കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജി സെന്റര്‍ ആക്രമണം: അപലപിക്കാന്‍ മടിയെന്തിന്? പ്രതിപക്ഷത്തോട് പിണറായി

Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റര്‍ ആക്രമിച്ചതിനെ പ്രതിപക്ഷം അപലപിക്കാത്തത് എന്തുകൊണ്ടാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ എല്‍ ഡി എഫ് ന്യായീകരിക്കാറില്ല എന്നും എന്നാല്‍ അതേ നില അല്ല പ്രതിപക്ഷം സ്വീകരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസ് തള്ളിപ്പറഞ്ഞതിനെ എല്‍ ഡി എഫും സംസ്ഥാന സര്‍ക്കാരും നേരത്തെ തന്നെ തള്ളിപ്പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി താനും സി പി ഐ എമ്മിനുവേണ്ടി അഖിലേന്ത്യാ സെക്രട്ടറിയും തയ്യാറായി എന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പിണറായി വിജയന്റെ വാക്കുകള്‍ ഇപ്രകാരമാണ്...

മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

കെ പി സി സി സുധാകരന്റെ രീതിയെക്കുറിച്ച് എന്നെ ഓര്‍മിപ്പിക്കേണ്ട. സുധാകരന്‍ ആരാണ് എന്ന് എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത്. നാല്‍പ്പാടി വാസു മാത്രമല്ല, സേവ്യര്‍ ഹോട്ടല്‍ നാണുവിന്റെ കാര്യം അറിയില്ലേ. അതിലേക്കൊന്നും ഞാന്‍ പോകുന്നില്ല. കെ പി സി സി പ്രസിഡന്റ് സ്വീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ നിലപാട്. പണ്ട് ജയരാജന്റെ ജീവനെടുക്കാന്‍ ശ്രമിച്ചു. ജയരാജന്‍ അവിടെ എത്തിയതിനെ കുറിച്ച് ചോദിച്ചല്ലോ. ഓര്‍മയില്ലേ പഴയ എ കെ ജി ഫ്‌ളാറ്റ്.

2

ആ ഫ്‌ളാറ്റിലാണ് ഇ പി ജയരാജന്‍ താമസിക്കുന്നത്. ശ്രീമതി ടീച്ചര്‍ എ കെ ജി സെന്ററില്‍ തന്നെയാണ് താമസിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് ആക്രമിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്ന നിലപാട് ഞങ്ങള്‍ക്കില്ല. എ കെ ജി സെന്റര്‍ ആക്രമണം ആസൂത്രിതമാണ്. ദൃശ്യങ്ങളില്‍ തന്നെ ആദ്യം ഒരു വാഹനം വന്ന് പോകുന്നത് വ്യക്തമാകുന്നുണ്ട്. പൊലീസ് ആരെയെങ്കിലും പിടിക്കാനല്ല നില്‍ക്കുന്നത്.

3

ആക്രമണത്തിന് പിന്നില്‍ വലിയ ആസൂത്രണം നടത്തിയിട്ടുണ്ട്, അവരാണ് പ്രതിയെ സംരക്ഷിച്ച് നിര്‍ത്തുന്നത്. കെ പി സി സി ഓഫീസ് ആക്രമണത്തിലും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആക്രമണത്തിലും അന്വേഷണത്തിലും നടക്കുന്നുണ്ട്. ബോംബിന്റെ രീതിയെ കുറിച്ച് എന്നോട് ചോദിക്കുന്നതിനേക്കാളും നിങ്ങളുടെ നേതാവിനോട് ചോദിക്കുന്നതാണ് നല്ലത്.
പണ്ട് ഇന്ത്യാ ടുഡേ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നില്ലേ. അന്ന് ഡിസിസി പ്രസിഡന്റ് ആരാണെന്ന് നോക്കിയാല്‍ മതി.

4

വലിയ ശബ്ദമുണ്ടാക്കുന്ന നാടന്‍ ബോംബ് നിങ്ങള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കണ്ടുപിടിച്ചതാണ്. നാനോ ബോംബിനെ പറ്റിയെല്ലാം പറഞ്ഞല്ലോ. അത്തരത്തിലുള്ള ബോംബം ഉണ്ട് എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗത്തിനിടെ ബോംബേറ് നടത്തിയവരെ പിടികൂടിയിട്ടുണ്ട്. എസ്ഡിപിഐക്കാര്‍ എകെജി സെന്ററിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. അവര്‍ ഓഫീസില്‍ കയറിയിട്ടില്ല.

5

പുറത്തിറങ്ങി ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. എകെജി സെന്റര്‍ സാധാരണ നിലക്ക് എല്ലാവര്‍ക്കും കയറാം. ഇതുപോലുള്ളവരെ കയറ്റാറില്ല. അത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പ്രതിഷേധങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് എന്നാണ് പറയുന്നത്. നിങ്ങള്‍ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകള്‍ക്ക് പിറകെ ജനങ്ങള്‍ പോകില്ല. ഏത് ആരോപണത്തേയും നേരിടാന്‍ മടിയില്ല. അതിന് ഉള്‍ക്കിടിലമില്ല.

6

ഒന്നേ ഞാന്‍ ഉപദേശിക്കുന്നുള്ളൂ. താല്‍ക്കാലിക ലാഭത്തിന് വേണ്ടി തെറ്റായ കാര്യങ്ങള്‍ ചെയ്യരുത്. എന്നാല്‍ പിന്നീട് ദുഖിക്കേണ്ടി വരില്ല. ഗാന്ധി ചിത്രം തകര്‍ത്തതിനെ കുറിച്ച് പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചല്ല. മാതൃഭൂമി ചാനലില്‍ ദൃശ്യങ്ങള്‍ കൂട്ടുപിടിച്ചാണ്. ഏതെങ്കിലും ഓഫീസില്‍ ആക്രമിച്ചാല്‍ സര്‍ക്കാര്‍ അതിന് നടപടിയെടുക്കും.

'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു'പിന്നിലുള്ളത് വന്‍ലോബി, ലാലേട്ടന് ശ്രീവിദ്യയുടെ ഈ കഥാപാത്രത്തിന്റെ അവസ്ഥയാകും'; സന്തോഷ് വര്‍ക്കി പറയുന്നു

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
why the opposition did not condemn the attack on the AKG Centre asks Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X