അരിക്കൊമ്പന്‍ കുമളിക്ക് സമീപം; ചിന്നക്കനാലിലേക്ക് തിരിച്ചെത്തുമോ? നിരീക്ഷണം ശക്തമാക്കുന്നു
കുമളി: ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളിക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്. ആകാശദുരം അനുസരിച്ച് അരിക്കൊമ്പന്‍ കുമളിക്ക് ആറ് കിലോ മീറ്റര്‍ വരെ അടുത്തെത്തിയെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. തുടര്‍ന്ന് ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.
അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടപ്പോള്‍ കഴുത്തില്‍ ജി പി എസ് കോളര്‍ ഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വി എച്ച് എഫ് ആന്റിന ഉപയോഗിക്കുള്ള നിരീക്ഷണവും തുടരുന്നുണ്ട്. ജി പി എസ് കോളറില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പന്‍ കുമളിക്ക് സമീപം എത്തിയത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.

അരിക്കൊമ്പന്‍ ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറ് കിലോ മീറ്റര്‍ അടുത്തെത്തി എന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ ആന ചിന്നക്കനാലിലേക്ക് എത്തുക എന്നത് അത്ര എളുപ്പമല്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. തമിഴ്‌നാടിന്റെ വനമേഖലയില്‍ അരിക്കൊമ്പന്‍ എത്തിയിരുന്നെങ്കിലും ചിന്നക്കനാലിലേക്ക് മടങ്ങുന്നതിന്റെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും വനംവകുപ്പ് പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് അരിക്കൊമ്പനെ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് തിരിച്ചെത്തിയിരുന്നു. സീനിയര്‍ ഓട എന്ന സ്ഥലത്തേക്കാണ് അരിക്കൊമ്പനെത്തിയത്. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് അരിക്കൊമ്പന്‍ തമിഴ്‌നാടിന്റെ വനമേഖലയില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിച്ചത്. അവിടെ വനപാലകര്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഷെഡ് അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് തമിഴ്‌നാട്ടിലെ മേഘമലയില്‍ വിനോദ സഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇനിയും ആന മേഘമലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് വനംവകുപ്പ് തള്ളിക്കളയുന്നില്ല. അതുകൊണ്ട് നിരീക്ഷണ സംഘത്തോട് അവിടെ തുടരാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
12 ഓളം പേരെ കൊന്നിട്ടുള്ള അരിക്കൊമ്പന്‍ ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വലിയ നാശനഷ്ടമാണ് സൃഷ്ടിച്ച് കൊണ്ടിരുന്നത്. ഇതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. ചിന്നക്കനാലില്‍ നിരവധി റേഷന്‍ കടകള്‍ അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. അരിയാണ് ഇഷ്ടഭക്ഷണം. അതിനാലാണ് അരിക്കൊമ്പന്‍ എന്ന പേര് വീണത്. നിരവധി പരാതികള്‍ ഉയര്‍ന്നതിന് ശേഷമാണ് അരിക്കൊമ്പനെ വനം വകുപ്പ് ചിന്നക്കനാലില്‍ നിന്ന് മാറ്റിയത്.












Click it and Unblock the Notifications