മുസ്ലിം ലീഗ് വിളിച്ച യോഗത്തില്‍ എപി വിഭാഗം എന്തുകൊണ്ട് പങ്കെടുത്തില്ല? വിശദീകരണവുമായി നേതൃത്വം
കോഴിക്കോട്: മുസ്ലിം ലീഗ് മുന്‍കൈയ്യെടുത്ത് കോഴിക്കോട് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തില്‍ സുന്നി എപി വിഭാഗം സമസ്ത പങ്കെടുത്തില്ല. സര്‍ക്കാരിനെതിരെ ശക്തമായ സമരം തുടങ്ങാനുള്ള ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് യോഗം വിളിക്കുന്നത് എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ആഗസ്റ്റ് മൂന്ന് മുതല്‍ പ്രത്യക്ഷ സമരത്തിന് യോഗം തീരുമാനമെടുക്കുകയും ചെയ്തു. സമര പരിപാടികള്‍ക്ക് വേണ്ടി മുസ്ലിം സംഘടനകളുടെ ഐക്യവേദി രൂപീകരിച്ചിട്ടുണ്ട്.
എന്നാല്‍ എപി വിഭാഗം വിട്ടുനിന്നത് കാര്യമായ വിടവായി എടുത്തുകാട്ടപ്പെടുന്നു. യോഗത്തില്‍ പങ്കെടുക്കാതിരിക്കാന്‍ കൃത്യമായ കാരണങ്ങളുണ്ടെന്ന് മുസ്ലിം ജമാഅത്ത് നേതൃത്വം വണ്‍ ഇന്ത്യയോട് പറഞ്ഞു. തുടര്‍ന്ന് വായിക്കുക...
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത് മുതലാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയത്. സച്ചാര്‍-പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 20 ശതമാനം ക്രൈസ്തവ ന്യൂനപക്ഷത്തിന് കൂടി നീക്കിവയ്ക്കുകയായിരുന്നു. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന ആരോപണം പിന്നീട് ഉയര്‍ന്നതാണ് ഹൈക്കോടതി ഇടപെടലിലേക്ക് നയിച്ചത്.

ജനസംഖ്യാ ആനുപാതികമായി സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുസ്ലിം സംഘടനകളുടെ യോഗം കോഴിക്കോട് ചേര്‍ന്നതും സംയുക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതും. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ സമ്പൂര്‍ണമായി നടപ്പാക്കണമെന്നാണ് യോഗത്തിന്റെ ആവശ്യം.

സമരങ്ങളുടെ തുടക്കമെന്നോളം ആഗസ്റ്റ് മൂന്നിന് സെക്രട്ടേറിയറ്റിന് മുമ്പില്‍ നേതാക്കള്‍ ധര്‍ണ നടത്തും. ശേഷം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും. എല്ലാ ജില്ലകളിലും സമര സമിതി രൂപീകരിക്കും. ഐക്യവേദിയുടെ അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. യുവജനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ ഏല്‍പ്പിക്കുമെന്നാണ് വിവരം.

മുസ്ലിം ലീഗിന്റെ ഇടപെടലാണ് എപി വിഭാഗത്തെ പിന്നോട്ടടിപ്പിച്ചതെന്ന് വ്യക്തമാകുന്നു. സംഭവം രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സെയ്ഫുദ്ദീന്‍ ഹാജി പ്രതികരിച്ചു. യോഗത്തിന് ക്ഷണമുണ്ടായിരുന്നു എങ്കിലും പോയില്ല. കഴിഞ്ഞ ദിവസം സമസ്ത വിളിച്ചുചേര്‍ത്ത യോഗത്തിലും പോയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കോളര്‍ഷിപ്പ് വിവാദം മുസ്ലിം ജമാഅത്ത് ശരിക്കും പഠിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഹൈക്കോടതി വിധിയിലെ വിവിധ വശങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു.

സര്‍ക്കാരുമായുള്ള ചര്‍ച്ചയിലൂടെ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമോ എന്നാണ് നോക്കുന്നത്. നിയമവഴിയും ആരായുന്നുണ്ട്. ശാശ്വതമായ പരിഹാരത്തിനാണ് ശ്രമം എന്നും സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു. മുസ്ലിം ലീഗ് മുന്‍കൈയ്യെടുത്തതാണ് എപി വിഭാഗം വിട്ടുനില്‍ക്കാന്‍ കാരണം എന്ന് അദ്ദേഹം പറയുന്നില്ല. അതേസമയം, രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പ്പര്യമില്ല എന്ന് സൂചിപ്പിക്കുകയും ചെയ്തു.

സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം കോടതിയില്‍ ചോദ്യം ചെയ്ത വേളയില്‍ മുസ്ലിം സംഘടനകള്‍ കാര്യക്ഷമമായി ഇടപെട്ടില്ല എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. മുസ്ലിം ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതും പ്രതിഷേധം സംഘടിപ്പിക്കുന്നതും വിഷയത്തിലെ രാഷ്ട്രീയ താല്‍പ്പര്യം സംശയിക്കാന്‍ ഇടയായിട്ടുണ്ട്.
നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ












Click it and Unblock the Notifications