മുല്ലപ്പള്ളിയെ ഭയപ്പെടുത്തിയത് സിപിഎമ്മോ ബിജെപിയോ അല്ല... കോണ്‍ഗ്രസ് തന്നെ; ഒരു പ്രസിഡന്റ് അങ്ങനെ പറയുമ്പോള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയം സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കേരളത്തില്‍ ശക്തമായ തിരിച്ചുവരവ് സാധ്യമാക്കണമെങ്കില്‍, നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ ആദ്യപടി എന്നവണ്ണം പ്രതിപക്ഷ നേതൃപദവി രമേശ് ചെന്നിത്തലയില്‍ നിന്ന് എടുത്ത് മാറ്റുകയും വിഡി സതീശനെ ഏല്പിക്കുകയും ചെയ്തു.
അടുത്തത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആണ്. സ്ഥാനമൊഴിയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനുള്ള ഭയത്തിന്റെ കാരണം എന്തെന്ന് കൂടി വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ്. പരിശോധിക്കാം...
താനെയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടം, ചിത്രങ്ങള്‍

മത്സരിക്കാന്‍ തയ്യാറായിരുന്നു
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. കൊയിലാണ്ടി, കൊടുവള്ളി, വയനാട് മണ്ഡലങ്ങളായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.

മത്സരിക്കാന്‍ ഭയപ്പെട്ടു
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് തന്നെ നിര്‍ദ്ദേശിച്ചിരുന്നു എന്നാണ് മുല്ലപ്പള്ളി പറയുന്നത്. എന്നിട്ടും താന്‍ മത്സരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് മുല്ലപ്പള്ളി പറയുന്നു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാലുവാരി തോല്പിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭയം.

ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തു
കേരളത്തില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത് ഗ്രൂപ്പുകള്‍ ആണെന്നും സോണിയ ഗാന്ധിയെ മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ഗ്രൂപ്പുകള്‍ തന്നെ അനുവദിച്ചില്ലെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഇതില്പരം എന്ത് വേണം
കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാകാന്‍ ഇതില്പരം എന്ത് വേണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിച്ച സംസ്ഥാന അധ്യക്ഷന്‍, ആ പാര്‍ട്ടിയെ തന്നെ ഭയന്നിരുന്നു എന്ന് പറയുന്നത് എത്രത്തോളം ഗതികെട്ട അവസ്ഥയാണെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.

ശ്രമങ്ങളെല്ലാം പാളി
തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ആയിരുന്നു യുഡിഎഫും കോണ്‍ഗ്രസും നേരിട്ടത്. അതിന് ശേഷം ഡിസിസി പ്രസിഡന്റുമാരെ മാറ്റണം എന്ന നിര്‍ദ്ദേശം മുല്ലപ്പള്ളി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശങ്ങള്‍ എല്ലാം തകിടം മറിക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ചുമതല നല്കാന് പോലും കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ തന്നെ അനുവദിച്ചില്ലെന്നാണ് മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍.

ഒറ്റക്കത്ത് മാത്രം
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിറകേ തന്നെ, കാര്യങ്ങള്‍ വിശദീകരിച്ച് താന്‍ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു എന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അതിന് ശേഷം ഒരു കത്തും അയച്ചിട്ടില്ല. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എല്ലാം സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് അശോക് ചവാന് കമ്മിറ്റിയ്ക്ക് മുന്നിലെത്തി കാര്യങ്ങള്‍ വിശദീകരിക്കാതിരുന്നത് എ്ന്നും അദ്ദേഹം അറിയിട്ടുണ്ട്.

എന്തുകൊണ്ട് ഉടനടി രാജിവച്ചില്ല
തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായ ഉടൻ തന്നെ തനിക്ക് വേണമെങ്കിൽ കെപിസിസി അധ്യക്ഷ പദവി രാജിവച്ച് ഒഴിയാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യാതിരുന്നത് രാഷ്ട്രീയ ഉത്തരവാദിത്തം കൊണ്ടായിരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിയ്ക്കും പിറകെ, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തവും മുല്ലപ്പള്ളി ഏറ്റെടുത്തിട്ടുണ്ട്.

പുതിയത് ആര്
പുതിയൊരു കെപിസിസി പ്രസിഡന്റ് വന്നതുകൊണ്ട് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുമോ എന്ന ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. യുഡിഎഫ് നേതൃത്വത്തില്‍ തലമുറമാറ്റം ഉണ്ടായതുപോലെ കെപിസിസി അധ്യക്ഷ സ്ഥാനത്തും തലമുറമാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. അതുകൊണ്ട് തന്നെ കെ സുധാകരന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് പറയാന്‍ ആവില്ല.
സൂപ്പർ കൂൾ ഹുമാ ഖുറേഷി, വൈറലായി ചിത്രങ്ങൾ
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications