ജനവാസ മേഖലയിൽ കാട്ടാന ആക്രമണം!! കടയും വാഹനങ്ങളും തകർത്തു!! അനാസ്ഥയ്ക്കെതിരെ പ്രതിഷേധം!!

  • Posted By:
Subscribe to Oneindia Malayalam

മൂന്നാർ: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന റേഷൻ കടയുടെ ജനാലകളും മേല്‍ക്കൂരയും തകർത്തു. നിർത്തിയിട്ടിരുന്ന വാഹനങ്ങളും തകർത്തു. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് തേയില ഏലത്തോട്ടം തൊഴിലാളികളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

പാടം നികത്തൽ തടഞ്ഞവർക്ക് ഗുണ്ടകളുടെ മർദനം!! പ്രതികളെ പിടിക്കാതെ പോലീസ്!!

ഈ മേഖലയിൽ കാട്ടാന ആക്രമണം പതിവാണ്. കാട്ടാന ആക്രമങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ 301 കോളനിയിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കണമെന്ന് വനം വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടും കൈമാറിയിട്ടുണ്ട്. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

wild elephant

വനമേഖലയായ 301 കോളനിയിൽ വനംവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് 2001ലാണ് ഭൂരഹിതരായ 301 ആദിവാസി കുടുംബങ്ങളെ സർക്കാർ കുടിയിരുത്തിയത്. ഇതോടെ ആനയിറങ്കൽ ജലാശയത്തോട് ചേർന്ന് കാട്ടാനകൾക്ക് സ്വതന്ത്രമായി കഴിയാനാവശ്യമായ സ്വാഭാവിക പരിസ്ഥിതി ഇതോടെ നഷ്ടമാവുകയായിരുന്നു. സർക്കാരിന്റെ 500 ഏക്കറോളം ഭൂമിയിൽ യൂക്കാലി കൃഷിയും ആരംഭിച്ചു. ഇതോടെയാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ ആരംഭിച്ചത്.

നിരന്തരമുള്ള കാട്ടാന ആക്രമണത്തെ തുടർന്ന് ഭൂരിഭാഗങ്ങളും ഇവിടെവിട്ട് പോയിരുന്നു.ഇരുപതോളം കുടുംബങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ മാറ്റണമെന്നാണ് വനം വകുപ്പിന്റെ ആവശ്യം.

English summary
wild elephant attack in chinnakkanal.
Please Wait while comments are loading...