ന് ധരിക്കുന്ന കേന്ദ്ര ഭരണാധികാരികൾ തീർത്തും വിവേചനപരമായാണ് നമ്മുടെ അവകാശങ്ങൾ കവരുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സമയത്തിലേക്ക് ഇറങ്ങേണ്ടി വന്നത്. ഒരു അസാധാരണ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

"ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായ ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. രാഷ്ട്രീയമായി തങ്ങളോട് യോജിക്കാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളോട് ഫണ്ട് വിതരണത്തിലും പദ്ധതി അനുമതിയിലും കേന്ദ്രം കാണിക്കുന്ന വിവേചനം ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അർഹമായ വിഹിതം പോലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തടഞ്ഞുവെക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല.

cm

തങ്ങൾക്ക് ഇഷ്ടമുള്ള സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുകയും, അല്ലാത്തവയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന കേന്ദ്ര സമീപനം ഫെഡറലിസത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ വികസന മുരടിപ്പിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നത് ആത്യന്തികമായി ആ നാടിനോടും അവിടുത്തെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയ താൽപ്പര്യങ്ങൾ ഭരണഘടനാപരമായ ബാധ്യതകൾക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നത് ജനാധിപത്യത്തിന്റെ അന്തകനാകും."

"അശരണരും ദരിദ്രരും സാധാരണ തൊഴിലാളികളുമടങ്ങുന്ന സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ ചേർത്തുപിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ശ്വാസംമുട്ടിച്ചു കൊല്ലാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോൾ യഥാർത്ഥത്തിൽ ഇല്ലാതാകുന്നത് ഇവിടുത്തെ പാവപ്പെട്ട മനുഷ്യരുടെ ജീവിതോപാധികളാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെ ഒന്നടങ്കം നശിപ്പിക്കാൻ നോക്കുന്ന കേന്ദ്രത്തിന്റെ ഈ ശത്രുതാപരമായ മനോഭാവം സമാനതകളില്ലാത്ത ക്രൂരതയാണ്. ക്ഷേമ പെൻഷനുകളും റേഷൻ വിതരണവും ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികളും തകർക്കാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങൾ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നതിന് തുല്യമാണ്.

ബിജെപിയോടും കേന്ദ്രത്തോടും കേരളം എന്ത് തെറ്റാണ് ചെയ്തത്? തങ്ങളുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നു എന്നതുകൊണ്ടു മാത്രം ഒരു ജനതയെ മുഴുവൻ 'കൊല്ലാക്കൊല ചെയ്യുക' എന്നത് ജനാധിപത്യവിരുദ്ധമാണ്. കേരളീയരോടുള്ള ഈ അടങ്ങാത്ത പക രാഷ്ട്രീയാതീതമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ജനക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയായ ഒരു സംസ്ഥാനത്തെ സാമ്പത്തിക ഉപരോധത്തിലൂടെ തകർക്കാൻ നോക്കുന്നത് ഭരണഘടനാ വിരുദ്ധമായ വെല്ലുവിളിയാണ്. രാഷ്ട്രീയ പകപോക്കലിന് സാധാരണക്കാരന്റെ ജീവിതം പണയപ്പെടുത്തുന്ന ഈ ശൈലി ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല'', മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+