കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വന്റിഫോറിലെ അരുണിനെ 'സ്റ്റാൻഡേർഡ്' പഠിപ്പിച്ച ഗിരിജൻ... പാലാവരിവട്ടം പാലം പൊളിപ്പിച്ച അതേ ഗിരിജൻ

Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ സ്ഥലമിടപാട് വിവാദത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സ്ഥലത്തുണ്ടായിരുന്നു എന്നാണ് പിടി തോമസ് ആദ്യം മുതലേ പറയുന്നത്. എന്തായാലും, ട്വന്റിഫോര്‍ ന്യൂസിലെ അരുണ്‍ കുമാര്‍ ചര്‍ച്ചയ്ക്കിടയില്‍ ആ ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചു.

പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്

ലോക്കല്‍ സെക്രട്ടറി എന്നായിരുന്നു അരുണ്‍ പറഞ്ഞത്. പിടി തോമസിനെ പോലെ അവിടെ നിന്ന് ഓടിയ ആളാണെന്ന മട്ടിലായിരുന്നു പറഞ്ഞ് തുടങ്ങിയത്. കെവി ഗിരിജനെ ഫോണില്‍ വിളിച്ചതോടെ അരുണ്‍ കുമാറിന് ചിലത് തിരുത്തേണ്ടിയും ചിലത് പഠിക്കേണ്ടിയും വന്നു. പാലാരിവട്ടം പാലവുമായും ഗിരിജന് ഒരു ബന്ധമുണ്ട്...

ലോക്കല്‍ സെക്രട്ടറിയെന്ന്

ലോക്കല്‍ സെക്രട്ടറിയെന്ന്

പൈസ എണ്ണിവാങ്ങുമ്പോള്‍ സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറി കെവി ഗിരിജനും അവിടെ ഉണ്ടായിരുന്നു. അത് ഒരു പ്രധാന പ്രശ്‌നമല്ലേ എന്നായിരുന്നു അവതാരകനായ അരുണ്‍, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീമിനോട് ചോദിച്ചത്. സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറി ഓടിപ്പോകുന്നു എന്ന് പറയുന്നതും പിടി തോമസ് ഓടിപ്പോകുന്നു എന്നതും ഒരുമിച്ച് തന്നെ വായിക്കണം എന്നൊക്കെ പറഞ്ഞാണ് അരുണ്‍ തുടര്‍ന്നത്,

വാലും മടക്കി ഓടുന്നത് അരുണ്‍ കണ്ടോ...

വാലും മടക്കി ഓടുന്നത് അരുണ്‍ കണ്ടോ...

ഗിരിജന്‍ സംഭവ സ്ഥലത്ത് നിന്ന് വാലും മടക്കിവച്ച് ഓടുന്നത് അരുണ്‍ കുമാര്‍ കണ്ടോ- ഇതായിരുന്നു എടുത്തടിച്ച പോലെ കെവി ഗിരിജന്റെ ആദ്യത്തെ ചോദ്യം. എംഎല്‍എ അങ്ങനെ പറഞ്ഞല്ലോ എന്നായി അരുണ്‍. ഉള്ളിലിരുന്ന് പൈസ എണ്ണിയില്ലേ എന്നും അരുണ്‍ ചോദിച്ചു.

പറഞ്ഞത് ചെക്ക് കൊടുക്കാന്‍

പറഞ്ഞത് ചെക്ക് കൊടുക്കാന്‍

ഒരു പൈസയും താന്‍ എണ്ണിയിട്ടില്ല. ഡീല്‍ അനുസരിച്ച് ചെക്ക് കൊടുക്കാനാണ് താന്‍ പറഞ്ഞത്. ക്യാഷ് ആയാല്‍ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചത് പിടി തോമസ് ആണെന്നും ഗിരിജന്‍ കൃത്യമായി മറുപടി നല്‍കി.

നിങ്ങ വെറുതേ വേണ്ടാത്തയൊന്നും പറയണ്ട

നിങ്ങ വെറുതേ വേണ്ടാത്തയൊന്നും പറയണ്ട

അതിനിടെ ഗിരിജനെ അരുണ്‍കുമാര്‍ പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയെന്ന് വീണ്ടും വിശേഷിപ്പിച്ചു. ' ഞാന്‍ ലോക്കല്‍ സെക്രട്ടറിയൊന്നും അല്ലാട്ടാ...നിങ്ങ വെറുതേ വേണ്ടാത്തെയൊന്നും പറയണ്ട. ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാ. ഢാന്‍ ഒരു ബ്രാഞ്ചിന്റെ സെക്രട്ടറിയാണ്' ഇങ്ങനെ ആയിരുന്നു ഗിരിജന്റെ കൃത്യമായ പ്രതികരണം.

ഓടിപ്പോകുന്നത് തടഞ്ഞു

ഓടിപ്പോകുന്നത് തടഞ്ഞു

ഇടപാട് നടത്താന്‍ എത്തിയ കുപ്പി രാധാകൃഷ്ണന്‍ എന്ന് വിളിക്കുന്ന വിഎസ് രാധാകൃഷ്ണന്‍, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ അത് തടഞ്ഞതും കെവി ഗിരിജന്‍ എന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അക്കാര്യവും അ്‌ദ്ദേഹം അരുണ്‍ കുമാറിനോട് വിശദീകരിച്ചു.

ഇത്തിരി സ്റ്റാന്‍ഡേര്‍ഡില്‍ പറ

ഇത്തിരി സ്റ്റാന്‍ഡേര്‍ഡില്‍ പറ

ചര്‍ച്ചയ്ക്കിടെ അരുണ്‍ കുമാര്‍ അറിയാതെ 'കുപ്പി രാമകൃഷ്ണന്‍' എന്ന് പറഞ്ഞു. അപ്പോഴായിരുന്നു ചിരിച്ചുകൊണ്ട് ഗിരിജന്റെ മറുപടി. 'വിഎസ് രാമകൃഷ്ണന്‍. കുപ്പി എന്നൊന്നും പറയല്ലേ. ഇത്തിരി സ്റ്റാന്‍ഡേര്‍ഡില്‍ പറ...'. ഇതോടെ അരുണ്‍ ആ പ്ര.ാേഗം തിരുത്തുകയും ചെയ്തു.

പാലാരിവട്ടം പാലത്തിന്റെ കഥ

പാലാരിവട്ടം പാലത്തിന്റെ കഥ

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പണിത പാലാരിവട്ടം പാലം ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ്. പാലത്തിന്റെ പ്രശ്‌നങ്ങള്‍ ആദ്യം പുറത്ത് കൊണ്ടുവന്നതും ഇതേ ഗിരിജന്‍ തന്നെ ആയിരുന്നു.

Recommended Video

cmsvideo
TV Rating: Asianet and Asianet News Top In Entertainment And News Segments, In Week 36
ഫോട്ടോ അയച്ചു

ഫോട്ടോ അയച്ചു

ഒരു ഫോട്ടോഗ്രാഫറുടെ സഹായത്തോടെ ആയിരുന്നു ഗിരിജന്‍ പാലാരിവട്ടം പാലത്തിന്റെ ദുരവസ്ഥയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. പിന്നീടിത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് അയച്ചുകൊടുക്കുകയും ചെയ്തു.ആ പരാതിയാണ് ഒടുവില്‍ പാലാരിവട്ടം പൊളിച്ചുപണിയുന്നതിലേക്ക് എത്തിയത്.

English summary
Who is KV Girijan- The CPM Branch Secreatry, who corrected anchor Arun Kumar during TV Discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X