Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ ഏതറ്റം വരെയും പോകും: ബിജെപി

തിരുവനന്തപുരം: സർക്കാർ ശമ്പളം വാങ്ങുന്നവർ രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെടുന്നതവസാനിപ്പിയ്ക്കുവാൻ ബി ജെ പി രാഷ്ട്രീയമായും നിയമപരമായും ഏതറ്റം വരെയും പോകുമെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റെ അഡ്വ: വി വി രാജേഷ് പറഞ്ഞു. രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ബി ജെ പി ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിയ്ക്കാത്തതിനാലാണ് ഗവർണ്ണറെ സമീപിച്ചത്.അന്വേഷണവും നടപടികളും പരമാവധി വൈകിപ്പിച്ച് തേയ്ച്ച് മാച്ചു കളയാനാണ് സെക്രട്ടറിയേറ്റിലെ ഉപജാപക സംഘം ശ്രമിക്കുന്നതെന്നും വി വി രാജേഷ് വിമർശിച്ചു.

 bjp-1592796805-1668882355.jpg

കൃത്യമായ തെളിവുകളോടെയാണ് പരാതി നല്കിയിരിയ്ക്കുന്നത്.സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി സ്വീകരിയ്ക്കുന്ന ഓരോ നടപടികളും ബിജെപി വിലയിരുത്തും. ചീഫ് സെക്രട്ടറി തങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിയ്ക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സെക്രട്ടറിയേറ്റിലെ ഇടത് യൂണിയൻ നേതാക്കൾ. സ്ഥാനത്തും,അസ്ഥാനത്തും ഈ അമിത ആത്മവിശ്വാസം അവർ പുലർത്തുന്നുമുണ്ട് .

മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ചീഫ്സെക്രട്ടറിയെ സമർദ്ദത്തിലാക്കി നടപടികളിൽ നിന്ന് രക്ഷപ്പെടുവാനാണ് ഇടത് യൂണിയൻ നേതാക്കൾ ശ്രമിയ്ക്കുന്നത്. പിൻവാതിൽ നിയമനത്തിലൂടെയും, സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയവല്കരിച്ചും പശ്ചിമബംഗാൾ മോഡൽ നടപ്പിലാക്കുവാനാണ് സി പി എം ശ്രമിയ്ക്കുന്നത്. കേരളത്തിൽ ഈ ശൈലി ബി ജെ പി അനുവദിയ്ക്കില്ലെന്നും വി വി രാജേഷ് പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+