കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ സല്യൂട്ട് ഏറ്റുവാങ്ങിയ ആ മനുഷ്യന്‍ ആര്? പിണറായിയുടെ പ്രിയപ്പെട്ടവരില്‍ ഒരാള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിലെ ഓണാഘോഷ പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും പങ്കെടുത്തിരുന്നു. ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കുകയും തിരിച്ച് മുഖ്യമന്ത്രി സല്യൂട്ട് നല്‍കുകയും ചെയ്ത ഒരാളായിരുന്നു എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം. ഒരു ഔദ്യോഗിക പദവികളും വഹിക്കാത്ത ഒരു സാധാരണക്കാരനാണ് മുഖ്യമന്ത്രി തിരിച്ച് സല്യൂട്ട് നല്‍കിയത് എന്ന് നിങ്ങള്‍ക്കറിയാമോ.

എന്നാല്‍ സെക്രട്ടറിയേറ്റിലെ കണ്ടോണ്‍മെന്റ് ഗേറ്റ് വഴി സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് പരിചിതമായ മുഖമാണ് കരീമിക്കയുടേത്. സെക്രട്ടറിയേറ്റിലെ ട്രാഫിക് നിയന്ത്രണം മുതല്‍ ആളുകളെ സഹായിക്കല്‍ വരെ കരീമിക്കയുടെ സ്വന്തം ജീവിതചര്യയാണ്. ആരും പറഞ്ഞിട്ടോ ഒന്നും ലഭിച്ചിട്ടോ അല്ല കരീമിക്കയ്ക്ക് ഇത് ചെയ്യുന്നത്. ഒരു നിയോഗം പോലെ ഏറ്റെടുത്ത് ചെയ്യുന്നു എന്ന് മാത്രം.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ശമ്പളം എത്രയെന്നറിയാമോ?

1

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ മുഖ്യമന്ത്രി വരെ കരീമിക്കയ്ക്കു വേണ്ടി കാത്തു നില്‍ക്കാറുണ്ട്. കെ കരുണാകരന്‍ മുതലുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരും കരീമിക്കയുടെ സല്യൂട്ട് സ്വീകരിച്ചിട്ടുണ്ട്. ആ കരീമിക്കയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സല്യൂട്ട് നല്‍കിയത്. കഴിഞ്ഞ ഓണത്തിന് മുഖ്യമന്ത്രി കരീമിക്കയെ വീട്ടില്‍ വിളിച്ച് വരുത്തി ഭക്ഷണവും നല്‍കിയിരുന്നു.

ആ ചിരിക്ക് മാത്രം കൊടുക്കണം 100 മാര്‍ക്ക്; എന്നാലും ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താകും?

2

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് കരീമിക്ക സല്യൂട്ട് നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് തിരിച്ചു സല്യൂട്ട് നല്‍കിയ ആദ്യത്തെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയന്‍. പിണറായി നേരത്തേയും കരീമിക്കയെ പരിഗണിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു പെരുമഴക്കാലത്ത് കന്റോണ്‍മെന്റ് ഗേറ്റിന് സമീപം ഡ്യൂട്ടി ചെയ്യുന്ന കരീമിക്കയെ അതുവഴി കാറില്‍ പോയ മുഖ്യമന്ത്രി കാണാനിടയായി.

ഒറ്റയടിക്ക് വിറ്റത് 1400 ബസ്! യുഎഇയില്‍ വമ്പന്‍ ഇടപാട് നടത്തി അശോക് ലെയ്‌ലാന്റ്, കരാര്‍ തുക കേട്ടോ?ഒറ്റയടിക്ക് വിറ്റത് 1400 ബസ്! യുഎഇയില്‍ വമ്പന്‍ ഇടപാട് നടത്തി അശോക് ലെയ്‌ലാന്റ്, കരാര്‍ തുക കേട്ടോ?

3

പിന്നാലെ മുഖ്യമന്ത്രി ഡ്രൈവറുടെ പക്കല്‍ ഒരു കുട കൊടുത്തുവിട്ട് 'മഴ നനഞ്ഞ് ജോലി ചെയ്യേണ്ട', എന്നൊരു ഉപദേശവും നല്‍കി. തന്റെ ജീവിതത്തില്‍ ഏറ്റവും സന്തോഷമുണ്ടാക്കിയ അനുഭവങ്ങളിലൊന്നാണിതെന്ന് കരീമിക്ക പറഞ്ഞിരുന്നു. എന്നും രാവിലെ അദ്ദേഹം സെക്രട്ടറിയേറ്റിലെ കണ്ടോണ്‍മെന്റ് ഗേറ്റില്‍ ഉണ്ടാകും കരീമിക്ക.

4

കഴിഞ്ഞ പതിനേഴ് വര്‍ഷത്തില്‍ അധികമായി കരീമിക്ക തന്റെ ഈ നിസ്വാര്‍ത്ഥ സേവനം തുടരുന്നു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ സല്യൂട്ട് കരീമിക്ക ഏറ്റുവാങ്ങിയത്.

English summary
Who is the man who received the chief minister Pinarayi Vijayan's salute?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X