Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടന്‍ എവിടെ? കുരുക്കു മുറുകി വീണ്ടും പീഡന പരാതികള്‍: രണ്ട് യുവതികള്‍ മുഖ്യമന്ത്രിയെ സമീപിച്ചു

തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന റാപ് ഗായകന്‍ വേടന് (ഹിരണ്‍ദാസ് മുരളി) എതിരെയുള്ള കുരുക്ക് മുറുകുന്നു. ലൈംഗിക പീഡന പരാതിയുമായി വീണ്ടും യുവതികള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് യുവതികള്‍ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് കൈമാറുമെന്നാണു വിവരം. ശനിയാഴ്ച്ച ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്.

ഇരുവരും മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 2020-ത്തിലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. രണ്ടാമത്തെ യുവതിയുടെ പരാതി പ്രകാരം ലൈംഗിക അതിക്രമം നടന്നത് 2021-ത്തിലാണ്. യുവതികള്‍ കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ ആണെന്നാണ് സൂചന. ഇതില്‍ ഒരു യുവതി ആദിവാസി സംഗീതവുമായി ബന്ധപ്പെട്ട പഠനമാണ് നടത്തുന്നത്. പഠനത്തിന്റെ ഭാഗമായി വേടനെ സമീപിപ്പിച്ചപ്പോള്‍ കൊച്ചിയിലേക്കു വിളിച്ചു വരുത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

rapper vedan

രണ്ടാമത്തെ യുവതി സംഗീത പരിപാടികളില്‍ സജീവമായ കലാകാരിയാണ്. വേടന്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ട് അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് ബോധിപ്പിക്കാനുള്ള അനുമതിയും ഈ യുവതികള്‍ തേടിയിട്ടുണ്ട്.

വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും പരാതികള്‍ ഉയരുന്നത്. ബലാല്‍സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്. തൃക്കാക്കര പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. യുവ ഡോക്ടറാണ് വേടന് എതിരേ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി മൂന്നു വര്‍ഷത്തോളം ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവ ഡോക്ടറുടെ പരാതി. ഈ കേസില്‍ പൊലീസ് വേടനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്കു രക്ഷപ്പെടുന്നത് തടയാനായിരുന്നു ഈ നടപടി.

യുവ ഡോക്ടറുടെ പരാതി പ്രകാരം പീഡനം നടന്നിരിക്കുന്നത് 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയിലാണ്. യുവ ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദത്തിലായത്. സൗഹൃദം മുതലെടുത്ത് വേടന്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പല തവണയായി വേടന്‍ യുവതിയുടെ ഫ്‌ളാറ്റിലെത്തി ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി.

2023-ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവ ഡോക്ടര്‍ പറയുന്നു. ടോക്‌സിക് എന്ന് ആരോപിച്ചാണ് ബന്ധം ഒഴിവാക്കിയത്. ഫോണില്‍ വിളിക്കുമ്പോഴെല്ലാം കിട്ടാതായി. സാമ്പത്തിമായും വലിയ നഷ്ടമുണ്ടായതായി യുവതിയുടെ പരാതിയിലുണ്ട്.

ഇതോടെ യുവതി കടുത്ത മാനസിക സമ്മര്‍ദത്തിലായി. ഈ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം വേടനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വേടന്റെ എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോണും സ്വിച്ച് ഓഫാണ്. പല സ്ഥലങ്ങളിലായി നടത്താനിരുന്ന സംഗീത ഷോകളും റദ്ദാക്കിയിരുന്നു. വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ പുതിയ പരാതികളില്‍ എന്തു നടപടിയുണ്ടാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ വേടനെതിരേ മിടു ആരോപണവും ഉയര്‍ന്നിരുന്നു. പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്‍ അറസ്റ്റിലായിരുന്നു.

ജാതി വിവേചനത്തിന് എതിരേയുള്ള പാട്ടുകളിലൂടെയാണ് വേടന്‍ ശ്രദ്ധിക്കപ്പെട്ടത്. വേടന്റെ പാട്ടുകള്‍ സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മൂന്നു യുവതികളുടെ പീഡന പരാതികള്‍ ഉയരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+