'പിസി ജോര്‍ജിന് യോഗിയുടെ ഭാഷ; ഷാള്‍ സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് നിരാഹാരം അവസാനിപ്പിക്കല്‍'
തിരുവനന്തപുരം: ജനപക്ഷം നേതാവ് പിസി ജോര്‍ജിന്റെ ഷാള്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ നടപടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ച. ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പന്തലില്‍ ബുധനാഴ്ചയാണ് പിസി ജോര്‍ജ് എത്തിയത്. സര്‍ക്കാരിനെയും ഡിവൈഎഫ്‌ഐയെയും രൂക്ഷമായി വിമര്‍ശിച്ച പിസി ജോര്‍ജ് യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തുകയും ചെയ്തു. നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍എസ് നുസൂറും ഷാള്‍ സ്വീകരിച്ചു. എന്നാല്‍ റിജില്‍ മാക്കുറ്റി സ്വീകരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് താന്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്ന് വിശദീകരിക്കുകായണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. കുറിപ്പ് വായിക്കാം....

PC ജോർജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയിൽ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ചമായ ഭാഷയിൽ അപമാനിച്ചയാളാണ്.
അയാളുടെ ഷാൾ സ്വീകരിക്കുന്നത് എൻ്റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ല. യോഗിയും വിഷകലയും സംസാരിക്കുന്ന ഭാഷയാണ് PC ജോർജ് അന്ന് ഉപയോഗിച്ചത്.ആ സമയത്ത് പി സി ജോർജിനെ ഏറ്റവും രൂക്ഷമായ ഭാഷയിൽ വിമർശിച്ചവനാണ് ഞാൻ. ആ ജോർജിൻ്റെ ഷാൾ സ്വീകരിക്കുന്നതിനെക്കാളും നല്ലത്
നിരാഹാരം അവസാനിപ്പിച്ച് പോകുന്നതാണ്.
പി സി ജോർജ് അല്ല അത്തരത്തിലുള്ള ആരായാലും എൻ്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല.
സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട്
നിൽക്കുകയും ചെയ്യുന്ന ഒരാളോടും Compromise ചെയ്യാൻ
മനസ്സില്ല. കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച CPM നോടും എൻ്റെ നിലപാട് അങ്ങനെ തന്നെയാണ്.ലാഭനഷ്ടങ്ങൾ നോക്കിയല്ല ഞാൻ നിലപാട് എടുക്കാറ്. അതിൻ്റെ പേരിൽ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടിൽ
വെള്ളം ചേർക്കില്ല ഒരിക്കലും.
സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications