2026 ൽ സ്വർണ വില 50,000 ആയി കുറയുമോ? സാമ്പത്തിക വിദഗ്ധൻ പറയുന്നത് ഇങ്ങനെ
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12360 രൂപയാണ് ഇന്നത്തെ വില. പവന് 98,880 രൂപയും.അതായത് അതായത് 1120 രൂപയുടെ വർധനവ് ഉണ്ടായാൽ പവന് കൃത്യം ഒരുലക്ഷം രൂപ. പുതുവർഷത്തിൽ സ്വർണ വിലയിൽ സർപ്രൈസ് പ്രതീക്ഷിച്ച് നിൽക്കുകയാണ് ആഭരണപ്രേമികൾ. പകുതി കുറഞ്ഞില്ലെങ്കിലും വലിയൊരു ഇടിവ് ഉണ്ടാകുമോയെന്നാണ് ചോദ്യം. എന്നാൽ അത്തരമൊരു പ്രതീക്ഷയും വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധനായ ബിജി എബ്രഹാം പറയുന്നത്.സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണം ഇങ്ങനെ
'സ്വർണത്തിന്റെ വില ഇനിയും കൂടാൻ തന്നെയാണ് സാധ്യത. ഇന്ത്യയിൽ വിവാഹത്തിൻറെ സീസൺ ആണ്. സ്വാഭാവികമായിട്ടും ഗോൾഡിന് നല്ല ഡിമാൻ്റുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാരണം രൂപയുടെ മൂല്യം വല്ലാതെ താഴോട്ട് പോകുന്നുവെന്നതാണ. ഒരു രാജ്യത്തിൻറെ സാമ്പത്തിക കരുത്തിന്റെ അടയാളമാണ് ആ രാജ്യത്തെ കറൻസിയുടെ മൂല്യം. നമ്മുടെ ജിഡിപി വളരെ കാണുന്ന ഒരു ഭാഗത്ത് നമ്മൾ അവകാശപ്പെടുമ്പോൾ തന്നെ ഇന്ത്യയുടെ കറൻസി താഴോട്ട് പോകുമ്പോൾ നമ്മൾ പുറത്തു കേൾക്കുന്ന കണക്കുകൾ ഒന്നും യഥാർത്ഥത്തിൽ ശരിയാകണമെന്ന് ഇല്ല എന്നുള്ളതാണ്.

കറൻസിയുടെ മൂല്യം താഴോട്ട് പോകുമ്പോൾ സ്വാഭാവികമായിട്ടും ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ വില കൂടും. മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം സ്വർണത്തിന്റെ സ്പോട്ട് ബുക്കിങ് പ്രത്യേകിച്ച് ഗോൾഡ് ഇടിഎഫിലൊക്കെ പണം നിക്ഷേപിക്കുന്ന സ്പോട്ട് ബുക്കേഴ്സ് , ഊഹ കച്ചവടം നടത്തുന്ന ആളുകൾ ഒക്കെ തന്നെ സ്വർണം വാങ്ങി വെക്കുന്നുണ്ട്. സ്വർണത്തിനുള്ള ഡിമാൻഡ് ഇന്ത്യൻ എക്കോണമിയിൽ ഗോൾഡ് ഇടിഎഫ് ഒക്കെ കൈകാര്യം ചെയ്യുന്ന ആളുകൾ കൃത്രിമമായിട്ട് ശേഖരിച്ചു വെക്കുന്നതും ഗോൾഡിന് വില കൂടും എന്നുള്ള പ്രതീക്ഷ സ്വാഭാവികമായിട്ട് അതിൽ നിന്ന് ലാഭം അവർക്ക് കൊയ്യാൻ സാധിക്കും എന്നുള്ള അവരുടെ ഒരു എക്സ്പെക്ടേഷനും ഗോൾഡ് പ്രൈസ് ഉയർത്തി നിർത്തുന്നുണ്ട് .
മറ്റൊരു പ്രധാന പ്രധാനപ്പെട്ട കാരണം നമ്മുടെ റിസർവ് ബാങ്ക് ധാരാളമായിട്ട് സ്വർണം വാങ്ങുന്നുണ്ട്. ഇന്ത്യയുടെ കറൻസിയുടെ മൂല്യം കുറയുന്നതിനെ പിടിച്ചു നിർത്തുന്നതിന് വേണ്ടി ഡോളർ ഓപ്പൺ മാർക്കറ്റിലേക്ക് റിലീസ് ചെയ്തുകൊണ്ട് പരമാവധി ഗോൾഡ് വാങ്ങുന്ന ഒരു പ്രവണതയുണ്ട്. അതും സ്വർണത്തിൻ്റെ വില കൂടാൻ കാരണമാകുന്നുണ്ട്.
അതോടൊപ്പം തന്നെ യുഎസ്സിൽ ഫെഡറൽ റിസർവ് അവരുടെ പലിശ നിരക്കിനകത്ത് മാറ്റം വരുത്തുന്നു എന്നുള്ളത് നിക്ഷേപകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ഇൻഫ്ലേഷനുമായി ബന്ധപ്പെട്ട കണക്ക് ഉടനെ വരാനിരിക്കുന്നതേ ഉള്ളൂ. ഇൻഫ്ലേഷൻ ഉയരുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ പലിശ നിരക്ക് കൂടും. അങ്ങനെ ഒരു സാഹചര്യം വരുകയാണെങ്കിൽ ഗോൾഡിൽ നിന്ന് ഇൻവെസ്റ്റേഴ്സ് പതുക്കെ മാറുന്ന ഒരു സാഹചര്യം ആഗോളതലത്തിൽ ഉണ്ടാകാം. വേറൊരു പ്രശ്നം എന്ന് പറഞ്ഞാൽ ജിയോ പൊളിറ്റിക്സ് തന്നെയാണ്. പല രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ തന്നെ ഇപ്പോഴും അതേപോലെതന്നെ നിൽക്കുന്നു, പ്രത്യേകിച്ച് ഈ രാജ്യങ്ങൾ തമ്മിലുള്ള ചുങ്കപ്പോരൊക്കെ.
ഈ സാഹചര്യങ്ങളൊക്കെ കൊണ്ട് തന്നെ ഇന്ത്യയിലും ഗോൾഡിന്റെ വില ഈ വരുന്ന മാസങ്ങളിൽ ഒക്കെ തന്നെ ഉയരുന്ന ഒരു ട്രെൻഡ് തന്നെയായിരിക്കും. ഇതിനോടകം തന്നെ 10 ഗ്രാമിന് ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയോളം ആയിട്ടുണ്ട്. ഇന്ത്യൻ എക്കോണമി ദുർബലമായികൊണ്ടിരിക്കുകയാണ് .പുറത്തുവരുന്ന കണക്കുകൾ ഒന്നും യഥാർത്ഥത്തിലുള്ള കണക്കുകൾ അല്ല എന്ന് ഉറപ്പിക്കുന്നതാണ് കറൻസിയുടെ മൂല്യം കുറയുന്നത്. കറൻസിയുടെ മൂല്യം കുറയുമ്പോൾ സ്വാഭാവികമായിട്ട് ഇറക്കുമതി ചെയ്യുന്ന സാധനത്തിന്റെ വില കൂടും. സ്വർണം നമ്മുടെ നാട്ടിൽ ഖനനം ചെയ്ത എടുക്കുന്നതല്ല. മറ്റു രാജ്യത്തത് നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. സ്വർണം ഇറക്കുമതി ചെയ്ത് അതിനെ ജ്വല്ലറി ആയിട്ട് മാറ്റി മറ്റ് നാടുകളിലേക്ക് കയറ്റി അയക്കുന്ന രാജ്യമാണ് നമ്മുടേത്', അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications