ഫിലിപ്പോ ഒസെല്ല ആരാണ് ? കേരളത്തിൽ വിലക്ക് എന്തിന്? ബന്ധം എന്ത്? അറിയാം...
തിരുവനന്തപുരം: പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയെ തിരികെ രാജ്യത്തേക്ക് മടക്കി അയച്ച സംഭവം വിവാദത്തിൽ. ഇക്കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇദ്ദേഹത്തെ തിരികെ രാജ്യത്തേക്ക് മടക്കി അയച്ചത്.
ഒസെല്ലയെ മടക്കി അയച്ചതിന്റെ കാരണം വ്യക്തമല്ല. ഇത് പുറത്ത് പറയാൻ കഴിയില്ല എന്നായിരുന്നു തിരുവനന്തപുരത്തെ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് ഫിലിപ്പോ ഒസെല്ലയെ തിരിച്ച് മടക്കി അയച്ചത് എന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ല ഇക്കഴിഞ്ഞ ദിവസം പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇതിന് പിന്നാലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടയുകയും തിരിച്ചയക്കുകയും ചെയുകയായിരുന്നു. റിസർച്ച് വീസയിലാണ് ഇദ്ദേഹം കേരളത്തിൽ എത്തിയത്. മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്ത് വന്നത്.

ഇംഗ്ലണ്ടിലെ ഫാല്‍മര്‍ പ്രദേശത്ത് 1959 ല്‍ സ്ഥാപിച്ച സസക്‌സ് സര്‍വ്വകലാശാലയിലെ നര വംശ ശാസ്ത്ര ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രൊഫസറാണ് ഇയാൾ. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക വ്യതിയാത്തെ കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തിയാണ് എന്ന സവിശേഷതയും ഉണ്ട് ഒസെല്ലയ്ക്ക്. കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിലെ ഗവേഷണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മലയാളികളുടെ ജീവിതം, ബന്ധങ്ങള്‍, ശീലങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നീ നാനാ തലത്തിലും പുസ്തകങ്ങൾ എഴുതുന്നതും ഇദ്ദേഹത്തിന്റ ശീലമാണ്. കേരളത്തിൽ നിരവധി തവണ ഇയാൾ എത്തിയിട്ടുണ്ട്. എല്ലാം ഗവേഷണത്തിന്റെ ഭാഗമായി തന്നെ. പല സ്ഥലങ്ങളും ഒസെല്ല സന്ദർശിച്ചു. 1980 - കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഒസെല്ല.

സോഷ്യല്‍ മൊബിലിറ്റി ഇന്‍ കേരള: മോഡേണിറ്റി ആന്റ് ഐഡന്റിറ്റി ഇന്‍ കോണ്‍ഫഌക്റ്റ്, ഇസ്ലാമിക് റിഫോം ഇന്‍ സൗത്ത് ഏഷ്യ, ഇസ്ലാംപൊളിറ്റിക്‌സ് ആന്ത്രപോളജി, റിലീജിയണ്‍ ആന്റ് മൊറാലിറ്റി ഓഫ് മാര്‍ക്കറ്റ്, സൗത്ത് ഏഷ്യന്‍ മസ്‌കുലിനിറ്റീസ്, മെന്‍ ആന്റ് മസ്‌കുലിനിറ്റീസ് ഇന്‍ സൗത്ത് ഇന്ത്യ, മൈഗ്രേഷന്‍ മോഡേണിറ്റി ആന്റ് സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്നീ നിരവധി പുസ്തങ്ങളുടെ സൃഷ്ടാവ് കൂടിയാണ് ഇദ്ദേഹം.
Recommended Video

ഇതിന് മുൻപും കേരളത്തിൽ എത്തിയ ഒസെല്ലയ്ക്ക് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ല. വിമാനത്താവളത്തിലെ അനുഭവത്തെക്കുറിച്ച് ഒസെല്ല വ്യക്തമാക്കിയിരുന്നു -' തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംസാരിക്കാനായിരുന്നു ആദ്യ നിർദ്ദേശം. തന്റെ പാസ്പോർട്ട് ഉദ്യോഗസ്ഥർ സ്കാൻ ചെയ്ത് വിരലടയാളവും ഫോട്ടോയും പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി.

വിമാനത്താവളത്തിലെ സൂപ്പർവൈസറും എമിഗ്രേഷൻ ഉദ്യോഗസ്ഥരും യാതൊരു തരത്തിലുമുള്ള മര്യാദയില്ലാതെ ആണ് പെരുമാറിയത്. എന്തുകൊണ്ട് ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് അവർ വിശദീകരിച്ചില്ല. കേന്ദ്ര സർക്കാരിന്റെ തീരുമാനം എന്നുമാത്രം മറുപടി പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. അന്നൊന്നും ഉണ്ടാകാത്ത വിലക്ക് കേരളത്തിൽ ഇക്കഴിഞ്ഞ ദിവസം എത്തിയപ്പോൾ ഉണ്ടായത് എന്തിന്? പൊതു സമൂഹം ഇക്കാര്യം അറിയേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധിക്കുകയും ഇദ്ദേഹത്തെ വിലക്കിയത് വിശദീകരണം നൽകാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

65 വയസുകാരനാണ് ഫിലിപ്പോ ഒസെല്ല. ഇദ്ദേഹത്തെ കാത്ത് വിമാന താവളത്തിന് പുറത്ത് പരിപാടിയുടെ സംഘാകർ നിന്നിരുന്നു. എന്നാൽ, സംഘാടകരെ പോലും കാണാൻ അനുവദിക്കാതെ ഫിലിപ്പോ ഒസെല്ലയെ തിരികെ അയച്ചത്. തിരുവനന്തപുരത്ത് നടത്തുന്ന പരിപാടിയുടെ പ്രധാന മുഖം ആയിരുന്നു ഫിലിപ്പോ ഒസെല്ല. സിഡിഎസ് തിരുവനന്തപുരം, കുസാറ്റ്, കേരള സർവകലാശാല, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇക്കണോമിക്സ് തുടങ്ങിയവരായിരുന്നു പരിപാടിയുടെ സംഘാടകർ. ഈ പരിപാടിക്കോ പരിപാടിയുടെ സംഘാടകർക്കോ പ്രത്യക്ഷ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications