നവംബർ ഒന്നിന് നമ്മൾ ആദ്യഘട്ട സ്കൂൾ തുറക്കൽ, വലിയ മുന്നൊരുക്കമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുകയാണ്. കൊവിഡ് വ്യാപനം കാരണം ഒന്നര വർഷത്തോളമായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
വി ശിവൻകുട്ടിയുടെ വാക്കുകൾ: ''ഒന്നര വർഷത്തിലേറെയായി നമ്മുടെ വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോഴിതാ നവംബർ ഒന്നിന് നമ്മൾ ആദ്യഘട്ടമെന്ന നിലയിൽ സ്‌കൂളുകൾ തുറക്കുകയാണ്. നവംബർ 15 നാണ് രണ്ടാം ഘട്ടം. വലിയ മുന്നൊരുക്കങ്ങളാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊതു സമൂഹവുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളുടെ വ്യക്തമായൊരു ചിത്രം മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. 2021 നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സെപ്റ്റംബർ അവസാനവാരം അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ ആസൂത്രണ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകി. ക്യു ഐ പി മോണിറ്ററിംഗ് കമ്മിറ്റി, മറ്റ് അധ്യാപക സംഘടനകൾ, യുവജനസംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ / മേയർമാർ തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ യോഗം വിളിച്ചു. ജില്ലാ കളക്ടർമാരുടെയും വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം വിളിച്ച് ചേർത്തു.
ഈ യോഗങ്ങളിലെ ഒക്കെ അഭിപ്രായങ്ങൾ അടക്കം ക്രോഡീകരിച്ച് 'തിരികെ സ്‌കൂളിലേക്ക്' എന്ന പേരിലുള്ള മാർഗ്ഗരേഖ ഒക്ടോബർ 8 ന് പ്രസിദ്ധീകരിച്ചു.

ഈ മാർഗരേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്‌കൂളുകൾ തുറക്കുന്നതിന്
മുന്നോടിയായി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുനശീകരണം
നടത്തുന്നതിനും വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, പി.ടി.എ / എസ്.എം.സി, തദ്ദേശഭരണസ്ഥാപനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നുള്ള മാർഗ്ഗരേഖയും മോട്ടോർവാഹന വകുപ്പ് മാർഗരേഖയും പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകി.
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ
അക്കാദമിക രംഗത്ത് സ്വീകരിക്കേണ്ട പൊതുവായ സമീപനവും ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും അധ്യാപകർക്ക് ഉണ്ടാവേണ്ട ധാരണകൾ സംബന്ധിച്ചും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി എസ്.സി.ഇ.ആർ.ടി യുടെ വിശദമായ അക്കാദമിക് മാർഗരേഖയും പുറത്തിറക്കി. സംസ്ഥാനത്തെ ഓരോ ഡയറ്റിനും പ്രത്യേക ചുമതലകൾ നൽകി ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യയനപ്രവർത്തന പദ്ധതി തയാറാക്കിയിട്ടുണ്ട്.
പൊതുമാർഗരേഖയിൽ പരാമർശിച്ച രീതിയിൽ ജില്ലാതല, തദ്ദേശഭരണ സ്ഥാപന തല, സ്‌കൂൾ യോഗങ്ങൾ വിപുലമായി കൂടുകയും ആയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാരുമായി പൊതുവിദ്യാഭ്യാസ വകു മന്ത്രി ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ യോഗം നടത്തി.
ഒക്ടോബർ മൂന്നാം വാരത്തോട് കൂടി ജില്ലാ കളക്ടർമാർ ജില്ലാതല റിപ്പോർട്ട് സംസ്ഥാന തലത്തിലേക്ക് ലഭ്യമാക്കി. ഇതുകൂടാതെ വിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, സമഗ്ര ശിക്ഷ കേരള പ്രതിനിധികൾ, വിദ്യാകിരണം മിഷൻ കോ-ഓർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും വിവിധ ടീമുകൾക്ക് രൂപം നൽകി എല്ലാ സ്‌കൂളുകളും പരിശോധിക്കുകയുണ്ടായി. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകി.
ഒന്നാം ഘട്ടത്തിൽ പൊതു വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പൊതു മാർഗ്ഗരേഖ, എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ അക്കാദമിക് മാർഗ്ഗരേഖ, സമഗ്രശിക്ഷ കേരള തയ്യാറാക്കിയ രക്ഷാകർതൃ പരിശീലന പദ്ധതി, കൈറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാർഗരേഖ, മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ കുട്ടികളുടെ യാത്ര സംബന്ധിച്ച മാർഗ്ഗരേഖ തുടങ്ങിയവ അധ്യാപകരെ പരിചയപ്പെടുത്തി. രണ്ടാംഘട്ടത്തിൽ അധ്യാപകർക്ക് വിവിധ വിഷയാടിസ്ഥാനത്തിൽ ഉള്ള പരിപാടികൾ പരിചയപ്പെടുത്തി. പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസ് പി.ടി.എ. ഓൺലൈൻ മുഖാന്തിരം വിളിച്ചുചേർത്ത് രക്ഷകർതൃ പരിശീലനം നടത്തി. കേരളത്തിലെ മുപ്പത്തി രണ്ടായിരത്തിൽപരം ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്.
സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ മുതലായവ
കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്.
24,300 (ഇരുപത്തിനാലായിരത്തി മുന്നൂറ്) തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 2021 - 22 അധ്യയന വർഷം സംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ രൂപീകരണം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം പി.ടി.എ. ജനറൽ ബോഡി ഓൺലൈനായി ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങളിൽ ഓൺലൈനായി ജനറൽബോഡി ചേർന്ന് ഒരു അഡ്‌ഹോക് കമ്മിറ്റി തെരഞ്ഞെടുക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications