Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കരയിൽ പ്രതീക്ഷയോടെ എൽഡിഎഫ്; കെവി തോമസിന്റെ മകൾ സ്ഥാനാർത്ഥിയാകുമോ? ചർച്ച

ഇക്കുറി തൃക്കാക്കര എൽ ഡി എഫ് പിടിച്ചെടുക്കുമോ? യു ഡി എഫ് കോട്ടയായ മണ്ഡലത്തിൽ കടുത്ത ആത്മവിശ്വാസത്തിലാണ് ഇടതു ക്യാമ്പ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മികച്ച സ്ഥാനാർത്ഥിയെ ഇറക്കിയാൽ നോട്ടം കൊയ്യാമെന്നാണ് എൽ ഡി എഫ് കണക്ക് കൂട്ടൽ. സമുദായ പരിഗണനകൾ കൂടി കണക്കിലെടുത്ത് കൊണ്ടായിരിക്കും സി പി എം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചേക്കുക. ക്രിസ്ത്യൻ സമുദായങ്ങൾക്ക് മേൽക്കെ ഉള്ള മണ്ഡലത്തിൽ ക്രിസ്ത്യൻ പേരുകൾക്കാണ് നറുക്ക് വീഴാൻ സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ കെ വി തോമസിന്റെ മകൾ രേഖ തോമസ് ഉപതിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിയാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

നമിത എങ്ങനെ സാധിക്കുന്നു ഇത്? സ്റ്റൈലിഷ് ആയി നടി..വൈറൽ ചിത്രങ്ങൾ

1


2011 ൽ രൂപീകൃതമായത് മുതൽ കോൺഗ്രസിന് ഒപ്പമാണ് തൃക്കാക്കര മണ്ഡലം. സെബാസ്റ്റ്യൻ പോൾ ഉൾപ്പെടെ പ്രമുഖരെ രംഗത്ത് ഇറക്കിയിട്ട് പോലും മണ്ഡലത്തിൽ സി പി എമ്മിന് നേട്ടം കൊയ്യാൻ സാധിച്ചിട്ടില്ല. പിടി തോമസിന്റെ വ്യക്തി പ്രഭാവം കൊണ്ട് മാത്രമാണ് 2021 ൽ മണ്ഡലം കോൺഗ്രസിനൊപ്പം നിന്നതെന്നാണ് സി പി എം വിലയിരുത്തൽ. പിടിയുടെ അഭാവത്തിൽ മണ്ഡലത്തിൽ അനുകൂല സാഹചര്യം ഉണ്ടെന്ന് നേതൃത്വം കരുതുന്നു. മാത്രമല്ല കെ വി തോമസ് വിഷയത്തിന്റെ പശ്ചാലത്തിൽ സംഘടന സംവിധാനങ്ങൾ പൂർണ തോതിൽ കേന്ദ്രീകരിച്ച് മത്സരത്തിനിറങ്ങിയാൽ അട്ടിമറിയാണ് സി പി എം പ്രതീക്ഷ വെയ്ക്കുന്നത്. ലത്തീൻ സമുദായാംഗങ്ങൾക്ക് സ്വാധീനമുളള മണ്ഡലമാണ് തൃക്കാക്കര. കെ വി തോമസിലൂടെ സഭയെ ഒപ്പം നിർത്താമെന്നും സി പി എം കണക്ക് കൂട്ടുന്നു.

2


പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പരിപാടിയിൽ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ശക്തമായ നടപടി വേണമെന്ന് കെ പി സി സി നേതൃത്വം ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ വിഷയത്തിൽ തോമസിൽ നിന്നും ഹൈക്കമാന്റ് വിശദീകരണം തേടിയിട്ടുണ്ട്. താൻ കോൺഗ്രസിനൊപ്പമെന്ന് ആവർത്തിക്കുമ്പോഴും നടപടി ഉണ്ടായാൽ തോമസിൻറെ നിലപാട് എന്താകും എന്നാണ് അറിയാനുള്ളത്. കെവി തോമസിനെ കോൺഗ്രസ് പുറത്താക്കിയാൽ അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് സി പി എം നിലപാട് വ്യക്തമാക്കിയത്. സി പി എമ്മിൽ എത്തിയാലും കെ വി തോമസിനെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തീരെ കുറവാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തോമസും വ്യക്തമാക്കിയയിരുന്നു.

3

കെവി തോമസ് പകരക്കാരിയായി കാണുന്നത് മകള്‍ രേഖ താമസിനെയാണ്. തൃക്കാക്കരയിൽ രേഖ തോമസ് മത്സര രംഗത്തിറങ്ങുമോയെന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ മകളെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിന് മുന്നിൽ കെവി തോമസ് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കപ്പെട്ടില്ല. കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിലും മകളെ മത്സരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഈ സാഹചര്യത്തിൽ 'സിപിഎം പാക്കേജിൽ' കെ വി തോമസ് ലക്ഷ്യം വെയ്ക്കുന്നത് മകൾക്ക് വേണ്ടിയൊരു നിയമസഭ സീറ്റാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും കോൺഗ്രസ് നിലപാട് അനുസരിച്ചാകും സി പി എം ഇക്കാര്യത്തിൽ മനസ് തുറക്കുക.

4


അതേസമയം മറുവശത്ത് കോൺഗ്രസ് ക്യാമ്പിലും തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ സജീവമാണ്. മത്സരം കടുപ്പിക്കാൻ സി പി എം കോപ്പ് കൂട്ടുന്ന സാഹചര്യത്തിൽ ഭാഗ്യ പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. നേതൃത്വം ആവശ്യപ്പെട്ടാൽ ഉമ മത്സരിച്ചേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+