കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലും മമ്മൂട്ടിയും വിനായകനെ പോലെ പെരുമാറുമോ: ദളിത് പ്രഖ്യാപനം ആനൂകൂല്യം നേടാനെന്നും ജോസ് തോമസ്

Google Oneindia Malayalam News

ജാതി അടിസ്ഥാനമാക്കിയുള്ള സംവരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ജോസ് തോമസ്. അടുത്തിടെ നടന്‍ വിനായകനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിമർശനം അദ്ദേഹം നടത്തുന്നത്. സംവരണം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം കൈപ്പറ്റുകയും എന്നിട്ട് ജാതി പറയുമ്പോള്‍ അത് പറയുമ്പോള്‍ അത് അപമാനകരമാണെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അതേസമയം സംവിധായകന്റെ വാദങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ചരിത്രം മനസ്സിലാക്കെയാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തുന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോസ് തോമസിന്റെ പ്രതികരണം ഇങ്ങനെ..

എന്നിട്ടും പലരും ചോദിക്കുന്നത് ആ ദൃശ്യങ്ങൾ പുറത്തേക്ക് അയച്ചതിന് തെളിവില്ലല്ലോയെന്നാണ്: പ്രകാശ് ബാരെഎന്നിട്ടും പലരും ചോദിക്കുന്നത് ആ ദൃശ്യങ്ങൾ പുറത്തേക്ക് അയച്ചതിന് തെളിവില്ലല്ലോയെന്നാണ്: പ്രകാശ് ബാരെ

സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട

സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട വിനായകന്റെ ചില അഭിമുഖങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട് കാണും. വളരെ പൊട്ടിത്തെറിച്ചുകൊണ്ടാണ് വിനായകന്‍ സംസാരിക്കുന്നത്. ഒരു അഭിമുഖത്തിന് ശേഷം മാധ്യമപ്രവർത്തകർ അദ്ദേഹത്തിനെതിരെ തിരിയുന്നതും കണ്ട്. വിനായകന്‍ സ്ത്രീകളെക്കുറിച്ച് മോശമായി പെറുമാറിയതിനെക്കുറിച്ചൊക്കെ അവർ വളരെ ശക്തമായി സംസാരിക്കുകയും വാക്കേറ്റവും കയ്യാങ്കളിയുടെ വക്ക് വരേയും കാര്യങ്ങള്‍ എന്തുകയും ചെയ്തു.

കർക്കിടകം ഒന്നൊക്കെയല്ലേ.. സാരിയില്‍ തിളങ്ങി അനുമോള്‍- ചിത്രങ്ങള്‍ വൈറല്‍

എന്നാല്‍ ഈ സംഭവത്തിന് എതിരായി മറ്റ് ചില ഓണ്‍ലൈന്‍

എന്നാല്‍ ഈ സംഭവത്തിന് എതിരായി മറ്റ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്ത് വന്നു. വിനായകന്‍ ഒരു ദളിതനായത് കൊണ്ടാണ് ഈ പത്രപ്രവർത്തകർ ഇങ്ങനെ പെരുമാറുന്നത് എന്നതായിരുന്നു അവരുടെ വാദം. മോഹന്‍ലാലും മമ്മൂട്ടിയും ആയിരുന്നെങ്കില്‍ ഇവർ ഇങ്ങനെ പെരുമാറുമായിരുന്നോയെന്നും അവർ ചോദിക്കുന്നുണ്ട്. ഇത്തരം വീഡിയോകള്‍ കണ്ടപ്പോള്‍ എനിക്ക് ശരിക്കും ചിരിയാണ് വന്നതെന്നും ജോസ് തോമസ് അഭിപ്രായപ്പെടുന്നു.

സംഭവിച്ച ഒരു കാര്യത്തെ എത്ര മനോഹരമായാണ് ജാതി

സംഭവിച്ച ഒരു കാര്യത്തെ എത്ര മനോഹരമായാണ് ജാതി ചിന്തകളിലേക്ക് പറിച്ച് നട്ടിരിക്കുന്നത്. വിനായകന്‍ പ്രതികരിച്ചത് പോലെയായിരിക്കുമോ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുകയെന്നാണ് എനിക്ക് ഇവരോട് ചോദിക്കാനുള്ലത്. ഒരിക്കലും അവർ അങ്ങനെ പ്രതികരിക്കില്ല. വിനായകന്റെ ചോദ്യങ്ങളും ഉത്തരങ്ങളും തെറ്റാണെന്ന് ഒരിക്കലും ഞാന്‍ പറയുന്നില്ല. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ഗ്രഹിച്ചാല്‍ അതില്‍ ഒരുപാട് കാര്യങ്ങളുണ്ട്

വിനായകന്റ മറുപടികളെക്കുറിച്ചല്ല ഇവിടെ ഞാനിപ്പോള്‍

വിനായകന്റ മറുപടികളെക്കുറിച്ചല്ല ഇവിടെ ഞാനിപ്പോള്‍ സംസാരിക്കുന്നത്. വിനായകന്റെ ജാതി പറഞ്ഞുകൊണ്ട് അതിനെ മുതലെടുക്കാന്‍ ശ്രമിച്ച ചില ആളുകളുടെ ചിന്തകളെകുറിച്ചാണ് ഇവിടെ പറയുന്നത്. ജാതിയെ കുറിച്ച് പറയുമ്പോള്‍ രസകരമായ ഒരു അനുഭവം പറയാനുണ്ട്. ശൃംഗാരവേലന്‍ എന്ന സിനിമ നടക്കുമ്പോഴാണ് മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകനെ ജാതിപ്പേർ വിളിച്ച കളിയാക്കിയതെന്ന കേസ് ജോയ് മാത്യൂവിനെതിരെ ഉണ്ടാവുന്നത്.

അതേ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്

അതേ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്' ജോസ് തോമസ്, എന്റെ നാട്ടില്‍ ഒരു ഗോപാലന്‍ നായരും ഞാനും തമ്മില്‍ വഴക്കുണ്ടായാല്‍ ഞാന്‍ പറയും താന്‍ പോടോ നായരെ എന്ന് പറയും. അദ്ദേഹം തിരിച്ച് താന്‍ പോടോ നസ്രാണീ എന്നും പറഞ്ഞ് ആ വഴക്ക് അവിടെ വെച്ച് തീർക്കും അതിനപ്പുറും ഒരു ജാതിപ്പേർ പറഞ്ഞാല്‍ എങ്ങനെയാണ് അതൊരു അപമാനവും കളിയാക്കലും ആവുന്നത്'- എന്നായിരുന്നു. അപ്പോള്‍ ഞാനും അതേക്കുറിച്ച് ആലോചിച്ചു. നമ്മളാരും നമ്മുടെ ഇഷ്ടത്തിന് അല്ലാലോ ഒരോ ജാതിയിലും മതത്തിലും ജീവിക്കുന്നത്.

ഇവിടെ ജാതിമത ചിന്തകള്‍ക്ക് ഒരുപാട് പൊടിപ്പും

ഇവിടെ ജാതിമത ചിന്തകള്‍ക്ക് ഒരുപാട് പൊടിപ്പും തൊങ്ങലും വെച്ചുകൊടുത്തത് രാഷ്ട്രീയക്കാരാണ്. അത് വോട്ട് ബാങ്കിന്റെ ശാസ്ത്രമാണ്. അതെന്തും ആയിക്കോട്ടെ. ഇവിടെ ദളിത് എന്നൊരു വിഭാഗത്തെ കൊണ്ട് വരികയും ദളിതനായതിന്റെ പേരില്‍ ഞാന്‍ പീഡനം അനുഭവിക്കുന്നു എന്ന് പറയുന്നുണ്ട്. നിങ്ങള്‍ എന്തിനാണ് ഞാന്‍ ദളിതനാണ് എന്ന് പറയുന്നത്. ദളിതനാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് സർക്കാർ ആനുകൂല്യത്തിനും സംവരണം നേടാനാണെന്നും ജോസ് തോമസ് പറയുന്നു.

ഞാന്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന ഒരു

ഞാന്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന ഒരു വ്യക്തിയാണ്. ആ രീതിയില്‍ ഞാന്‍ ആരേയും കാണുന്നില്ല. എന്നോട് ജോയി മാത്യൂ പറഞ്ഞ ഒരു കാര്യമുണ്ട്. അദ്ദേഹം അപമാനിച്ചു എന്ന് പറയുന്ന സംവിധായകന്‍ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്, അദ്ദേഹം ആ ജാതിയില്‍പ്പെട്ടത് കൊണ്ടല്ലോ ആ സർക്കാർ ഉദ്യോഗം അദ്ദേഹത്തിന് കിട്ടിയത്. താഴ്ന്ന ജാതിയിലാണെന്ന് പറഞ്ഞാല്‍ എല്ലാ വിധ ആനുകൂല്യവും കിട്ടുന്നു. പരീക്ഷയിലും മാർക്കിലും ആനുകൂല്യം കിട്ടുന്നു. അപ്പോള്‍ ഞാന്‍ ആലോചിച്ചത് ഈ ആനുകൂല്യങ്ങളൊന്നും വാങ്ങിക്കാതെ ഞാന്‍ ദളിതനാണെന്ന് പറഞ്ഞുകൂടെ. എല്ലാ ഔദാര്യവും അവർ കൈപറ്റും

വിനായാകനെ ജാതീയമായി വേർതിരിച്ചുകൊണ്ട് ഒരു

വിനായാകനെ ജാതീയമായി വേർതിരിച്ചുകൊണ്ട് ഒരു സിനിമയിലും അഭിനയിപ്പിച്ചിട്ടില്ല. കലാഭവന്‍ മണി ദളിതനായിരുന്നു. അദ്ദേഹത്തെ ആരും മാറ്റി നിർത്തിയിട്ടില്ല. മണിച്ചേട്ടായെന്ന് ജനങ്ങളും മണിയെന്ന് സീനിയേഴ്സും ആദരപൂർവ്വം വിളിച്ചു. എന്നാല്‍ ജാതീയമായി അപമാനിക്കപ്പെട്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിയന്‍ രംഗത്ത് എത്തി. ഞാന്‍ നാളെ മുതല്‍ രാമകൃഷ്ണന്‍ പറയന്‍ എന്ന് പേരുമാറ്റുകയാണെന്നാണ് പറഞ്ഞത്. അദ്ദേഹം രാമകൃഷ്ണന്‍ പറയന്‍ എന്ന് അറിയപ്പെട്ടെലെന്താണ് പ്രശ്നം. അദ്ദേഹം എന്തോ പ്രതികാര ബുദ്ധിയോടെയാണ് അത് ചെയ്യുന്നത്. അത് തെറ്റല്ലേ. അദ്ദേഹം നല്ല കലാകാരനാണ്. അദ്ദേഹത്തെ ആരെങ്കിലും അവഗണിച്ചിട്ടുണ്ടെങ്കിലും അവർ ശിക്ഷിക്കപ്പെടണം. അതല്ലാതെ പ്രതികാര നടപടിയോടെ ഇങ്ങനെ പറയുകയല്ല വേണ്ടതെന്നും ജോസ് തോമസ് അഭിപ്രായപ്പെടുന്നു.

 ദിലീപും കൂട്ടരും തെളിവുകള്‍ എങ്ങനെയൊക്കെ നശിപ്പിക്കാം എന്ന് റിസർച്ച് ചെയ്യുന്നു: ബൈജു കൊട്ടാരക്കര ദിലീപും കൂട്ടരും തെളിവുകള്‍ എങ്ങനെയൊക്കെ നശിപ്പിക്കാം എന്ന് റിസർച്ച് ചെയ്യുന്നു: ബൈജു കൊട്ടാരക്കര

Recommended Video

cmsvideo
നല്ലൊരു പരിപാടിക്ക് വന്നതല്ലേ എന്തിനാ കുളമാക്കുന്നേ | *Entertainment

English summary
Will Mohanlal and Mammootty Behave Like Vinayakan: Director Jose thomas opens up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X