• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സംവാദ പരിപാടിയിൽ കറുപ്പ് മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു, മോദിക്കും പിണറായിക്കും കറുപ്പിനോട് എന്താണ് ഭയം'

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ സംവാദപരിപാടി ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു. തമിഴ്നാട്ടിൽ മോദിയും സമാനമായി കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. കറുപ്പിനോട് എന്തിനാണ് ഇരുവർക്കും ഇത്ര ഭയമെന്നും ചെന്നിത്തല ചോദിച്ചു.എസ് എഫ് ഐ ക്കാർക്ക് മാത്രമാണ് പ്രവേശനം. ചോദ്യങ്ങൾ മുൻകൂട്ടി നൽകുകയും വേണം. ഇത്തരത്തിൽ സംവാദം നടത്തുന്നതിന് പകരം ടെലിവിഷനിലൂടെയുള്ള പതിവ് ബഡായി ബംഗ്ലാവ് തുടരുന്നതാണ് നല്ലതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചെന്നിത്തല കുറ്റപ്പെടുത്തി. പോസ്റ്റിൻറെ പൂർണരൂപം വായിക്കാം

ഇന്ധന വിലവർധന അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. യാതൊരു മര്യാദയും ഇല്ലാത്ത പ്രവർത്തനമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. 2014ൽ ക്രൂഡ് ഓയിലിന് 105 രൂപ വിലയുള്ളപ്പോഴാണ് 72 രൂപ പെട്രോളിന് വില ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് 50 രൂപയാണ്. ഈ സാഹചര്യത്തിൽ 29 രൂപയ്ക്ക് ജനങ്ങൾക്ക് പെട്രോൾ ലഭിക്കേണ്ടതാണ്. ഈ ഘട്ടത്തിലാണ് 90 രൂപയിലേക്ക് പെട്രോൾ ഡീസൽ വില അടുക്കുന്നത്. പാചക വാതക വില ഇന്നും 50 രൂപ വർദ്ധിച്ചു. സംസ്ഥാന സർക്കാരിന് ഈ വിഷയത്തിലുള്ള ആത്മാർത്ഥത സംശയകരമാണ്. സംസ്ഥാന സർക്കാരിന് അധികനികുതി വേണ്ടെന്നു വയ്ക്കാവുന്നതാണ്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 600 കോടിയോളം രൂപ മൂന്നു തവണയായി വേണ്ടെന്നു വച്ചിരുന്നു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇന്ധന നികുതിയുടെ കാര്യത്തിൽ ജനങ്ങളെ കൊള്ളയടിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കുന്നു. തമിഴ്നാട്ടിൽ മോദിയും സമാനമായി കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്. കറുപ്പിനോട് എന്തിനാണ് ഇരുവർക്കും ഇത്ര ഭയം ? മുഖ്യമന്ത്രിയുടെ സംവാദപരിപാടി ഏകപക്ഷീയമാണ്. എസ് എഫ് ഐ ക്കാർക്ക് മാത്രമാണ് പ്രവേശനം. ചോദ്യങ്ങൾ മുൻകൂട്ടി നൽകുകയും വേണം. ഇത്തരത്തിൽ സംവാദം നടത്തുന്നതിന് പകരം ടെലിവിഷനിലൂടെയുള്ള പതിവ് ബഡായി ബംഗ്ലാവ് തുടരുന്നതാണ് നല്ലത്.

നിയമസഭയിൽ വച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ട് പ്രകാരം 6.49 ശതമാനം വളർച്ചനിരക്ക് ഉണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ 3.45 ശതമാനത്തിലാണ്. കാർഷികമേഖല നെഗറ്റീവ് വളർച്ചയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 3100 കോടിയിലധികം രൂപയാണ്. ലാഭത്തിൽ ആയിരുന്നു 47 പൊതുമേഖലാസ്ഥാപനങ്ങളുടെ സ്ഥാനത്ത് ഇന്ന് അത്‌ 43 സ്ഥാപനങ്ങളായി കുറഞ്ഞു. വ്യവസായ മേഖല പാടേ തകർന്നു. പിന്നെ എന്തു വികസനമാണ് ഈ നാട്ടിൽ നടന്നതെന്ന് വികസന മുന്നേറ്റ ജാഥ നടത്തുന്നവർ പറയണം.

cmsvideo
  കേന്ദ്രത്തിന്റെ കള്ളക്കണക്കുകള്‍ക്ക് ചുട്ട മറുപടി നല്‍കി പിണറായി വിജയന്‍

  കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

  നിയമസഭയിൽ ഈ സർക്കാരിന്റെ വൻകിട വികസന പദ്ധതികൾ ഏതൊക്കെയാണ് എന്ന് തിരുവഞ്ചൂർ ചോദിച്ചപ്പോൾ,വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു മറുപടി. സ്വന്തമായി ഒരു വികസന പദ്ധതിയും ഇല്ലാതെ യു ഡി എഫ് കാലത്തെ പദ്ധതികളുടെ ഉത്ഘാടനം നടത്തുക മാത്രമാണ് എൽ ഡി എഫ് ചെയ്യുന്നത്.

  എൽ ഡിഎഫ് ഇപ്പോൾ നടത്തുന്നത് വികസന മുന്നേറ്റ ജാഥ അല്ല, വാചകമടി വികസന ജാഥയാണ്.

  ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീരുണക്കാന്‍ സമര പന്തലിലെത്തി ഉമ്മന്‍ ചാണ്ടി, സങ്കടം പറഞ്ഞ് സമരക്കാര്‍!!

  ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്

  സ്റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍; പുതിയ ചിത്രങ്ങള്‍

  English summary
  why modi and pinarayi scared of black colour;Ramesh Chennithala Slams Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X