കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗയ്ക്കിടെ പ്രാർഥന... പ്രോട്ടോക്കോള്‍ വായിച്ചിരുന്നെങ്കില്‍ ശൈലജയ്ക്ക് ഈ അബദ്ധം പറ്റില്ലായിരുന്നു!

  • By Desk
Google Oneindia Malayalam News

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമങ്ങളാണ് യോഗയ്ക്ക് വേണ്ടി ഒരു അന്താരാഷ്ട്ര ദിനാചരണം സാധ്യമാക്കിയത്. എന്ന് കരുതി അത് ബി ജെ പിയുടെ പരിപാടിയാണ് എന്ന് കരുതുന്നത് മണ്ടത്തരമാണ്. ഈ മണ്ടത്തരം കാണിക്കുന്നവരാണ് മതേതര യോഗ ഉയര്‍ത്തിപ്പിടിച്ചുവരുന്നത്. മതേതര യോഗ എന്ന് പറയുന്നത് കേട്ടാല്‍ തോന്നും ലോകത്തുള്ള ബാക്കിയെല്ലാവരും ഇന്ന് ആചരിക്കുന്നത് എന്തോ മതപരമായ യോഗയാണ് എന്ന്.

<strong>മതേതര യോഗയോ അതെന്ത് യോഗ...? സിപിഎമ്മിന് ട്രോളന്മാരുടെ പണി, ഒരോ യോഗം!</strong>മതേതര യോഗയോ അതെന്ത് യോഗ...? സിപിഎമ്മിന് ട്രോളന്മാരുടെ പണി, ഒരോ യോഗം!

ആയുഷ് ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച യോഗ ദിനാചാര പരിപാടിയില്‍ പ്രാര്‍ഥന ആലപിച്ച ഉദ്യോഗസ്ഥനെ മന്ത്രി ശാസിച്ചു എന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവരുന്നുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പ്രാര്‍ഥന കേട്ട് അസന്തുഷ്ടി പ്രകടിപ്പിച്ചത്. ഇത് തെറ്റായിപ്പോയി എന്ന് താന്‍ പറഞ്ഞതായി പിന്നീട് മന്ത്രി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. കെ കെ ശൈലജയുടെ നിലപാടിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്ത് വന്നതോടെ യോഗ ദിനം കേരളത്തിലെങ്കിലും രാഷ്ട്രീയമായി.

kkshylaja

യോഗയില്‍ ഒരു മതത്തിന്റെ പ്രാര്‍ഥന പാടിയത് ശരിയല്ലെന്നാണത്രെ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്. എങ്കില്‍ ഏത് മതത്തിന്റെ പ്രാര്‍ഥന യോഗയില്‍ പാടിയത്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്മെന്റ് നല്‍കിയ കോമണ്‍ യോഗ പ്രോട്ടോക്കോള്‍ മന്ത്രി ഒരിക്കലെങ്കിലും വായിച്ചുനോക്കിയിരുന്നെങ്കില്‍ ഈ അബദ്ധം സംഭവിക്കുമായിരുന്നില്ല.

<strong>സിപിഎമ്മിന് ഇപ്പോള്‍ യോഗയോട് അയിത്തമില്ല!!! അണികളെ കൂട്ടാന്‍ മതേതര യോഗ...</strong>സിപിഎമ്മിന് ഇപ്പോള്‍ യോഗയോട് അയിത്തമില്ല!!! അണികളെ കൂട്ടാന്‍ മതേതര യോഗ...

സമരസത്തോടെ മുന്നോട്ട് നീങ്ങുക, എല്ലാ സ്വരങ്ങളും ഒന്നാകട്ടെ, ധീരത പോലെ ബുദ്ധിയുണരട്ടെ, എല്ലാ പ്രയത്‌നത്തിലും വെട്ടിത്തിളങ്ങും ദിവ്യതയുണ്ടാകട്ടെ എന്ന പ്രാര്‍ഥനയാണ് ആയുഷ് മന്ത്രാലയത്തിന്റെ പ്രോട്ടോക്കോളില്‍ ഉള്ളത്. ഈ പ്രാര്‍ഥന എങ്ങനെയാണ് മതപരമാകുന്നത്. യോഗ ഒരു മതത്തിന്റെയും സ്വന്തമല്ല എന്ന് പ്രധാനമന്ത്രി തന്നെ ലോകത്തോട് പറയുമ്പോള്‍ അതിനെ മതപരമെന്ന് തരംതാഴ്ത്തുന്ന ചര്‍ച്ചകള്‍ക്ക് ഒരു മന്ത്രി തന്നെ വഴിവെക്കുന്നത് നിര്‍ഭാഗ്യകരമാണ്.

അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര ആയുഷ് ഡിപ്പാര്‍ട്മെന്റ് നല്‍കിയ കോമണ്‍ യോഗ പ്രോട്ടോക്കോള്‍ ഇവിടെ

English summary
Why Minister KK Shyalaja is unhappy over Sanskrit prayer at Yoga Day event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X