ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഇത്രയ്ക്ക് അപകടകാരിയോ? ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: പ്രസവ ശസ്ത്രക്രിയയ്ക്കിടെ അണുബാധയേറ്റ സ്ത്രീകള്‍ രാജ്യാന്തര മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുന്നുന്നു. കൊച്ചി എളന്തക്കര സ്വദേശിനിയായ യുവതിയാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം കമമ്പനിയോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേയ്ക്ക് നീങ്ങും.
ജോണ്‍സണ്‍ ആന്റ് ജോണ്‍സറിന്റെ ശസ്ത്രക്രിയ നൂലുകള്‍ ഉപയോഗിച്ച് മുറിവ് തുന്നിച്ചേര്‍ത്തപ്പോഴാണ് യുവതിയ്ക്ക് അണുബാധയേറ്റത്. ഇതാണ് നഷ്ടപരിഹാരക്കേസ് കൊടുക്കാന്‍ ഇടയാക്കിയത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് പുറമെ നോര്‍ത്ത് പറവൂരിലെ ശാന്തി ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റുമാരായ ഡോ ശാരദ പി മേനോന്‍, ഡോ നജീബ് എന്നിവര്‍ക്കും നോട്ടീസയച്ചു. പറവൂരിലെ ശാന്തി ഹോസ്പിറ്റലില്‍ മാത്രം പന്ത്രണ്ട് പേര്‍ക്കാണ് അണുബാധയേറ്റത്...

അണുബാധ
പ്രസവ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച സൂചിയിലും നൂലിലും അണുബാധയുണ്ടായതിനെത്തുടര്‍ന്ന് തുന്നലുകള്‍ വ്രണമായെന്നാണ് പരാതി. ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ നൂലാണ് ഉപയോഗിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും മുറിവ് ഉണങ്ങിയില്ല

പറവൂരില്‍
പറവൂരിലെ ശാന്തി ഹോസ്പിറ്റലില്‍ മാത്രം 12 പേര്‍ക്കാണ് അണുബാധയേറ്റത്.

മറ്റിടങ്ങളിലും
ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ശസ്ത്രക്രിയ നൂലുകള്‍ ഉപയോഗിച്ച മറ്റ് ആശുപത്രികളിലും രോഗികള്‍ക്ക് സമാന പ്രശ്‌നമുണ്ടായതായി ശാന്തി ഹോസ്പിറ്റല്‍ ഉടമ ഡോ രാധാകൃഷ്ണന്‍ പറയുന്നു.

സംസ്ഥാനത്ത്
സംസ്ഥാനത്തുടനീളം 25 ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്

പരാതി
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ശസ്ത്രക്രിയ ഉത്പ്പന്നങ്ങളില്‍ അണുബാധയെന്ന് ആരോപിച്ച് ഡോക്ടര്‍മാരുടെ സംഘടന ക്യുപിഎംപിഎ 2014 മാര്‍ച്ച് 28 ന് ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്ക് പരാതി നല്‍കി.












Click it and Unblock the Notifications