മോദിയുടെ സന്ദർശനത്തോടെ കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന വാദം പൊളിഞ്ഞു: കെ സുരേന്ദ്രൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്തിയ സന്ദർശനം- കൊച്ചിയിൽ യുവം- 2023, ക്രൈസ്തവ മത മേലദ്ധ്യക്ഷൻ മാരുമായുള്ള കൂടികാഴ്ച്ച, തിരുവനന്തപുരത്തെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും, വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ്, എന്നിവ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന വാദത്തിന്റെ പൊളത്തരം കണക്കുകൾ സഹിതം വ്യക്തമായതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശപ്പെട്ടു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 3600 കോടിയോളം രൂപയുടെ പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് ഗതിവേഗം വർദ്ധിപ്പിക്കുമെന്നും ' അദ്ദേഹം പറഞ്ഞു. ബി ജെ പി എറണാകുളം ജില്ലാ ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം വികസനത്തിന്റെ കാര്യത്തിൽ കിതക്കുകയാണ്. തൊഴിലില്ലായമ രൂക്ഷമാണ്. നിക്ഷേപ സൗഹാർദ്ദ അന്തരീക്ഷമല്ല സംസ്ഥാനത്തുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ച എന്നി വിഷയങ്ങൾ വരുന്ന ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിധം സംസ്ഥാന വ്യാപകമായി പരിപാടിക്കൾ സംഘടിപിക്കുമെന്നും അദേഹo അറിയിച്ചു.
തൊഴിലിലായ്മ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ കാര്യമായി ഇടപ്പെടുന്നില്ല. പി എസ് സി യെ നോക്കുകുത്തിയാക്കി സർക്കാർ / പൊതുമേഖല സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിലും പിൻവാതിലുടെയും സി പി എം പ്രവർത്തകരെ കുത്തി നിറക്കുകയാണ്. ഈ വിഷയത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി സംവാദത്തിന് തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആരോഗ്യ / വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനായി മുഴുവൻ ധനസഹായം ചെയ്യുന്നത് കേന്ദ്ര സർക്കാരാണ്. പ്രതിവർഷം 800 - 900 േകാടിയോളം രൂപയാണ് മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി മാത്രം നൽക്കുന്നത് നിയമനം നടത്തുന്നത് സംസ്ഥാന സർക്കാരും കരാർ /പിൻവാതിൽ നിയമനങ്ങളിലൂടെ സി പി എം പ്രവർത്തിക്കരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ അവരോധിക്കുവാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപ്പിച്ചു
യുവം -2023 ന്റെ തുടർച്ചയായി ക്യാമ്പസുകളിലും യുവജന കൂട്ടായ്മകളിലും യുവ സംരംഭകർ വിദ്യാർത്ഥികൾ പ്രേ ഫഷണലുകൾ ടെക്നോ ക്രാഫ്റ്റാൾ എന്നീവരെ പങ്കെടുപ്പിച്ച് കൊണ്ട് ജില്ലാ അടിസ്ഥാനത്തിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കും പ്രധാനമന്ത്രിയുടെ സന്ദർശനം ബിജെപിയുടെ ബഹുജനഅടിത്തറ വിപുലമാക്കുന്നതിന് ഊർജം പകരും. സംസ്ഥാനത്തെ ക്രൈസ്തവമതമേലാധ്യക്ഷൻമാർക്കുൾപ്പടെ എല്ലാവർക്കും വികസനത്തിന് മോഡിയോടൊപ്പം സഞ്ചരിക്കാനാണ് താല്പര്യം.
അവർക്കെതിരെ പ്രചാരണവും ഭീഷണിയും ഉണ്ടായിരുന്നു. ഒന്നും വിലപ്പോയില്ല. സ്നേഹയാത്രകൾ വ്യാപിപ്പിക്കാനും ബിജെപി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
അടിസ്ഥാനജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിചരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസമായി റേഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. അത് പരിഹരിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേന്ദ്രസർക്കാർ നൽകുന്ന പണം കൊള്ളയടിക്കുകയാണ്. ജലജീവൻ മിഷനിൽ പോലും അഴിമതി, എ ഐ ക്യാമറയിൽ കൊള്ള.. ഉരാളുങ്കൽ സൊസൈറ്റി സി പി എം ന്റെ അഴിമതി മറക്കാനുള്ള സംവിധാനമായി മാറി. ഇത്തരം അഴിമതിക്കെതിരെ ബി ജെ പി ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബി ജെ പി സംസ്ഥാന ജന സെക്രട്ടറി സി കൃഷ്ണകുമാർ ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ എസ് ഷൈജു, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫുൽകൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.












Click it and Unblock the Notifications