പിഞ്ചു സഹോദരങ്ങളുടെ വേര്‍പാടില്‍ വിങ്ങി നാട്; യുവതി ചികിത്സയില്‍ തുടരുന്നു
കുഴല്‍മന്ദം: മക്കളുമൊത്ത് യുവതി കിണറ്റില്‍ ചാടുകയും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഒരു നാടിനെ തന്നെ നടുക്കുന്നതാണ്. തിങ്കളാഴ്ച്ച കുഴല്മന്ദത്തായിരുന്നു സംഭവം.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് മജ്ഞുളയെന്ന യുവതി രണ്ട് മക്കളേയും എടുത്ത് കിണറ്റില്‍ ചാടിയത്. എന്നാല്‍ മക്കള്‍ ഇരുവരും മരണപ്പെടുകയും യുവതി രക്ഷപ്പെടുകയുമായിരുന്നു.
ആറ് വയസും നാല് വയസുമുള്ള ആദില്‍ അബിന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. സംഭവസമയം വീട്ടില്‍ മുത്തശ്ശി മാത്രമെ ഉണ്ടായിരുന്നുള്ളു. കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ട് മുത്തശ്ശി നിലവിളിക്കുകയും നാട്ടുകാര്‍ ഓടിയെത്തി മൂന്ന് പേരെയും പുറത്തെടുക്കുകയുമായിരുന്നു.

എന്നാല്‍ കുട്ടികള്‍ അപ്പോള്‍ തന്നെ മരിച്ചിരുന്നു. മഞ്ചുള ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കണ്ണാടി കിനാശേരി ഉപ്പുംപാടം തെക്കുകര വീട്ടില്‍ രാമകൃഷ്ണന്-പ്രേമ ദമ്പതികളുടെ മകളാണ് മഞ്ചുള. കുഴല്‍മന്ദത്ത് പൊക്കാത്ത് വീട്ടില്‍ വിനോദിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരും തമ്മില്‍ വഴക്കിട്ട് പിരിഞ്ഞിരിക്കുകയാണ്. മഞ്ചുള മാസങ്ങളായി സ്വന്തം വീട്ടീലാണ് താമസം.
Recommended Video
അമ്മക്കും സഹോദരന് മനോജിനുമൊപ്പമാണ് മഞ്ചു താമസിക്കുന്നത്. ഇരുവരും വീട്ടിലില്ലാത്ത സമയത്താണ് മഞ്ചു മക്കളുമൊത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ ചാടുന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications