കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന് പിന്നില്‍ വന്‍ ശക്തിയുണ്ട്!! കോട്ടയത്തും മലപ്പുറത്തും സംഭവിച്ചത് അതാണ്...

Google Oneindia Malayalam News

വിലക്ക്, ബഹിഷ്‌കരണം, താക്കീത്... തുടങ്ങി പ്രതിസന്ധികള്‍ക്ക് ഇടയിലേക്കാണ് ശശി തരൂര്‍ എംപി വിമാനമിറങ്ങിയത്. കരിപ്പൂരില്‍ നിന്ന് അദ്ദേഹം കോഴിക്കോട് എത്തുമ്പോഴേക്കും സെമിനാറിന്റെ സംഘാടകര്‍ പിന്മാറുന്നു, അപ്രഖ്യാപിത വിലക്ക് എന്ന പ്രചാരണം വരുന്നു... ഒരു സുപ്രഭാതത്തില്‍ ശശി തരൂരിന് തോന്നിയതാണോ മലബാര്‍ പര്യടനം നടത്താന്‍.

അതാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. തരൂരിന് പിന്നില്‍ ശക്തനായ ഒരു നേതാവുണ്ട് എന്നാണ് മിക്ക കോണ്‍ഗ്രസുകാരും സംശയിക്കുന്നു. ചിലര്‍ വിരല്‍ ചൂണ്ടുന്നത് ഉമ്മന്‍ ചാണ്ടിയിലേക്കാണ്. അതിന് വ്യക്തമായ ചില കാരണങ്ങളുമുണ്ട്...

1

കോണ്‍ഗ്രസില്‍ ഒരു എംപി എന്ന നിലയില്‍ നിന്ന് പ്രമുഖനായ നേതാവ് എന്ന തലത്തിലേക്കുള്ള മാറ്റം ശശി തരൂരില്‍ സംഭവിച്ചത് അതിവേഗമാണ്. പാര്‍ട്ടി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതോടെയാണ് എല്ലാം മാറിയത്. 1000ത്തിലധികം വോട്ട് നേടിയ തരൂരിന് കേരളത്തില്‍ മികച്ച പിന്തുണയുണ്ട് എന്ന പ്രതീതിക്ക് ഇത് കാരണമായി. കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കൊപ്പം നിന്നപ്പോള്‍ ചിലര്‍ മാറി സഞ്ചരിച്ചു.

2

കോഴിക്കോട് എംപി എംകെ രാഘവന്‍ പരസ്യമായി ശശി തരൂരിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെല്ലാം തരൂരിനെ അകറ്റി നിര്‍ത്തിയപ്പോള്‍ എഐസിസി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ കാണാന്‍ തയ്യാറായ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി മാത്രമാണ്.

3

നിലവില്‍ വിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. ഇനി അദ്ദേഹം മുഖ്യമന്ത്രി പദവിയിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നില്ല. എല്ലാ മത-രാഷ്ട്രീയ വിഭാഗങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടിയെ പോലെ സ്വീകാര്യനായ നേതാവ് കോണ്‍ഗ്രസില്‍ അപൂര്‍വമാണ്. മതനിരപേക്ഷ കാഴ്ചപ്പാട് ഉയര്‍ത്തി പിടിക്കുന്ന ശശി തരൂര്‍ ഈ പദവിയിലേക്ക് കടന്നുവരുമോ എന്നാണ് ഉയരുന്ന ചോദ്യം.

4

വിവാദ പ്രസ്താവനകള്‍ കെ സുധാകരനില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് അവമതിപ്പുണ്ടാക്കിയിരിക്കുന്നു. വിഡി സതീശനെ അകറ്റി നിര്‍ത്തുകയാണ് എന്‍എസ്എസ്. എന്നാല്‍ ഈ രണ്ട് കക്ഷികള്‍ക്കും ഒരുപോലെ സ്വീകാര്യനാണ് ശശി തരൂര്‍. കോഴിക്കോട്ടെ ബഹിഷ്‌കരണ വിവാദത്തിനിടെ, മലപ്പുറത്തെത്തിയപ്പോള്‍ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് തരൂരിനൊപ്പമുണ്ടായിരുന്നു. അദ്ദേഹമാകട്ടെ ഉമ്മന്‍ ചാണ്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയുമാണ്.

5

മലപ്പുറം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, കെസി വേണുഗോപാലിന്റെ വിശ്വസ്തന്‍ എപി അനില്‍ കുമാര്‍ എംഎല്‍എ എന്നിവരെല്ലാം തരൂരിനെ സ്വീകരിക്കാന്‍ എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. ഈ വേളയിലെ വിഎസ് ജോയിയുടെ സാന്നിധ്യം വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ബെന്നി ബെഹനാന്‍, കെസി ജോസഫ്, കെ ബാബു തുടങ്ങി എ ഗ്രൂപ്പിലെ നേതാക്കളെല്ലാം ഒതുങ്ങിയ മട്ടാണ്. ഈ വേളയിലാണ് തരൂരിന്റെ വരവ്.

അടിവരയിട്ട് വിഡി സതീശന്‍; സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ല, ശശി തരൂര്‍ പ്രതികരിച്ചത് ഇങ്ങനെ...അടിവരയിട്ട് വിഡി സതീശന്‍; സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ല, ശശി തരൂര്‍ പ്രതികരിച്ചത് ഇങ്ങനെ...

6

വടകരയിലും നേമത്തും മല്‍സരിക്കാന്‍ കെ മുരളീധരന് ശക്തി പകര്‍ന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ശശി തരൂരിനെ പിന്തുണച്ച് കെ മുരളീധകരന്‍ പരസ്യ പ്രസ്താവന നടത്തിയതിന് പിന്നിലും ഉമ്മന്‍ ചാണ്ടിയാണ് എന്നാണ് സൂചന. മുരളീധരന്‍ പറഞ്ഞ മുഖ്യമന്ത്രി കുപ്പായം തുന്നിയിരിക്കുന്നവര്‍ നിലവിലെ നേതാക്കളാണ് എന്ന് വ്യക്തം. ദേശീയ തലത്തിലേക്ക് പോയ ചെന്നിത്തല അവസരം കിട്ടിയാല്‍ കേരളത്തില്‍ സജീവമാകാനും സാധ്യതയുണ്ട്.

7

നിലവിലെ നേതൃത്വം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മാത്രമേ കാണൂ എന്നാണ് വിവരം. സീറ്റുകള്‍ കുറഞ്ഞാല്‍ നേതൃത്വത്തെ മാറ്റാനാണ് സാധ്യത. അപ്പോള്‍ വരുന്ന പൊതു സ്വീകാര്യന്‍ ശശി തരൂര്‍ ആകാന്‍ മണ്ണ് പാകപ്പെടുത്തുകയാണ് കോണ്‍ഗ്രസിലെ ചിലര്‍ എന്നും വാര്‍ത്തകളുണ്ട്. എ ഗ്രൂപ്പ് തരൂരിന് നല്‍കുന്ന പിന്തുണയും ഈ ഘട്ടത്തില്‍ എടുത്തു പറയേണ്ടതാണ്.

യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങിയാല്‍ 5 നേട്ടം!! ദുബായ് വിലയില്‍ നേരിയ വര്‍ധനവ്... കേരളത്തില്‍ കുറഞ്ഞുയുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങിയാല്‍ 5 നേട്ടം!! ദുബായ് വിലയില്‍ നേരിയ വര്‍ധനവ്... കേരളത്തില്‍ കുറഞ്ഞു

English summary
Who Are That Leader behind Shashi Tharoor? Some Congress Leaders Indicates Ommen Chandy Name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X